മമ്മൂട്ടിക്കും മോഹന്‍ലാലിനുമില്ല, അല്ലു അര്‍ജുന്റെ വാനിറ്റി വാന്‍ വേറെ ലെവല്‍; വില ഇത്ര
ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ താരമായി മാറിയ നടനാണ് അല്ലു അര്‍ജുന്‍. താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. അതേസമയം അല്ലു അര്‍ജുന്‍ വലിയൊരു വാഹന പ്രേമിയാണ്. ഇക്കാര്യം പലര്‍ക്കും അറിയാന്‍ സാധ്യതയില്ല.
എന്നാല്‍ താരത്തിന്റെ ഗ്യാരേജിലുള്ള വാഹനങ്ങള്‍ പലതും അമ്പരപ്പിക്കുന്നത്. ബിഎംഡബ്ല്യു എക്‌സ്5 മുതല്‍ ജാഗ്വര്‍ എക്‌സ്‌ജെഎല്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ പലതും ആഡംബര കാറുകളാണ്. ഹൈദരാബാദിലെ താരത്തിന്റെ വീട്ടില്‍ ഈ കാര്‍ ശേഖരമുള്ളത്. അതേസമയം താരത്തിന്റെ ശേഖരത്തിലുള്ള വാനിറ്റി വാനാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

അല്ലു അര്‍ജുന്‍ നേരത്തെ ഇത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഈ വാനിറ്റി വാന്‍ അല്ലു അര്‍ജുന്‍ സ്വന്തമാക്കിയിട്ട് ഏതാനും വര്‍ഷങ്ങളായിട്ടേയുള്ളൂ. എന്നാല്‍ ഇതിന്റെ വിലയോ മറ്റ് സൗകര്യങ്ങളോ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതൊരു കിടിലന്‍ ആഡംബര വാനിറ്റി കാര്‍ ആണെന്ന് മാത്രം എല്ലാവര്‍ക്കും അറിയാം.
ഇത് ശരിക്കും സഞ്ചരിക്കുന്ന കൊട്ടാരമാണ്. ഫാല്‍ക്കണ്‍ എന്നാണ് ഈ വാനിറ്റി വാനിന്റെ പേര്. അല്ലു അര്‍ജുന്‍ തന്നെ ഈ വാനിന്റെ പേര് നേരത്തെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരുന്നു. ഏഴ് കോടി രൂപയാണ് ഈ വാനിറ്റി വാനിനായി അല്ലു അര്‍ജുന്‍ മുടക്കിയത്. ഇതൊരു റെക്കോര്‍ഡ് തുക തന്നെയാണിത്.
മുഴുവന്‍ ഫര്‍ണിച്ചര്‍ കൊണ്ട് നിറച്ച ലിവിംഗ് ഏരിയയാണ് ഈ വാനിറ്റി വാനിലുള്ളത്. അല്ലു അര്‍ജുന്‍ ഷൂട്ടിംഗിനായി പോകുമ്പോഴാണ് കാര്യമായി ഇത് ഉപയോഗിക്കാറുള്ളത്. എല്ലാ വിധ സൗകര്യങ്ങളും ഇതിലുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ഇത്രയും ആഡംബരത്തോടെയുള്ള വാനിറ്റി വാനില്ല. പ്രീമിയം ലൗഞ്ചാണ് മറ്റൊരു ആകര്‍ഷണം.
വിശാലമായി ഇരിക്കാന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്. ലൗഞ്ച് ഏരിയയില്‍ ഭക്ഷണം കഴിക്കുന്നത് അടക്കം സാധ്യമാകും. അത് മാത്രമല്ല കിടിലനൊരു ബെഡ് റൂമും ഈ വാനിലുണ്ട്. അതും എല്ലാ വിധ സൗകര്യങ്ങളും ഉള്ളതാണ്. ആഡംബര സാധനങ്ങള്‍ മാത്രമുള്ളതായിരിക്കും ഈ ബെഡ്‌റൂം.
അതേസമയം ഇതുകൊണ്ടൊന്നും ഫാല്‍ക്കണിലെ ഫീച്ചറുകള്‍ അവസാനിക്കുന്നില്ല. കിടിലനൊരു മേക്കപ്പ് റൂമും ഇതിലുണ്ട്. ഒരു താരത്തിന് വേണ്ട സൗകര്യമെല്ലാം ഈ വാനിറ്റി വാനിലുണ്ട്. റെഡി കസ്റ്റംസാണ് ഇങ്ങനൊരു വാനിറ്റി വാന്‍ അല്ലു അര്‍ജുനായി നിര്‍മിച്ച് നല്‍കിയത്.
കറുപ്പിനൊപ്പം, വൈറ്റ്, സില്‍വര്‍ കളറുകളും ചേര്‍ത്താണ് ഇതിന് കിടിലനൊരു ലുക്ക് നല്‍കിയിരിക്കുന്നത്. പുഷ്പയുടെ ഷൂട്ടിംഗിനായി ഗ്രാമീണ പ്രദേശങ്ങളിലാണ് അല്ലു അര്‍ജുന്‍ ഉള്ളത്. അത്തരം സ്ഥലങ്ങളില്‍ ഈ വാനിറ്റി വാന്‍ താരത്തിന് ഒരുപാട് ഗുണം ചെയ്യും.












Click it and Unblock the Notifications