സാമന്തയല്ല രശ്മികയുമല്ല, ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്ന ഈ നടി; ഒരു ചിത്രത്തിന് പ്രതിഫലം ഇത്ര
ദക്ഷിണേന്ത്യന്‍ സിനിമ അടുത്തിടെ വിജയങ്ങള്‍ പല നടിമാരുടെയും നടന്മാരുടെയും മൂല്യം ഉയര്‍ത്തിയിട്ടുണ്ട്. ബോളിവുഡ് മാത്രം ഭരിച്ച് കൊണ്ടിരുന്ന സിനിമ മേഖലയില്‍ ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ നടിമാര്‍ വരെ മുന്നില്‍ നില്‍ക്കുന്നുണ്ട്. രാംചരണ്‍, ചിരഞ്ജീവി, കമല്‍ഹാസന്‍, ജൂനിയര്‍ എന്‍ടിആര്‍, മഹേഷ് ബാബു, പ്രഭാസ് എന്നിവരെല്ലാം ഡിമാന്‍ഡിനെ തുടര്‍ന്ന് പ്രതിഫലം വര്‍ധിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ആരാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി. നിലവില്‍ വമ്പന്‍ വിജയമായ ആനിമലില്‍ നായികാ കഥാപാത്രം അവതരിപ്പിച്ച രശ്മിക മന്ദാനയോ, ബോളിവുഡില്‍ കൈനിറയെ പ്രൊജക്ടുകളുള്ള സാമന്തയോ അല്ല ആ നടി. പിന്നെ ആരാണെന്ന് നോക്കാം.

ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി നയന്‍താരയാണെന്ന് ഡിഎന്‍എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലാണ് നയന്‍താര പ്രധാനമായും അഭിനയിക്കുന്നത്. അടുത്തിടെയാണ് നയന്‍താര ഷാരൂഖ് ഖാന്റെ ജവാനില്‍ അഭിനയിച്ചത്. ഇത് ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.
അതേസമയം നിലവില്‍ പത്ത് കോടിയാണ് നടി പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജവാന് വേണ്ടി പതിനൊന്ന് കോടിയാണ് നടി പ്രതിഫലം വാങ്ങിയത്. ഇതോടെ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായും നയന്‍താര മാറിയിരുന്നു. പുതിയ ചിത്രത്തിനായി പതിനഞ്ച് കോടി വരെ നയന്‍താര പ്രതിഫലം വാങ്ങുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം നയന്‍താരയുടെ ആസ്തി കേട്ടാല്‍ ആരും അമ്പരന്ന് പോകും. 22 മില്യണ്‍ യുഎസ് ഡോളറാണ് നയന്‍സിന്റെ ആസ്തി. 183 കോടി രൂപയോളം വരുമിതെന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഡംബര ജീവിതമാണ് നടി നയിക്കുന്നത്. ഗംഭീരമായ വീടുകള്‍ ഹൈദരാബാദ്, ചെന്നൈ, കേരളം എന്നിവിടങ്ങളില്‍ നയന്‍താരയ്ക്കുണ്ട്.
എല്ലാം ആഡംബര വീടുകളാണ്. അതുപോലെ സ്വന്തമായി പ്രൈവറ്റ് ജെറ്റും ലേഡി സൂപ്പര്‍ സ്റ്റാറിനുണ്ട്. അത്യാഡംബര കാറുകളും നയന്‍താരയുടെ ശേഖരത്തിലുണ്ട്. പരസ്യങ്ങളിലൂടെയും നടിക്ക് വരുമാനം ലഭിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്രമോഷനും അതുപോലെ നടിക്ക് വരുമാനം നല്‍കുന്നതാണ്. 9സ്‌കിന്‍ എന്ന സ്‌കിന്‍ കെയര്‍ ബ്രാന്‍ഡും നടിക്കുണ്ട്.
രണ്ടാം സ്ഥാനത്ത് തീര്‍ത്തും അപ്രതീക്ഷിതമായ ഒരാളാണ്. തമന്നയാണ് രണ്ടാം സ്ഥാനത്തുള്ള നടി. ലസ്റ്റ് സ്റ്റോറീസ് 2, ജയിലര്‍, ഭോലാ ശങ്കര്‍ പോലുള്ള ചിത്രങ്ങളാണ് നടിയുടേതായി 2023ല്‍ പുറത്തിറങ്ങിയത്. 110 കോടിയാണ് നടിയുടെ ആസ്തി. ബാഹുബലി താരം അനുഷ്‌ക ഷെട്ടിയാണ് സമ്പത്തില്‍ മൂന്നാമതുള്ളത്. 100 കോടിയാണ് നടിയുടെ ആസ്തി.
സാമന്ത നാലാം സ്ഥാനത്താണ് ഉള്ളത്. സിറ്റാഡെല്‍ എന്ന സീരീസിനായി പത്ത് കോടിയാണ് നടി പ്രതിഫലം വാങ്ങുന്നത്. 80 കോടിയാണ് സാമന്തയുടെ ആസ്തി. രശ്മിക മന്ദാനയാണ് അഞ്ചാം സ്ഥാനത്താണ്. അടുത്തിടെ ഹിന്ദിയില്‍ മുന്‍നിരയിലുണ്ട് രശ്മിക. 45 കോടിയാണ് നടിയുടെ ആസ്തി. പുഷ്പ 2 ആണ് നടിയുടെ വരാനിരിക്കുന്ന ചിത്രം.












Click it and Unblock the Notifications