സോളോ ഹിറ്റുകളില്ല, പക്ഷേ ഈ നടി നാഷണല്‍ ക്രഷ്, രശ്മികയും ആലിയയുമല്ല; 14 കോടിയുടെ ബംഗ്ലാവും വാങ്ങി
മുംബൈ: ആനിമല്‍ എന്ന ഒറ്റ ചിത്രത്തിലൂടെ താരമായ നടിയാണ് തൃപ്തി ദിംറി. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനൊപ്പമുള്ള നടിയുടെ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി ചിത്രങ്ങളാണ് നടിക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഏറ്റവും രസകരമായ ഇതുവരെ തൃപ്തിക്ക് ഒരു സോളോ ഹിറ്റുകളില്ല എന്നതാണ്.
പക്ഷേ ഒരുസിനിമയിലൂടെ നടി ഇപ്പോള്‍ നാഷണല്‍ ക്രഷായി മാറിയിരിക്കുകയാണ്. രശ്മിക മന്ദാന, ആലിയ ഭട്ട്, അനന്യ പാണ്ഡെ തുടങ്ങിയ പ്രമുഖ നടിമാര്‍ ഉള്ളപ്പോഴാണ് അവരെയെല്ലാം മറികടന്നാണ് തൃപ്തി ഇപ്പോള്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തൃപ്തി പുതുതായി മുംബൈയിലെ ബാന്ദ്രയില്‍ വാങ്ങിയ വീടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ബാന്ദ്രയ്ക്കും ബോളിവുഡിനും മുംബൈയില്‍ വളരെയധികം പ്രാധാന്യമുണ്ട്. ഒരുവിധ പ്രമുഖ താരങ്ങളെല്ലാം ഇവിടെയാണ് താമസിക്കുന്നത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍ പോലുള്ള വമ്പന്‍ താരങ്ങളാണ് ബാന്ദ്രയിലാണ് താമസിക്കുന്നത്. ഈ സൂപ്പര്‍ താരങ്ങളുടെ നിരയിലേക്കാണ് താരതമ്യേന ജൂനിയര്‍ താരമായ തൃപ്തി ദിംറിയെത്തുന്നത്.
വെറും ആറ് ചിത്രങ്ങളില്‍ മാത്രമാണ് തൃപ്തി അഭിനയിച്ചിരിക്കുന്നത്. ഇത്രയും ചിത്രങ്ങളില്‍ കൊണ്ട് തൃപ്തി സൂപ്പര്‍ താരമായിട്ടില്ല. ആദ്യ അഞ്ച് ചിത്രങ്ങളും തീരെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആരും കാണാന്‍ പോലും ശ്രമിക്കാത്ത ചിത്രങ്ങളായിരുന്നു ഇവ. എന്നാല്‍ ആറാമത്തെ ചിത്രത്തിലാണ് നടിയുടെ തലവര മാറിയത്. ആനിമല്‍ വലിയ ഹിറ്റായതോടെ നടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
തൃപ്തി ദിമ്രി പുതിയ പ്രൊജക്ടുകള്‍ സ്വന്തമാക്കുന്നത് കൊണ്ട് ധാരാളം വരുമാനവും ലഭിക്കുന്നുണ്ട്. ബാന്ദ്രയിലെ പുതിയ താമസക്കാരിയാണ് തൃപ്തി. പക്ഷേ ഈ ബംഗ്ലാവിന്റെ വിലയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാവുന്നത്. 14 കോടിയാണ് ഈ ബംഗ്ലാവിന്റെ വില. ഇതിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഇന്‍ഡക്ടസ് ടാപ്.കോം പുറത്തുവിട്ടിട്ടുണ്ട്.
ഇവരാണ് ഇതിന്റെ വില പതിനാല് കോടിയാണെന്ന് കണ്ടെത്തിയത്. അതേസമയം തൃപ്തിയുടെ ബംഗ്ലാവ് കാര്‍ട്ടര്‍ റോഡിനടുത്താണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാന്ദ്രയിലെ ഏറ്റവും ജനപ്രിയ മേഖലയാണിത്. ഇത് സെലിബ്രിറ്റി പോഷ് മേഖലയാണിത്. ഷാരൂഖ് ഖാന്‍, രേഖ, സല്‍മാന്‍ ഖാന്‍ പോലുള്ളവര്‍ ഇവിടെയാണ് താമസിക്കുന്നത്.
തൃപ്തിയുടെ ആനിമലിലെ സഹതാരം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ബാന്ദ്രയിലെ താമസക്കാരാണ്. ഗ്രൗണ്ട് പ്ലാസ് സ്റ്റോര്‍ സ്ട്രക്ച്ചറാണ് ഈ ബംഗ്ലാവിനുള്ളത്. 2226 സ്‌ക്വയര്‍ ഫീറ്റിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 2024 ജൂണ്‍ മൂന്നിനാണ് ഇതിന്റെ രജിസ്‌ട്രേഷന്‍ നടന്നിരിക്കുന്നത്.
രജിസ്‌ട്രേഷന്‍ ചെലവുകള്‍ക്കായുള്ള സ്റ്റാമ്പ് ഡ്യൂട്ടിക്ക് 70 ലക്ഷമാണ് തൃപ്തി അടിച്ചത്. 30000 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ക്കായും നല്‍കി. ബാന്ദ്ര വെസ്റ്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 50000 രൂപ മുതല്‍ ഒന്നര ലക്ഷം വരെയാണ് ഇവിടെ സ്‌ക്വയര്‍ ഫീറ്റിന് വില. ഭൂല്‍ ഭൂലയ്യ 3, ധഡക് 2, ബാഡ് ന്യൂസ് എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.












Click it and Unblock the Notifications