10 വര്‍ഷം ഷാരൂഖിനേക്കാള്‍ ഹിറ്റുകള്‍, സല്‍മാന്‍ അല്ല, 6000 കോടി കളക്ഷന്‍; താരത്തിന്റെ ആസ്തി ഇത്ര
മുംബൈ: 30 വര്‍ഷത്തോളമായി ബോളിവുഡ് ഭരിക്കുന്നത് ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, എന്നീ മൂന്ന് ഖാന്‍മാര്‍ ചേര്‍ന്നാണ്. എല്ലാ വര്‍ഷവും ഇവരില്‍ ഒരാളുടെയെങ്കിലും ചിത്രം ഉയര്‍ന്ന ഗ്രോസറായി മുന്നിലുണ്ടാവും. ഹം ആപ്‌കെ ഹെ കോന്‍, ദില്‍വാലേ ദുല്‍ഹനിയ ലേ ജായാഗേ, രാജ ഹിന്ദുസ്ഥാനി പോലുള്ള വമ്പന്‍ ഹിറ്റുകള്‍ ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഇവരുടെ ആധിപത്യം വെല്ലുവിളിക്കാന്‍ യഥാര്‍ത്ഥത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. അത് അക്ഷയ് കുമാറും ഹൃതിക് റോഷനുമാണ്. എന്നാല്‍ ഇതില്‍ അക്ഷയ് കുമാര്‍ ഒരടി മുന്നിലാണ്. ഖാന്‍മാരോട്ട് മുട്ടി ജയിച്ച് സൂപ്പര്‍ സ്റ്റാറായ വ്യക്തിയാണ്. ഒരു വര്‍ഷം ആയിരം കോടി കളക്ഷന്‍ നേടുന്ന താരമായും അക്ഷയ് കുമാര്‍ മാറിയിരുന്നു.

2007ലാണ് അക്ഷയ് കുമാര്‍ എല്ലാ ഖാന്‍മാരെയും ഞെട്ടിച്ചത്. ആ വര്‍ഷം സല്‍മാന്‍ ഖാന്‍ തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന സമയമായിരുന്നു. ഷാരൂഖ് ഓം ശാന്തി ഓം എന്ന ബ്ലോക്ബസ്റ്റര്‍ ആ വര്‍ഷമുണ്ടാക്കിയിരുന്നു. ആമിറിന് താരേ സമീന്‍ പര്‍ എന്ന ഹിറ്റും ഉണ്ടായിരുന്നു. എന്നാല്‍ അക്ഷയ് കുമാര്‍ ബോക്‌സോഫീസിനെ വിറപ്പിച്ച സമയമായിരുന്നു അത്.
ആ വര്‍ഷത്തെ അക്ഷയുടെ ആദ്യ ചിത്രമായ നമസ്‌തേ ലണ്ടന്‍ ഹിറ്റായി മാറി. അടുത്ത ചിത്രം ഹേയ് ബേബിയും ഹിറ്റായിരുന്നു. അതിനടുത്ത ചിത്രം ഭൂല്‍ ഭൂലയ്യയും ഹിറ്റായി മാറിയതോടെ അക്ഷയ് കുമാറിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നു. ആ വര്‍ഷത്തെ അവസാന ചിത്രമായ വെല്‍ക്കം സൂപ്പര്‍ ഹിറ്റായത് മാത്രമല്ല കള്‍ട്ട് ക്ലാസിക്കായും മാറി.
2007ല്‍ തന്നെ ഓം ശാന്തി ഓമിലെ കാമിയോ വേഷത്തില്‍ വന്ന് എല്ലാവരെയും ചിരിപ്പിച്ചിരുന്നു അക്ഷയ്. 2008ല്‍ സിംഗ് ഈസ് കിംഗ് എന്ന വമ്പന്‍ ഹിറ്റിലൂടെ അക്ഷയ് കുമാര്‍ തന്റെ സൂപ്പര്‍ താര പദവി ഉറപ്പിച്ചിരുന്നു. ഇതിന് ശേഷം ബോക്‌സോഫീസില്‍ സ്ഥിരത ഉറപ്പിക്കാനായില്ലെങ്കില്‍ 2014 മുതല്‍ അക്ഷയ് കുമാര്‍ എല്ലാവരെയും ഞെട്ടിക്കുന്നുണ്ടായിരുന്നു.
2008 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള താരമാണ് അക്ഷയ്. ഷാരൂഖ് ഖാനോ, സല്‍മാന്‍ ഖാനോ ഇക്കാര്യത്തില്‍ അക്ഷയിയുടെ അടുത്തൊന്നും വരില്ല. ഇവരേക്കാള്‍ കൂടുതല്‍ ഹിറ്റുകളും ്തുപോലെ പണം വാരുകയും ചെയ്തിട്ടുള്ള അക്ഷയ് കുമാറിന്റെ ചിത്രങ്ങളാണ്.
2008 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 6000 കോടിയാണ് അക്ഷയുടെ ചിത്രങ്ങള്‍ ആഗോള തലത്തില്‍ നേടിയത്. ഷാരൂഖിന്റേത് ഇതേ കാലയളവില്‍ 3200 കോടിയും, ആമിറിന്റെയും സല്‍മാന്‍ ഖാന്റേയും 5000 കോടിയുമാണ്. ഇക്കാലയളവില്‍ അക്ഷയ് ഇവര്‍ക്കെതിരെ ആധിപത്യം പുലര്‍ത്തിയിരുന്നുവെന്ന് വ്യക്തമാണ്.
അക്ഷയ് കുമാറിന് ഇക്കാലയളവില്‍ 35 ഹിറ്റ് ചിത്രങ്ങളാണ് ഉള്ളത്. ഒരു വര്‍ഷം ശരാശരി 3 ഹിറ്റുകളാണ് അക്ഷയ് സ്വന്തമാക്കിയിരുന്നത്. അതേസമയം മൂന്ന് ഖാന്‍മാരും ചേര്‍ന്ന് ഇതേ കാലയളവില്‍ 30 ഹിറ്റുകള്‍ മാത്രമാണ് ഉള്ളത്. അതില്‍ സല്‍മാന്‍ ഖാന് മാത്രം 15 ഹിറ്റുകളുണ്ട്.
അതേസമയം കൊവിഡിന് ശേഷം അക്ഷയ് കുമാറിന് രണ്ട് ഹിറ്റുകള്‍ മാത്രമാണ് ഉള്ളത്. അഞ്ച് വമ്പന്‍ പരാജയങ്ങളും നേരിട്ടു. ഓ മൈ ഗോഡ് 2, സൂര്യവംശി എന്നിവയാണ് ഹിറ്റുകള്‍. 60 മുതല്‍ 80 കോടി വരെയാണ് അക്ഷയ് പ്രതിഫലം വാങ്ങുന്നത്.
എന്നാല്‍ ഒരു തെലുങ്ക് ചിത്രത്തിനായി ആറ് കോടിയാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലം. ഇത് കാമിയോ വേഷമായത് കൊണ്ടാണ്. 742 കോടിയാണ് അക്ഷയുടെ ആസ്തി. ജുഹുവില്‍ 80 കോടിയുടെ ബംഗ്ലാവും, ഗോവയില്‍ അഞ്ച് കോടിയുടെ വില്ലയും അക്ഷയിക്ക് സ്വന്തമായിട്ടുണ്ട്.












Click it and Unblock the Notifications