മമ്മൂട്ടിയും മോഹന്‍ലാലുമില്ല, വിജയ് രണ്ടാം സ്ഥാനത്ത്, ഇളയദളപതിയെ ജനപ്രീതിയില്‍ വീഴ്ത്തി ആ താരം
ഇന്ത്യയില്‍ സൂപ്പര്‍ താരങ്ങള്‍ നിരവധി എല്ലാ ഇന്‍ഡസ്ട്രിയിലുമുണ്ട്. ബോളിവുഡില്‍ സല്‍മാന്‍ ഖാനും ഹൃത്വിക് റോഷനും പോലുള്ള ജനപ്രിയ താരങ്ങളുണ്ട്. തെലുങ്കിലാണെങ്കില്‍ ചിരഞ്ജീവിയും, അല്ലു അര്‍ജുനും, തമിഴില്‍ രജനീകാന്തും, വിജയിയുമെല്ലാമുണ്ട്. ഇനി മലയാള സിനിമയുടെ കാര്യമെടുക്കുകയാണെങ്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും ജനപ്രീതിയില്‍ വളരെ മുന്നിലുണ്ടാവും.
തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് തന്നെ ഇതിന് പ്രധാന കാരണം. ആക്ഷന്‍ സിനിമകള്‍ ചെയ്യുന്നതും പുതിയ അപ്‌ഡേറ്റുകള്‍ വൈറലാവുന്നതുമാണ് ഈ താരങ്ങളുടെ എല്ലാം ജനപ്രീതിക്ക് പ്രധാന കാരണം. ഇപ്പോഴിതാ ഓര്‍മാക്‌സ് മീഡിയ ജനപ്രിയ താരങ്ങളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. വലിയ മാറ്റങ്ങളാണ് പട്ടികയില്‍ ഉള്ളത്.

സൂപ്പര്‍ താരങ്ങളുടെ ആദ്യ പത്തില്‍ മലയാളി താരങ്ങള്‍ക്ക് വന്‍ നിരാശയാണ് ഉള്ളത്. ജനപ്രീതിയില്‍ മലയാളത്തിലെ താരങ്ങളാരും 2023ല്‍ തരംഗമായില്ലെന്നാണ് പട്ടിക തെളിയിക്കുന്നത്. മമ്മൂട്ടിയോ മോഹന്‍ലാലോ ആദ്യ പത്തില്‍ ഇല്ല. യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനോ പൃഥ്വിരാജോ പട്ടികയില്‍ ഇല്ല.
അതുകൊണ്ട് തന്നെ മലയാളികള്‍ തീര്‍ച്ചയായും നിരാശപ്പെടേണ്ടി വരും. എന്നാല്‍ മലയാളത്തിലെ ആരാധകര്‍ക്ക് സന്തോഷം തരുന്ന ചില കാര്യങ്ങള്‍ പട്ടികയിലുണ്ട്. പട്ടികയില്‍ പത്താം സ്ഥാനത്ത് സൂര്യയുണ്ട്. അടുത്തൊന്നും താരത്തിന് ചിത്രങ്ങള്‍ റിലീസായി ഉണ്ടായിരുന്നില്ല.
ജയ് ഭീമിന് ശേഷം സൂര്യയുടേതായി ചിത്രങ്ങളൊന്നും റിലീസായിട്ടില്ല. എതിര്‍ക്കും തുനിന്തവനാണ് സൂര്യയുടെ അവസാന തിയേറ്റര്‍ റിലീസ്. വരാനിരിക്കുന്ന കങ്കുവയുടെ അപ്‌ഡേറ്റുകള്‍ സൂര്യന്റെ ജനപ്രീതി ഉയര്‍ത്തിയിരിക്കുകയാണ്. അതേസമയം ഒന്‍പതാം സ്ഥാനത്ത് തെലുങ്ക് താരം രാംചരണ്‍ ആണ്.
സമീപകാലത്തൊന്നും റിലീസ് ഇല്ലാത്തതാണ് രാംചരണിന്റെ ജനപ്രീതി ഇടിയാന്‍ കാരണം. ശങ്കര്‍ ചിത്രം ഗെയിം ചേഞ്ചറാണ് രാംചരണിന്റെ വരാനിരിക്കുന്ന ചിത്രം. അല്ലു അര്‍ജുനാണ് എട്ടാം സ്ഥാനത്തുള്ളത്. പുഷ്പ 2 എന്ന ചിത്രത്തിനായി രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണ്. ഇതിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത് അടക്കം അല്ലുവിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഏഴാം സ്ഥാനത്ത് ജൂനിയര്‍ എന്‍ടിആറാണ്. ആര്‍ആര്‍ആറിന് ശേഷം രാംചരണിനെ പോലെ എന്‍ടിആറിനും റിലീസൊന്നും ഉണ്ടായിട്ടില്ല. ദേവരയാണ് താരകിന് അടുത്തതായി വരാനിരിക്കുന്ന ചിത്രം. ആറാം സ്ഥാനത്ത് അക്ഷയ് കുമാറാണ് ഉള്ളത്.
അഞ്ചാം സ്ഥാനത്ത് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ്. നാലാം സ്ഥാനം അജിത്തിനുമാണ്. അതേസമയം സലാറിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ പ്രഭാസാണ് മൂന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ദളപതി വിജയ് ആണ്. നേരത്തെ വിജയ് ആയിരുന്നു ഒന്നാമത്.
എന്നാല്‍ 2023ലെ മൊത്തം നേട്ടങ്ങളെ കണക്കാക്കുമ്പോള്‍ ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. പഠാന്‍, ജവാന്‍, പോലുള്ള വമ്പന്‍ ഹിറ്റുകള്‍ ഷാരൂഖിനുണ്ടായിരുന്നു. ഡങ്കി മറ്റൊരു സൂപ്പര്‍ ഹിറ്റുമായി. അങ്ങനെ ഷാരൂഖിന്റെ വര്‍ഷമായിരുന്നു 2023. വിജയിക്ക് ലിയോയും വാരിസും മാത്രമായിരുന്നു റിലീസായി ഉണ്ടായിരുന്നത്.












Click it and Unblock the Notifications