1578 കോടി ആസ്തി, 17 കാറുകള്‍ സ്വന്തം, ഷാരൂഖും ഗൗരിയുമല്ല, ഈ ദമ്പതിമാര്‍ ആരെന്നറിയുമോ?
ബോളിവുഡില്‍ സമ്പത്ത് ഏറെയുള്ള നിരവധി നടീ നടന്‍മാര്‍ ഉണ്ട്. ഷാരൂഖ് ഖാനും ഗൗരി ഖാനും അതില്‍ പ്രമുഖ ദമ്പതിമാരാണ്. കരീന കപൂര്‍-സെയ്ഫ് അലി ഖാന്‍, രണ്‍വീര്‍ സിംഗ്-ദീപിക പദുക്കോണ്‍, തുടങ്ങിയ പ്രമുഖരുമുണ്ട്. എന്നാല്‍ ഇതില്‍ പല ദമ്പതിമാരെയും അമ്പരപ്പിക്കുന്ന ഒരു ദമ്പതിമാര്‍ ബോളിവുഡിലുണ്ട്. പലരും ചിലപ്പോള്‍ ചിന്തിക്കുക പോലും ചെയ്യാത്തവരാണ് ഇവര്‍.
ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഇവരുടെ സമ്പത്ത്. കാറുകളും, ആഭരണങ്ങളുമെല്ലാം ഇതില്‍ വരും. ബാങ്ക് ബാലന്‍സും അതുപോലെ അമ്പരപ്പിക്കുന്നതാണ്. നൂറ് കോടിയില്‍ അധികം വരും ഈ സമ്പത്ത്. ഈ ദമ്പതിമാര്‍ ആരെന്നറിയുമോ? കുറച്ചൊന്ന് ചിന്തിക്കേണ്ടി വരും, ഈ ദമ്പതികള്‍ ആരാണെന്ന് അറിയാന്‍.

ഈ ദമ്പതികള്‍ മറ്റാരുമല്ല അമിതാഭ് ബച്ചനും ജയാ ബച്ചനുമാണ്. ഇരുവരും നടി നടന്മാരായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരമായിരുന്നു അമിതാഭ്. അതുപോലെ തന്നെയായിരുന്നു ജയ ബച്ചനും. നിലവില്‍ അഞ്ചാം തവണയാണ് ജയ ബച്ചന്‍ രാജ്യസഭയിലേക്ക് എത്താന്‍ പോകുന്നത്. ജയക്കും അമിതാഭിനും കൂടി 1578 കോടിയുടെ ആസ്തിയുണ്ട്.
ബോളിവുഡിലെ പല ദമ്പതിമാരേക്കാളും മുന്നിലാണ്. രാജ്യസഭയില്‍ മത്സരിക്കും മുമ്പ് ജയ ബച്ചന്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അതിലാണ് എന്തൊക്ക ഇവരുടെ സമ്പത്തില്‍ ഭാഗമായിട്ടുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ബിസിനസില്‍ നിന്നടക്കം വരുമാനങ്ങള്‍ ഇരുവര്‍ക്കും ലഭിക്കുന്നുണ്ട്.
ജയാ ബച്ചന്റെയും അമിതാഭിന്റെയും വസ്തുവകകളുടെ മൂല്യം 849.11 കോടി രൂപ വരും. അല്ലാതെയുള്ളവയുടെ മൂല്യം 729.77 കോടിയും വരും. പത്ത് കോടിയില്‍ അധികം രൂപ ജയ ബച്ചന്റെ ബാങ്ക് ബാലന്‍സായി വരും. അതേസമയം അമിതാഭ് ബച്ചന്റെ ബാങ്ക് ബാലന്‍സ് 120 കോടി രൂപയില്‍ അധികം വരും. ഇരുവരുടെയും ബാങ്ക് അക്കൗണ്ടിലെ തുക ആരെയും അമ്പരപ്പിക്കുന്നതാണ്. എന്നാല്‍ ഇവരുടെ ആഡംബരം ഇതിലും വലുതാണ്.
ജയാ ബച്ചന് 40.97 കോടി രൂപയുടെ ആഭരണങ്ങളാണ് മൊത്തത്തില്‍ ഉള്ളത്. 9.82 ലക്ഷം വലി വരുന്ന കാറും ജയക്ക് സ്വന്തമായിട്ടുണ്ട്. അമിതാഭ് ബച്ചന് 54.77 കോടിയുടെ ആഭരണങ്ങളാണ് കൈവശമുള്ളത്. 16 ആഡംബര കാറുകളും ബച്ചനുണ്ട്. രണ്ട് മേഴ്‌സിഡസ്, റേഞ്ച് റോവര്‍ എന്നിവ ഇതില്‍ വരും. 17.66 കോടിയുടെ മൂല്യമുള്ള വാഹനങ്ങളാണ് മൊത്തം ശേഖരത്തിലുള്ളത്.
അതേസമയം ഇത്രയൊക്കെയാണെങ്കിലും അമിതാഭ് ബച്ചനും ജയാ ബച്ചനുമല്ല ബോളിവുഡിലെ ഏറ്റവും സമ്പത്തുള്ള ദമ്പതിമാര്‍. 2023ലെ ഡാറ്റ പ്രകാരം ഷാരൂഖ് ഖാനും ഗൗരി ഖാനുമാണ് ഏറ്റവും ആസ്തിയുള്ള ദമ്പതിമാര്‍. ഇരുവര്‍ക്കുമായി 8096 കോടിയുടെ ആസ്തിയാണ് ഉള്ളത്. മറ്റൊരു ദമ്പതിമാര്‍ക്കും ഇതിന്റെ അടുത്തെങ്ങും എത്തുന്ന ആസ്തിയില്ല.
ഇതില്‍ ഷാരൂഖ് ഖാന് മാത്രമായി ആറായിരം കോടിയുടെ ആസ്തിയുണ്ട്. അതേസമയം രണ്ടാം സ്ഥാനത്ത് റാണി മുഖര്‍ജി-ആദിത്യ ചോപ്ര ദമ്പതിമാരാണ്. 7400 കോടിയുടെ ആസ്തിയാണ് ഇവര്‍ക്കുള്ളത്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ യഷ് രാജ് ഫിലിംസിന്റെ ഉടമയാണ് ആദിത്യ ചോപ്ര.












Click it and Unblock the Notifications