ഭ്രമയുഗം തുണച്ചില്ല, മമ്മൂട്ടി രണ്ടാം സ്ഥാനത്ത്, ഒന്നാമത് ആ താരം; നടിമാരില്‍ മുന്നില്‍ മഞ്ജു
മലയാള സിനിമയില്‍ ഹിറ്റുകളുടെ എണ്ണം കുറയുന്നു എന്നൊരു പരാതി കുറച്ച് കാലമായിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി മാസം അതിനെ മാറ്റി മറിച്ചിരിക്കുകയാണ്. അന്വേഷിപ്പിന്‍ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം പോലുള്ള വമ്പന്‍ ചിത്രങ്ങളെല്ലാം വിജയത്തിന്റെ പാതയിലാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാള സിനിമ വമ്പന്‍ കളക്ഷനാണ് ഈ വര്‍ഷം സ്വന്തമാക്കിയിരിക്കുന്നത്.
എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ ജനപ്രീതിയില്‍ ഈ വര്‍ഷം മാറ്റമുണ്ടായിട്ടുണ്ടോ? ഓര്‍മാക്‌സ് മീഡിയയുടെ പുതിയ ലിസ്റ്റ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ കാര്യമായ മാറ്റങ്ങളും വന്നിട്ടുണ്ട്. അതൊന്ന് പരിശോധിക്കാം.

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ ജനുവരി മാസത്തെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിക്ക് പക്ഷേ ഒന്നാം സ്ഥാനത്ത് എത്താനായില്ല. നേരത്തെ നവംബര്‍ മാസത്തെ റാങ്കിംഗില്‍ മമ്മൂട്ടി ഒന്നാമതെത്തിയിരുന്നു.
കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, എബ്രഹാം ഓസ്ലര്‍ എന്നിങ്ങനെ തുടര്‍ ഹിറ്റുകളുമായി കുതിക്കുകയാണ് മമ്മൂട്ടി. മലയാളത്തിലെ മറ്റ് താരങ്ങളൊന്നും ഹിറ്റുകളുടെ കാര്യത്തില്‍ അദ്ദേഹത്തിന് അടുത്തില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിട്ടും ഓപ്പണിംഗിന്റെ കാര്യത്തിലാണ് മമ്മൂട്ടി പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കാതിരിക്കാന്‍ കാരണം.
ഓര്‍മാക്‌സിന്റെ പട്ടികയില്‍ ജനപ്രിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ തന്നെയാണ്. അടുത്തിടെ മലൈക്കോട്ടൈ വാലിബന്‍ റിലീസായതും, അതിന്റെ ഓപ്പണിംഗും മോഹന്‍ലാലിനെ സഹായിച്ചുവെന്ന് വേണം കരുതാന്‍. രണ്ടാം സ്ഥാനത്ത് മമ്മൂട്ടി തന്നെയാണ് ഉള്ളത്. പട്ടികയില്‍ മാറ്റമില്ലാത്തതും ഈ രണ്ട് കാര്യത്തിലാണ്.
ആദ്യ അഞ്ചില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുപോയിരിക്കുകയാണ്. അഞ്ചാം സ്ഥാനത്തായിരുന്നു നേരത്തെ ദുല്‍ഖര്‍. പൃഥ്വിരാജ് സുകുമാരന്‍ പകരം എത്തിയിരിക്കുകയാണ്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടൊവിനോ നാലാം സ്ഥാനത്തേക്കും, നാലാം സ്ഥാനത്തുണ്ടായിരുന്ന ഫഹദ് ഫാസില്‍ മൂന്നാം സ്ഥാനത്തേക്കും എത്തിയതാണ് പ്രധാന മാറ്റം.
അതേസമയം ജനപ്രീതിയുള്ള നടിമാരുടെ പട്ടികയിലും മാറ്റമുണ്ട്. ഡിസംബറിലെ ലിസ്റ്റിനെ അപേക്ഷിച്ചാണ് മാറ്റം. ആദ്യ അഞ്ചില്‍ കാവ്യ മാധവന് പകരം നിഖില വിമല്‍ ഇടംപിടിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഒന്നാം സ്ഥാനത്ത് മാത്രമാണ് മാറ്റമില്ലാത്തത്. മഞ്ജു വാര്യര്‍ ജനപ്രീതിയില്‍ എതിരില്ലാതെ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് നിന്ന് കല്യാണി പ്രിയദര്‍ശന്‍ പിന്നോട്ട് പോയിരിക്കുകയാണ്.
ഐശ്വര്യ ലക്ഷ്മിയാണ് ഇപ്പോള്‍ രണ്ടാമത്. നാലാമതാണ് കല്യാണിയുള്ളത്. അതേസമയം ശോഭന നാലാം സ്ഥാനത്ത് നിന്ന് മൂന്നിലെത്തി. നിഖില കൂടി ചേരുന്നതോടെ ടോപ് ഫൈവ് പൂര്‍ത്തിയാകും. രജനീകാന്ത് ചിത്രം അടക്കം വരാനുള്ളത് മഞ്ജുവിന്റെ ഗ്രാഫ് വന്‍ തോതില്‍ ഉയര്‍ത്തിയിരിക്കുകയാണ്.












Click it and Unblock the Notifications