അഭിനയിച്ചത് ഒരേയൊരു സിനിമയില്‍, ആസ്തി സല്‍മാനും, അക്ഷയ്ക്കും മുകളില്‍, വരുമാനം കേട്ടാല്‍ ഞെട്ടും
ഒരൊറ്റ സിനിമയിലൂടെ സൂപ്പര്‍ താരങ്ങളേക്കാള്‍ മുകളില്‍ എത്താന്‍ സാധിക്കുമോ? ഒരിക്കലും സാധിക്കില്ല. എന്നാല്‍ അങ്ങനെ ഒരാള്‍ ബോളിവുഡിലുണ്ട്. ഷാരൂഖ് ഖാനാണ് ബോളിവുഡിലെ ഏറ്റവും സമ്പന്നനായ സൂപ്പര്‍ താരം. സല്മാന് ഖാനും അക്ഷയ് കുമാറും ഒട്ടും മോശമല്ല സമ്പത്തിന്റെ കാര്യത്തില്‍. എന്നാല്‍ വെറുമൊരു ചിത്രം കൊണ്ട് ഈ വമ്പന്‍ താരങ്ങളെ മറികടന്നിരിക്കുകയാണ് ഒരു പ്രമുഖ വ്യക്തി.
ഇയാളുടെ സമ്പത്ത് വളരെ ഉയരത്തിലാണ്. ഷാരൂഖ് ഖാന് മാത്രമാണ് ഈ നടന്റെ പിന്നില്‍ ഉള്ളത്. മറ്റാരുമല്ല രാജ് കുന്ദ്രയാണ് ആ താരം. നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവാണ് അവര്‍. എന്നാല്‍ ബിസിനസിലൂടെ വളര്‍ന്ന രാജ് കുന്ദ്രയുടെ സാമ്രാജ്യം വളരെ വലുതാണ്.ബിസിനസുകാരനായ രാജ് കുന്ദ്ര അടുത്തിടെ മാത്രമാണ് സിനിമയിലേക്ക് ഇറങ്ങിയത്. സ്വന്തം ബയോപിക്കായ യുടി 69 എന്ന ചിത്രത്തില്‍ വേഷമിട്ടതും രാജ് കുന്ദ്ര തന്നെയാണ്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

പോണ് വീഡിയോ കേസില്‍ നേരത്തെ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം ജയിലിലായിരുന്നു. മുംബൈയിലെ ജയിലിലായിരുന്നു രാജ് കുന്ദ്ര. നിരവധി ആരോപണങ്ങളും ഈ സമയം അദ്ദേഹം നേരിട്ടിരുന്നു. ഈ സമയത്തെ അദ്ദേഹത്തിന്റെ ജീവിതമായിരുന്നു പ്രധാനമായും സിനിമയില്‍ കാണിച്ചിരുന്നത്. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ രാജ് കുന്ദ്ര ഇപ്പോള്‍ അറിയപ്പെടുന്ന നടന് കൂടിയാണ്. സ്വന്തമായി ചിത്രങ്ങള്‍ നിര്‍മിക്കാനും, റിലീസിനെത്തിക്കാനും കുന്ദ്രയ്ക്ക് സാധിക്കും.
സിനിമ നിര്‍മിക്കുമെന്ന് പറയാനുള്ള കാരണം അദ്ദേഹത്തിന്റെ സമ്പത്താണ്. 3000 കോടിയില്‍ അധികം ആസ്തിയുണ്ട് രാജ് കുന്ദ്രയ്ക്ക്. സല്മാന് ഖാന് 2990 കോടിയുടെ ആസ്തിയാണ് ഉള്ളത്. അക്ഷയ് കുമാറിന് ഇത് 2500 കോടിയാണ്. പ്രഭാസിന് വെറും മുന്നൂറ് കോടിയുടെ ആസ്തിയാണ് ഉള്ളത്. ഇവരേക്കാള്‍ ഒക്കെ എത്രയോ മുന്നിലാണ് രാജ് കുന്ദ്ര. നിലവില്‍ ഷാരൂഖ് ഖാന് മാത്രമാണ് ബോളിവുഡ് താരങ്ങളില്‍ രാജ് കുന്ദ്രയ്ക്ക് മുകളില്‍ ഉള്ളത്.
ഷാരൂഖിന് ആറായിരം കോടിയില്‍ അധികം രൂപയുടെ ആസ്തിയുണ്ട്. അതേസമയം ഓരോ വര്‍ഷത്തിലും രാജ് കുന്ദ്രയുടെ സമ്പാദ്യം ഇനിയും വന്‍ തോതില്‍ ഉയരാന്‍ നിരവധി കാരണങ്ങളുണ്ട്.350 മില്യണില്‍ അധികം വരുന്നതാണ് രാജ് കുന്ദ്രയുടെ ബിസിനസ് സാമ്രാജ്യം. എന്നാല്‍ വെറും എന്റര്‍ടെയിന്‍മെന്റ് ബിസിനസ് കൊണ്ട് മാത്രമല്ല രാജ് കുന്ദ്ര വളര്‍ന്നത്. ധാരാളം ബിസിനസുകള്‍ അദ്ദേഹത്തിനുണ്ട്.
ഐപിഎല്ലിലെ ടീമായ രാജസ്ഥാന് റോയല്‍സിന്റെ ഉടമയാണ് രാജ് കുന്ദ്ര. ഭാര്യ ശില്‍പ്പ ഷെട്ടിക്കൊപ്പമാണ് ഇതിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിനുള്ളത്. ഗ്രൂപ്പ് കോ ഡെവലപ്പേഴ്സ്, ടിഎംടി ഗ്ലോബല്‍ എന്നിങ്ങനെയുള്ള വമ്പന്‍ കമ്പനികളും അദ്ദേഹത്തിനുണ്ട്. നിരവധി കമ്പനികളില്‍ നിക്ഷേപവും അദ്ദേഹത്തിനുണ്ട്. ജെഎല്‍ സ്ട്രീം പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയാണ് അദ്ദേഹം. ജെഎല്‍ സ്ട്രീം സോഷ്യല്‍ മീഡിയയിലെ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുമായി ഇടപെടുന്ന കമ്പനിയാണ്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications