ഖുശ്ബുവല്ല നയന്‍താരയുമല്ല, രജനീകാന്തിനേക്കാള്‍ പ്രതിഫലം വാങ്ങിയ നടിയെ അറിയുമോ? ലഭിച്ചത് ഇത്ര
ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ താരമാണ് രജനീകാന്ത്. ഇന്നും തമിഴ് സിനിമയില്‍ രജനിയുടെ റെക്കോര്‍ഡുകള്‍ മറികടക്കാന്‍ സാധിക്കുന്ന താരങ്ങളില്ല എന്ന് തന്നെ പറയാം. പ്രതിഫലത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. 2010ല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രോസറും രജനീകാന്തിന്റെ പേരിലായിരുന്നു.
എന്തിരന്‍ ആയിരുന്നു ആ ചിത്രം. ആ വര്‍ഷം ഹിന്ദിയില്‍ നിന്നുള്ള ഏറ്റവും വലിയ ചിത്രം ദബംഗ് ആയിരുന്നു. ഷാരൂഖ് ഖാന്റെ ചിത്രമോ, സല്‍മാന്‍ ഖാന്റെ തന്നെ ദബംഗോ ആ വര്‍ഷം എന്തിരന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഹിന്ദിയിലും ചിത്രം നന്നായി തന്നെ ഓടിയിരുന്നു. എന്നാല്‍ രജനിയേക്കാള്‍ ഒരിക്കല്‍ ഒരു നടി പ്രതിഫലം വാങ്ങിയിരുന്നു. അത് ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിയാന്‍ വഴിയില്ല.

രജനിയെ പ്രതിഫലത്തില്‍ തോല്‍പ്പിച്ചത് ഒരു സാധാരണ താരമല്ല. തമിഴ്‌നാട്ടില്‍ തന്നെ വലിയൊരു ബ്രാന്‍ഡായ നടിയല്ല. അണ്ണാമലൈയില്‍ ഖുശ്ബുവും ചന്ദ്രമുഖിയില്‍ നയന്‍താരയും രജനിയുടെ നായികമാരായി വേഷമിട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ എക്കാലത്തെയും വലിയ നടിമാരായ ഇവരല്ല രജനിയേക്കാള്‍ പ്രതിഫലം വാങ്ങിയവര്‍.
അത് മറ്റാരുമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നടിമാരില്‍ ഒരാളായ ശ്രീദേവിയാണ്. ആറ് വര്‍ഷം മുമ്പ് ശ്രീദേവി മരിച്ചെങ്കിലും ഇന്നും ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായികയാണ് അവര്‍. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലും അവര്‍ ജനപ്രീതി നേടിയിരുന്നു.
1976ല്‍ മൂന്‍ട്ര് മുടിച്ച് എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. കമല്‍ഹാസനും രജനീകാന്തിനുമൊപ്പം നിരവധി ചിത്രങ്ങളില്‍അവര്‍ അഭിനയിച്ചിരുന്നു. ഇതില്‍ മൂന്‍ട്ര് മുടിച്ച് എന്ന ചിത്രത്തിലാണ് ശ്രീദേവിക്ക് രജനീകാന്തിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം ലഭിച്ചത്. പ്രകാശ് രാജിന്റെ ചാറ്റ് ഷോ നീങ്കളും വെല്ലലാം ഒരു കോടി എന്ന പരിപാടിക്കിടെ ശ്രീദേവി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തില്‍ അയ്യായിരം രൂപയാണ് നടിക്ക് പ്രതിഫലമായി കിട്ടിയത്. കമല്‍ഹാസന് 30000 രൂപ പ്രതിഫലമായി ലഭിച്ചിരുന്നു. എന്നാല്‍ രജനീകാന്തിന്റെ പ്രതിഫലം വെറും രണ്ടായിരം രൂപയായിരുന്നു. ഇത് വെച്ച് നോക്കുമ്പോള്‍ ശ്രീദേവിയുടെ പ്രതിഫലം വളരെ കൂടുതലായിരുന്നു. ആ സമയം കമല്‍ഹാസന്‍ വലിയ താരം കൂടിയായിരുന്നു.
താനും രജനിയും സിനിമാ ലോകത്ത് ആ സമയം പുതിയ താരങ്ങളായിരുന്നുവെന്നും ശ്രീദേവി പറഞ്ഞു. ഈ ചിത്രം താന്‍ ഭയത്തോടെയാണ് അഭിനയിച്ചതെന്ന് ശ്രീദേവി പറയുന്നു. ചില വാക്കുകള്‍ തെറ്റിച്ചായിരുന്നു പറഞ്ഞത്. സംവിധായകന്‍ ബാലചന്ദന്‍ ദേഷ്യപ്പെട്ടിരുന്നുവെന്നും ശ്രീദേവി വെളിപ്പെടുത്തിയിരുന്നു.
അതേസമയം തമിഴ് സിനിമയില്‍ മാത്രമല്ല ബോളിവുഡിലും ശ്രീദേവി തന്നെയായിരുന്നു ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി. ബോളിവുഡില്‍ ആദ്യമായി ഒരു കോടി പ്രതിഫലം വാങ്ങുന്ന ആദ്യ നടിയായിരുന്നു അവര്‍. സോള്‍വാ സാവന്‍ എന്ന ചിത്രമായിരുന്നു ശ്രീദേവിയുടെ ആദ്യ ബോളിവുഡ് ചിത്രം. എന്നാല്‍ ചിത്രം വിജയിച്ചില്ല. 1983ല്‍ ഇറങ്ങിയ ഹിമ്മത്ത് വാലയിലൂടെ നടി ബോളിവുഡില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications