രശ്മികയല്ല ആനിമലില്‍ ഗീതാഞ്ജലിയാവേണ്ടിയിരുന്നത് പരിനീതി; മാറ്റിയതിന് കാരണം ഇതാണ്
ബോളിവുഡിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ആനിമല്‍. ചിത്രം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും പ്രേക്ഷകര്‍ കൈവിട്ടില്ല. ഈ വര്‍ഷം 800 കോടിയില്‍ അധികം നേടുന്ന നാലാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ആനിമല്‍. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെയും നായികയായി എത്തിയ രശ്മിക മന്ദാനയുടെയും പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
എന്നാല്‍ ആനിമലിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ഇപ്പോള്‍ രശ്മികയുടെ റോളിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് രശ്മികയല്ല ചിത്രത്തില്‍ നായികയാവേണ്ടിയിരുന്നതെന്ന് പറയുകയാണ് സന്ദീപ്. പരീനിതി ചോപ്രയായിരുന്നു ആ റോള്‍ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിനീതിയെ ചിത്രത്തിലെ നായികയായി കൊണ്ടുവന്നിരുന്നു. എന്നാല്‍ അവളെ ഒഴിവാക്കിയാണ് രശ്മികയെ കൊണ്ടുവന്നതെന്ന് സന്ദീപ് പറയുന്നു. എന്നാല്‍ അത് തന്റെ മാത്രം തെറ്റാണെന്ന് സംവിധായകന്‍ വ്യക്തമതാക്കി. പരിനീതിയെ മാറ്റിയപ്പോള്‍ അവര്‍ക്ക് വല്ലാതെ വിഷമം തോന്നിയിരുന്നു. അത് എന്റെ ഭാഗത്ത് നിന്ന് മാത്രമുണ്ടായ തെറ്റാണ്. പക്ഷേ ഗീതാജ്ഞലിയുടെ വേഷം ചെയ്യാന്‍ പരിനീതി അനുയോജ്യയായിരുന്നില്ല.
സിനിമയ്ക്ക് എപ്പോഴും വേഷങ്ങള്‍ ചെയ്യാന്‍ ആരാണ് അനുയോജ്യര്‍ എന്നാണ് നമ്മള്‍ നോക്കേണ്ടത്. അതുകൊണ്ട് മാത്രമാണ് പരിനീതിയെ മാറ്റിയതെന്നും സന്ദീപ് പറഞ്ഞു. നേരത്തെ താനായിരുന്നുവെന്ന് നായികയാവേണ്ടിയിരുന്നതെന്ന് പരിനീതിയും വെളിപ്പെടുത്തിയിരുന്നു. ഫിലിം ക്രിട്ടിക്കായ കോമള്‍ നഹട്ടയുമായുള്ള അഭിമുഖത്തിലാണ് സന്ദീപ് റെഡ്ഡി വംഗ നായികയെ മാറ്റിയതിനെ കുറിച്ച് മനസ്സുതുറന്നത്.
പരിനീതിയെ മാറ്റിയതില്‍ വിഷമമുണ്ട്. അത് എന്റെ മാത്രം തെറ്റാണ്. അവരോട് അതേ കുറിച്ച് പറഞ്ഞിരുന്നു. സാധ്യമാണെങ്കില്‍ എന്നോട് ക്ഷമിക്കൂ എന്നായിരുന്നു ഞാന്‍ പരിനീതിയോട് പറഞ്ഞത്. ഞാന്‍ എപ്പോഴും പരിനീതിയുടെ വലിയൊരു ആരാധികയാണ്. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ കബീര്‍ സിംഗിലും പരിനീതിയായിരുന്നു നായികയാവേണ്ടിയിരുന്നതെന്നും സന്ദീപ് പറഞ്ഞു.
എന്നാല്‍ ആ റോള്‍ കിയാര അദ്വാനിക്കാണ് ഒടുവില്‍ ലഭിച്ചത്. അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കായിരുന്നു ഈ ചിത്രം. ഷാഹിദായിരുന്നില്ല ചിത്രത്തില്‍ നായകനാവേണ്ടിയിരുന്നത്. രണ്‍വീര്‍ സിംഗിനോടായിരുന്നു ആ കഥ ആദ്യം പറഞ്ഞത്. എന്നാല്‍ ചിത്രം ഡാര്‍ക് സബ്ജക്ടാണെന്ന് പറഞ്ഞ് രണ്‍വീര്‍ ഉപേക്ഷിക്കുകയായിരുന്നു.
ആനിമല്‍ ഷൂട്ട് തുടങ്ങുന്നതിന് ഒന്നര വര്‍ഷം മുമ്പ് തന്നെ പരിനീതിയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. അതും ഓഡിഷനൊന്നും ഇല്ലായിരുന്നു. ചില കഥാപാത്രങ്ങള്‍ക്ക് ചിലര്‍ക്ക് അനുയോജ്യമായി തോന്നില്ല. ഓഡിഷനുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ വിശ്വാസവുമായിട്ടാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. പരിനീതിയുടെ അഭിനയം എനിക്ക് ഇഷ്ടമായിരുന്നു. പ്രീതിയായി അവരെയായിരുന്നു ഞാന്‍ കണ്ടിരുന്നത്.
എന്നാല്‍ അത് നടന്നില്ല. പരിനീതിയെ നായികയാക്കണമെന്ന് വലിയ ആഗ്രഹം എനിക്കുണ്ടായിരുന്നു. ഇത് നടിയോട് പറഞ്ഞിരുന്നു. പരിനീതിയെ നായികയാക്കാനാവാത്തതില്‍ വിഷമമുണ്ട്. വേറൊരാളെ വെക്കുകയാണെന്ന് അവരോട് പറഞ്ഞിരുന്നു. അവര്‍ക്ക് വിഷമം തോന്നി. പക്ഷേ അതിന്റെ കാരണം എന്താണ് പരിനീതിക്ക് മനസ്സിലായെന്നും സന്ദീപ് പറഞ്ഞു.












Click it and Unblock the Notifications