യേശുദാസും ശ്രേയയും അടുത്തെത്തില്ല, പത്തിരട്ടിയില്‍ കൂടുതല്‍ പ്രതിഫലം; ഈ ഗായകന്‍ വാങ്ങുന്നത് ഇത്ര
മുംബൈ: ഇന്ത്യയില്‍ സിനിമാ താരങ്ങള്‍ മാത്രമല്ല പ്രതിഫലം വാങ്ങുന്നതില്‍ മുന്നില്‍ സംഗീത മേഖലയില്‍ നിന്നുള്ളവരും ഉണ്ട്. അങ്ങനെ പറയാന്‍ കാരണമുണ്ട്. 1960കളില്‍ ഇന്ത്യന്‍ സിനിമകളില്‍ സൂപ്പര്‍ താരങ്ങള്‍ കളം വാണിരുന്ന സമയമാണ്. ആ സമയം ലത മങ്കേഷ്‌കറുടെ പ്രതിഷേധത്തില്‍ തുടങ്ങിയതാണ് ഗായകരുടെ പോരാട്ടം.
ലത അന്ന് ഗാനരചയിതാവിനേക്കാളും സംഗീത സംവിധായകനേക്കാളും പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു രൂപയായിരുന്നു കൂടുതലായി ആവശ്യപ്പെട്ടത്. പിന്നണി ഗായകര്‍ക്ക് ബോളിവുഡില്‍ കുറഞ്ഞ പ്രതിഫലമായിരുന്നു ആ സമയം നല്‍കിയിരുന്നത്. അതിനോടുള്ള നിശബ്ദ പ്രതിഷേധമായിരുന്നു ഇത്.

ലതയുടെ പ്രതിഷേധത്തില്‍ നിന്നാണ് ഗായകര്‍ പ്രതിഫലം ഉയര്‍ത്തി കൊണ്ടുവരാന്‍ തുടങ്ങിയത്. ഇന്ന് ഇന്ത്യയില്‍ നിരവധി പേര്‍ വലിയ പ്രതിഫലം തന്നെ ഒരു പാട്ടിനായി വാങ്ങുന്നുണ്ട്. പലരും ലക്ഷങ്ങള്‍ തന്നെ ഒരു ഗാനത്തിരനായി വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നയാള്‍ സോനു നിഗമോ, യേശുദാസോ, ശ്രേയ ഘോഷാലോ കെഎസ് ചിത്രയോ അല്ല.
ഈ ഗായകന്‍ മുഴുവന്‍ സമയ ഗായകന്‍ കൂടിയല്ല എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം. ഇതിഹാസ സംഗീത സംവിധായകനായ എആര്‍ റഹ്‌മാനാണ് ആ ഗായകന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായകനാണ് അദ്ദേഹം.
റഹ്‌മാന്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രങ്ങളില്‍ മാത്രമാണ് പാടാറുള്ളത്. അതുകൊണ്ട് അദ്ദേഹം സ്ഥിരം ഗായകനാണെന്ന് പറയാനാവില്ല. ഒരു ഗാനത്തിന് മൂന്ന് കോടിയാണ് റഹ്‌മാന്‍ വാങ്ങുന്നത്. ഇന്ത്യയിലെ ഏതൊരു ഗായകരേക്കാള്‍ പല മടങ്ങ് അധികമാണിത്. പലരും ഒരു സിനിമയിലെ മൊത്തം ഗാനങ്ങള്‍ക്ക് ലക്ഷങ്ങള്‍ മാത്രമാണ് പ്രതിഫലം വാങ്ങിക്കുന്നത്.
റഹ്‌മാന്‍ വളരെ സെലക്ടീവായിട്ടാണ് പാടുന്ന ഗാനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അതെല്ലാം ഹിറ്റായി മാറാറുണ്ട്. അതാണ് പ്രതിഫലം ഇത്ര വലുതാവാന്‍ കാരണം. നിര്‍മാതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് റഹ്‌മാന്‍ പാടാറുള്ളത്. അതും ആവെശ്യമാണെന്ന് തോന്നിയാല്‍ മാത്രം ചെയ്യുന്നതാണിത്.
എആര്‍ റഹ്‌മാന്‍ മറ്റ് സംഗീത സംവിധായകര്‍ക്കായി പാടാറുമില്ല. അതുകൊണ്ട് റഹ്‌മാന്റെ ശബ്ദത്തിന് ആരാധകര്‍ ഏറെയുണ്ട്. പ്രതിഫലം ഏറെയുള്ളത് കൊണ്ട് സ്ഥിരമായി റഹ്‌മാനെ നിര്‍മാതാക്കള്‍ പാടാനും നിര്‍ബന്ധിക്കില്ല. ഇന്ത്യയില്‍ ഗായകരില്‍ പ്രതിഫലത്തില്‍ അടുത്ത സ്ഥാനത്തുള്ള ശ്രേയ ഘോഷാലാണ്. ഒരു ഗാനത്തിനായി ശ്രേയ വാങ്ങുന്നത് 25 ലക്ഷമാണ്.
മൂന്നാം സ്ഥാനത്ത് സുനീതി ചൗഹാനും അര്‍ജീത്ത് സിംഗുമാണ്. ഇരുവരും 18 മുതല്‍ ഇരുപത് ലക്ഷം വരെയാണ് പ്രതിഫലം വാങ്ങുന്നതാണ്. ഷാനും സോനു നിഗവുമാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍ 15 മുതല്‍ 18 ലക്ഷം വരെയാണ് പ്രതിഫലം. ദില്‍ജിത്ത് ദോഷഞ്ച്, ബാദ്ഷാ, മികാ സിംഗ്, നേഹ കക്കര്‍ എന്നിവര്‍ പത്ത് ലക്ഷമാണ് ഒരു ഗാനത്തിനായി വാങ്ങുന്നത്.












Click it and Unblock the Notifications