ക്ലാപ്പടിക്കുന്ന ജോലി, ശമ്പളം 2500, അല്ലുവും പ്രഭാസുമല്ല; ഇന്ന് 22 കോടി പ്രതിഫലമുള്ള സൂപ്പര്‍ താരം
തെലുങ്ക് സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ ധാരാളമുണ്ട്. പാന്‍ ഇന്ത്യന്‍ സിനിമകള്‍ നിരന്തരം നിര്‍മിക്കുന്ന ഇന്‍ഡസ്ട്രിയാണത്. പ്രഭാസ്, അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരെല്ലാം പാന്‍ ഇന്ത്യന്‍ താരങ്ങളായത് തെലുങ്ക് സിനിമയില്‍ വമ്പന്‍ ചിത്രങ്ങള്‍ ചെയ്ത് കൊണ്ടാണ്. അതുപോലെ നെപ്പോട്ടിസം ഏറെയുള്ള ഇന്‍ഡസ്ട്രിയാണ് തെലുങ്ക് സിനിമാ ലോകം.
പ്രഭാസും, അല്ലു അര്‍ജുനും, രാംചരണും, ജൂനിയര്‍ എന്‍ടിആറുമെല്ലാം സിനിമാ കുടുംബത്തില്‍ നിന്ന് വരുന്നതാണ്. വിജയ് ദേവരകൊണ്ടയും വിശ്വക് സെന്നും പോലുള്ളവരാണ് ഇന്‍ഡസ്ട്രിക്ക് പുറത്ത് നിന്നുള്ളവര്‍. ഇവരും ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ താരങ്ങളായി മാറിയിട്ടുണ്ട്.

അതേസമയം ഇതിലൊന്നും വരാത്ത, യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്ന് വന്ന് സൂപ്പര്‍സ്റ്റാറായ മറ്റൊരാള്‍ തെലുങ്ക് സിനിമയിലുണ്ട്. പേരുകേട്ടാല്‍ തന്നെ എല്ലാവര്‍ക്കും പെട്ടെന്ന് തിരിച്ചറിയാനാവും. അതുപോലെ മലയാളികള്‍ക്ക് പ്രിയങ്കരനുമാണ് ഈ താരം. അഭിനയ ശൈലി കൊണ്ട് മലയാള സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നയാളാണ് ഈ സൂപ്പര്‍ താരം. പറഞ്ഞ് വരുന്നത് നാനിയെ കുറിച്ചാണ്.
എസ്എസ് രാജമൗലിയുടെ ഈഗ എന്ന ഒറ്റ ചിത്രത്തിലൂടെ തലവര മാറിയ നടനാണ് നാനി. ചിത്രത്തില്‍ കുറച്ചുനേരം മാത്രമേ ഉള്ളൂവെങ്കിലും നാനിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈച്ച എന്ന പേരില്‍ മലയാളത്തിലും ചിത്രം മൊഴിമാറ്റിയെത്തിരുന്നു. അതും വിജയമായിരുന്നു.
അതേസമയം അഭിനേതാവായിട്ടുള്ള നാനിയുടെ അരങ്ങേറ്റം അത്ര എളുപ്പമായിരുന്നില്ല. സിനിമയില്‍ ക്ലാപ്പടിക്കുന്ന ഡയറക്ടറായും ആര്‍ജെയായിട്ടുമെല്ലാം കഷ്ടപ്പെട്ടാണ് നാനി സിനിമയിലേക്ക് എത്തിയത്. വെറും 2500 രൂപയായിരുന്നു നാനിയുടെ ആദ്യ പ്രതിഫലം. എന്നാല്‍ ഇന്ന് തെലുങ്ക് സിനിമയില്‍ പ്രതിഫല കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നാനി. നിരവധി ബ്ലോക്ബസ്റ്ററുകള്‍ താരത്തിന്റെ പേരില്‍ പിറന്നിട്ടുണ്ട്.
പഠനകാലത്ത് തന്നെ സിനിമയില്‍ ആകൃഷ്ടനായിരുന്നു നാനി. മണിരത്‌നമാണ് തന്നെ ഏറെ സ്വാധീനിച്ച സംവിധായകനെന്ന് നാനി തുറന്ന് പറഞ്ഞിട്ടുണ്ട്. സംവിധായകനാവാനായിരുന്നു നാനിയുടെ ആഗ്രഹം. അതിനായി നിര്‍മാതാവ് അനില്‍ കുമാര്‍ കൊനേരുവിനൊപ്പവും രാധാ ഗോപാലത്തിനൊപ്പവും ക്ലാപ്പര്‍ ബോയിയായി താരം പ്രവര്‍ത്തിച്ചിരുന്നു.
സംവിധായകന്‍ ബാപ്പുനിനൊപ്പമായിരുന്നു നാനി പ്രവര്‍ത്തിച്ചത്. നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചതോടെ നാനി കരിയറില്‍ ബ്രേക്കെടുത്തു. ഈ സമയത്താണ് ആര്‍ജെയായ സുഹൃത്ത് ഒരു ജോലി വാഗ്ദാനം യ്യെുന്നത്. നോണ്‍ സ്‌റ്റോപ്പ് നാനി എന്ന പ്രോഗ്രാമില്‍ ആര്‍ജെയായിരുന്നു താരം. അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് കടുത്ത അപമാനങ്ങള്‍ നേരിട്ടിരുന്നതായും നാനി വെളിപ്പെടുത്തിയിരുന്നു. അഷ്ട ചമ്മ എന്ന ചിത്രമാണ് നാനിയുടെ ആദ്യ ചിത്രം.
മോഹന്‍ കൃഷ്ണ ഇന്ദ്രഗണ്ടിയാണ് താരത്തെ സിനിമയിലേക്ക് കൊണ്ടുവന്നത്. ഈ ചിത്രത്തിന് ശേഷം നാനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഈഗ ഇറങ്ങിയതോടെ നാനി സ്റ്റാറായും മാറി. അവസാനം ഇറങ്ങിയ ദസറയും ഹായ് നാനയും വമ്പന്‍ ഹിറ്റായിരുന്നു. തന്റെ ആദ്യ ശമ്പളം 2500 രൂപയായിരുന്നുവെന്നും, എന്നാല്‍ ചെക്ക് പണമില്ലാത്തതിനാല്‍ മടങ്ങിയെന്നും താരം വെളിപ്പെടുത്തിയിരുന്നു. നിലവില്‍ 22 കോടിയാണ് ഒരു ചിത്രത്തിനായി താരം വാങ്ങുന്നത്.












Click it and Unblock the Notifications