9 വര്‍ഷമായി ഹിറ്റുകളില്ല, ബോളിവുഡില്‍ 5 വര്‍ഷമായി റിലീസ് പോലുമില്ല, ഈ നടിയുടെ പ്രതിഫലം 40 കോടി
ബോളിവുഡ് താരനിരയാല്‍ സമ്പന്നമായ ഇന്‍ഡസ്ട്രിയാണ്. നിരവധി നടിമാര്‍ ഇവിടെ വമ്പന്‍ പ്രതിഫലം വാങ്ങാറുണ്ട്. പ്രധാനമായും ഹിറ്റുകളുടെ അടിസ്ഥാനത്തിലാണ് നടിമാര്‍ പ്രതിഫലം നിശ്ചയിക്കുന്നത്. ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ആലിയ ഭട്ട് ഇപ്പോള്‍ ഏറ്റവും മുന്‍നിരയിലുള്ള നടിമാര്‍. മുപ്പത് കോടിയോളം രൂപ പ്രതിഫലം ഇവര്‍ വാങ്ങാറുണ്ട്.
ദീപികയ്ക്ക് കഴിഞ്ഞ വര്‍ഷം പഠാന്, ജവാന് പോലുള്ള ചിത്രങ്ങള്‍ ഉണ്ട്. രണ്ടും ആയിരം കോടി നേടിയതാണ്. അതുപോലെ ആലിയ ഭട്ടിന് ബ്രഹ്മാസ്ത്ര അടക്കമുള്ളവയും ഉണ്ട്. കത്രീന കൈഫിന് ടൈഗര്‍ ത്രീ പോലുള്ള ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരൊന്നുമല്ല ബോളിവുഡില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രിയങ്ക ചോപ്രയാണ് ഇന്ത്യന്‍ നടിമാരില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി. പ്രിയങ്ക ഇന്ത്യയിലെ വിവിധ ഇന്ഡസ്ട്രികളില് തന്നെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയാണ്. എന്നാല്‍ പ്രിയങ്ക ചോപ്ര കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഒരു ഹിറ്റുപോലും സ്വന്തമാക്കിയിട്ടില്ല. നിലവില്‍ ഹോളിവുഡിലും കൂടി നടി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
എന്നിട്ടും ഹിറ്റുകള്‍ നടിക്കില്ല എന്ന് തന്നെ പറയാം. ബോളിവുഡില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രിയങ്ക ചോപ്രയ്ക്ക് ഒരു റിലീസ് പോലുമില്ല. മറ്റ് നടിമാരെ കണക്കിലെടുക്കുമ്പോള്‍ വളരെ മുന്നാണ് പ്രിയങ്ക പ്രതിഫലക്കാര്യത്തില്‍. 40 കോടി രൂപയാണ് ഒരു ചിത്രത്തിനായി പ്രിയങ്ക ചോപ്ര ഈടാക്കുന്നത്. ഇത് ദീപികയ്ക്കും വളരെ മുന്നിലാണ്.
നിലവില്‍ ദീപിക പദുക്കോണ്‍ മുപ്പത് കോടിയാണ് ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം. ആലിയ ഭട്ട് 15 കോടിയോളം വാങ്ങുന്നുണ്ട്. ഇതൊന്നും പ്രിയങ്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല. പ്രധാനമായും ഹോളിവുഡ് നടിയെന്ന വിശേഷണവും പ്രിയങ്ക ചോപ്രയുടെ പ്രതിഫലം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
2002ല്‍ ഹംറാസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു പ്രിയങ്ക ചോപ്രയുടെ ബോളിവുഡ് അരങ്ങേറ്റം. ഫോബ്സാണ് പ്രിയങ്ക നാല്‍പ്പത് കോടി പ്രതിഫലം വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയുടെ ഷോയായ സിറ്റാഡലിനായി 40 കോടിയാണ് നടി പ്രതിഫലം വാങ്ങിയത്. ഇത് ഇപ്പോള്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യുന്നുണ്ട്.
അതേസമയം ബോളിവുഡ് ചിത്രത്തിനായി നടി പ്രതിഫലം കുറയ്ക്കാറുമുണ്ട്. നിലവില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് പ്രിയങ്ക 14 മുതല്‍ 20 കോടി വരെയാണ് പ്രതിഫലം വാങ്ങുന്നതെന്നും ഫോബ്സ് പറയുന്നു. ഹോളിവുഡിലേക്ക് അവര്‍ കളം മാറുന്നതിന് മുമ്പ് ഇന്ത്യയിലെ പ്രധാന നടിയായിരുന്നു പ്രിയങ്ക. 9 വര്‍ഷമായി ഹിറ്റുകളില്ലെങ്കിലും പ്രിയങ്കയെ മുന്‍നിര നായികയായി നിലനിര്‍ത്തുന്നത് ഹോളിവുഡും, മുമ്പുള്ള ഹിറ്റുകളും കാരണമാണ്.
രണ്‍വീര്‍ സിംഗും ദീപികയും അഭിനയിച്ച ബാജിറാം മസ്താനിയാണ് പ്രിയങ്കയുടെ അവസാന ഹിറ്റ് ചിത്രം. ഈ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നടി നടത്തിയത്. ഇത് വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. അതേമയം 620 കോടിയുടെ ആസ്തിയും നടിക്കുണ്ട്. സ്കൈ ഈസ് പിങ്കാണ് നടിയുടെ അവസാന ചിത്രം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications