Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭർത്താവിനെ ഇൻസ്‌റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല, അതിന്റെ കാരണം തമന്നയാണ്..'; വെളിപ്പെടുത്തലുമായി രംഭ

തമിഴ് സിനിമയിൽ ഒരു കാലത്തെ മിന്നും താരമായിരുന്നു രംഭ. മലയാളികൾക്കും സുപരിചിതയാണ് നടി. ഹരിഹരൻ സംവിധാനം ചെയ്‌ത 'സർഗം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കീഴടക്കിയ നായിക പിന്നീട് കൊച്ചി രാജാവ് പോലെയുള്ള വാണിജ്യ സിനിമകളിലൂടെ മലയാളത്തിൽ വമ്പൻ തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ.

സിനിമാ കരിയറിനെ കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും ഒക്കെ അടുത്തിടെ ഒരു അഭിമുഖത്തില്‍ രംഭ സംസാരിച്ചിരുന്നു. അതിലെ രസകരമായ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. സ്വന്തം ഭര്‍ത്താവിനെ ഇന്‍സ്‌റ്റഗ്രാമില്‍ താന്‍ ഫോളോ ചെയ്യാറില്ലെന്നും അതിന്റെ കാരണം ഒരു നടിയാണെന്നും, അത് ആരാണെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

 rambhaactress

തന്റെ ഭർത്താവിനെ ഇൻസ്‌റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ലെന്നും അതിന് കാരണം തമന്നയാണെന്നും നടി തമാശരൂപേണ പറയുന്നു. ഞാന്‍ എന്റെ ഭർത്താവിനെ ഇന്‍സ്‌റ്റഗ്രാമിൽ ഫോളോ ചെയ്യാറില്ല. അതിനു കാരണം അദ്ദേഹം ഇന്‍സ്‌റ്റ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു ആദ്യം എന്നെ ഫോളോ ചെയ്യണമെന്ന്. എന്നാൽ അത് പറ്റില്ല ഞാന്‍ തമന്നയെ ഫോളോ ചെയ്യും എന്നായിരുന്നു പുള്ളിയുടെ മറുപടി. എന്നിട്ട് പറഞ്ഞത് പോലെ ആദ്യം തമന്നയെ ഫോളോ ചെയ്‌തു. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്നാല്‍ നിങ്ങളെ ഞാനും ഫോളോ ചെയ്യില്ലെന്ന്' രംഭ രസകരമായ അനുഭവം പങ്കുവെച്ചു.

2010ലാണ് നടി വിവാഹിതയായത്. ഇന്ദ്രകുമാർ പത്മനാഥൻ എന്നാണ് ഭർത്താവിന്റെ പേര്. ഭർത്താവിനൊപ്പം കാനഡയിലാണ് രംഭ താമസിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്തിരിക്കുകയാണ് രംഭ. പിന്നീട് ചില ഡാൻസ് ഷോകളിൽ മാത്രമാണ് രംഭ പ്രത്യക്ഷപ്പെട്ടത്. ബിസിനസുകാരനായ ഭർത്താവിനൊപ്പം ടോറന്റോയിലാണ് അവർ ഇപ്പോൾ കഴിയുന്നത്.

മലയാളത്തിലൂടെ ആയിരുന്നു രംഭയുടെ സിനിമാ അരങ്ങേറ്റം. പതിനഞ്ചാം വയസിലാണ് മനോജ് കെ ജയൻ, വിനീത് എന്നിവർക്കൊപ്പം സർഗത്തിൽ രംഭ മുഖ്യ വേഷത്തിൽ എത്തിയത്. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളായി അവർ മാറി.

തമിഴിൽ മുൻനിര താരങ്ങളായ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ് എന്നിവർക്കൊപ്പവും നായികയായി അഭിനയിച്ചിട്ടുണ്ട് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+