ഭ്രമയുഗം മെഗാ ഹിറ്റ്, ജനപ്രീതിയില്‍ മമ്മൂട്ടിയുടെ തേരോട്ടം; മോഹന്‍ലാലിനെ വീഴ്ത്തി ഒന്നാമത്
മലയാള സിനിമയില്‍ ഒരുപാട് സൂപ്പര്‍ താരങ്ങളുണ്ട്. അതില്‍ യുവതാരങ്ങളും സീനിയര്‍ താരങ്ങളുമുണ്ട്. മലയാള സിനിമയ്ക്ക് വലിയ ഹിറ്റുകള്‍ സമ്മാനിക്കുന്നതില്‍ ഇവരുടെ പങ്ക് നിര്‍ണായകമാണ്. എന്നാല്‍ ഇവരില്‍ ആര്‍ക്കാണ് ജനപ്രീതി കൂടുതല്‍. അത് എപ്പോഴും മാറാറുണ്ട്. മോഹല്‍ലാലാണ് എപ്പോഴും ഇത്തരം പട്ടികകളില്‍ മുന്നില്‍ നില്‍ക്കാറുള്ളത്.
എന്നാല്‍ ഇപ്പോള്‍ മലയാളത്തിലെ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഓര്‍മാക്‌സ് മീഡിയ. ഫെബ്രുവരി മാസം മുന്നിലെത്തിയ താരങ്ങളുടെ പട്ടികയാണിത്. അടുത്തിടെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് വലിയ ഹിറ്റുകളൊന്നും പലര്‍ക്കും ലഭിച്ചിട്ടില്ല. എന്നാല്‍ ജനപ്രീതിയില്‍ മാറ്റമുണ്ടായിട്ടുണ്ടോ എന്ന് നോക്കാം.

ഒന്നാം സ്ഥാനത്ത് ഇത്തവണ മാറ്റമുണ്ടായിട്ടുണ്ട്. മോഹന്‍ലാല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന പട്ടികയില്‍ ഇത്തവണ പക്ഷേ മമ്മൂട്ടിയാണ് മുന്നില്‍. രണ്ടാം തവണയാണ് മമ്മൂട്ടി മലയാള താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. ഫെബ്രുവരിയിലെ പട്ടികയിലെ ഏറ്റവും പ്രത്യേകതയും ഇത് തന്നെയാണ്. ഫെബ്രുവരി മാസത്തില്‍ നിറഞ്ഞ് നില്‍ക്കാന്‍ മമ്മൂട്ടിയെ സഹായിച്ചത് ഭ്രമയുഗത്തിന്റെ റിലീസ് തന്നെയായിരുന്നു.
റിലീസ് ചെയ്തതിന് ശേഷം ചിത്രം ആളുകള്‍ ഏറെ ചര്‍ച്ച ചെയ്തു. ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു ഭ്രമയുഗം. അതുപോലെ ടര്‍ബോയുടെ പുതിയ പോസ്റ്ററുകള്‍ അടക്കം ഫെബ്രുവരിയില്‍ മമ്മൂട്ടിയുടെ ജനപ്രീതി വര്‍ധിപ്പിച്ച കാര്യങ്ങളാണ്.
അതേസമയം മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളും മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്നതാണ്. ടര്‍ബോ, ബസൂക്ക എന്നിവയാണ് ഈ വര്‍ഷം വരാനിരിക്കുന്ന ചിത്രങ്ങള്‍. മഹേഷ് നാരായണന്റെ മള്‍ട്ടി സ്റ്റാര്‍ ചിത്രം, കൃഷാന്തിന്റെ ടൈം ട്രാവലര്‍ ചിത്രം എന്നിവയെല്ലാം അണിയറയില്‍ മമ്മൂട്ടിക്കായി ഒരുങ്ങുന്നുണ്ട്.
അതേസമയം മോഹന്‍ലാലിന് മലൈക്കോട്ടൈ വാലിബന്‍ ജനുവരിയില്‍ റിലീസ് ചെയ്‌തെങ്കിലും കാര്യമായി ഓളമുണ്ടാക്കാനായില്ല. ചിത്രം വന്‍ പരാജയമാവുകയും ചെയ്തു. അത് മാത്രമല്ല ഒടിടിയില്‍ ഇറങ്ങിയിട്ടും വാലാബന് പ്രതീക്ഷിച്ചത് പോലെയുള്ള ഒരു വരവേല്‍പ്പും ലഭിച്ചില്ല. വലിയ അപ്‌ഡേറ്റുകളൊന്നും പുതിയ ചിത്രങ്ങളെ കുറിച്ച് വരാത്തതും മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ കാരണമാണ്.
പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വന്നത് ടൊവിനോ തോമസാണ്. അന്വേഷിപ്പിന്‍ കണ്ടെത്തുമെന്ന ചിത്രം ഹിറ്റായതാണ് താരത്തെ നേട്ടത്തിലെത്താന്‍ സഹായിച്ചത്. അടുത്തിടെ ഈ ചിത്രം ഒടിടിയിലും റിലീസായിരുന്നു. അതുപോലെ നാലാം സ്ഥാനത്ത് പൃഥ്വിരാജാണ്. ആടുജീവിതത്തിനുള്ള ഹൈപ്പാണ് പൃഥ്വിരാജിന് നേട്ടമായത്.
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഈ മാസം അവസാനമാണ് ചിത്രത്തിന്റെ റിലീസ്. ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. എആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അതേസമയം അഞ്ചാം സ്ഥാനത്ത് ഫഹദ് ഫാസിലാണ്.












Click it and Unblock the Notifications