ഷാരൂഖിനും രജനീകാന്തിനും മുകളില്‍ പ്രതിഫലം; ഒറ്റ സിനിമയ്ക്കായി ഈ താരം വാങ്ങിയത് 275 കോടി
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ താരം ആരെന്ന് ചോദിച്ചാല്‍ പറയുക ബുദ്ധിമുട്ടായിരിക്കും. നിരവധി താരങ്ങള്‍ വിവിധ ഇന്‍ഡസ്ട്രികളിലുണ്ട്. ഇപ്പോള്‍ നൂറ് കോടി കളക്ഷന് എന്ന് പറഞ്ഞാല്‍ അത്ഭുതമായിരുന്നു. ഏകദേശം 15 വര്‍ഷം മുമ്പ് വരെ നൂറ് കോടി കളക്ഷന്‍ എന്നാല്‍ വന്‍ തുകയായിരുന്നു.
പിന്നീട് ഏതൊരു സിനിമയുടെയും വിജയത്തിന്റെ അടയാളമായിട്ട് കൂടിയാണ് നൂറ് കോടി ചിത്രങ്ങളെ കണ്ടുവരുന്നത. എന്നാല്‍ ഷാരൂഖ് ഖാനും രജനീകാന്തുമെല്ലാം പിന്നില്‍ നില്‍ക്കുന്ന തരത്തില്‍ മെഗാ പ്രതിഫലം വാങ്ങിയ ഒരു സൂപ്പര്‍ താരം ബോളിവുഡിലുണ്ട്. ഈ പ്രതിഫല നേട്ടം പലര്‍ക്കും ഇപ്പോഴും മറിടക്കാന്‍ പോലും സാധിച്ചിട്ടില്ല.

ഒരു ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് ഈ സൂപ്പര്‍ താരത്തിന് ലഭിച്ചത്. 2016ല്‍ ഒരു പ്രമുഖ ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചതിന് 275 കോടിയാണ് ഈ സൂപ്പര്‍ താരത്തിന് ലഭിച്ചത്. സാക്ഷാല്‍ ആമിര്‍ ഖാനാണ് ഈ സൂപ്പര്‍ താരം. ബോളിവുഡിലെ പല കോടി ക്ലബുകളും ആദ്യമായി തുറന്ന് ആമിറാണ്. ഗജനിയുടെ നൂറ് കോടി കളക്ഷന്‍ നേടുന്ന ആദ്യ ചിത്രമൊരുക്കിയത് ആമിറാണ്.
ത്രീ ഇഡിയറ്റ്‌സിലൂടെ ആമിര്‍ ഖാന്‍ 200 കോടി ക്ലബിലുമെത്തി. ബോളിവുഡിലെ ആദ്യത്തെ 200 കോടി ചിത്രമാണിത്. 250 കോടി ആദ്യമായി പിറക്കുന്നത് ധൂം 3 എന്ന ആമിര്‍ ഖാന്‍ ചിത്രത്തിലൂടെയാണ്. പീകെ എന്ന ചിത്രത്തിലൂടെ 300 കോടി ക്ലബും ആമിര്‍ ആരംഭിച്ചത്. ആഗോള തലത്തില്‍ ആയിരം കോടി നേടുന്ന ആദ്യ ചിത്രമായി ആമിറിന്റെ തന്നെ ദങ്കല്‍ മാറിയിരുന്നു.
ഇന്ത്യയില്‍ ഒരു താരത്തിനും 275 കോടി പ്രതിഫലം ഒരു ചിത്രത്തിനായി ഇപ്പോഴും ലഭിക്കുന്നില്ല. ആമിറിന് ദങ്കലില്‍ അഭിനയിച്ചപ്പോഴാണ് റെക്കോര്‍ഡ് പ്രതിഫലം ലഭിച്ചത്. 2017ലാണ് ദങ്കല്‍ റിലീസ് ചെയ്തത്. 700 കോടിയോളം വേള്‍ഡ് വൈഡ് കളക്ഷന്‍ ചിത്രംആദ്യം റിലീസ് ചെയ്തപ്പോള്‍ നേടിയിരുന്നു. ഇന്ത്യയില്‍ നിന്ന് 387 കോടിയുടെ നെറ്റ് കളക്ഷനും ചിത്രം സ്വന്തമാക്കി.
എന്നാല്‍ ചൈനയില്‍ ഇത് റിലീസ് ചെയ്തതോടെയാണ് ഗ്ലോബല്‍ സെന്‍സേഷനായി ചിത്രം മാറിയത്. ഏക്കാലത്തെയും വലിയ ഹിറ്റായി ചിത്രം മാറുകയായിരുന്നു. 2000 കോടിയാണ് ചിത്രത്തിന് മുകളിലാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍. ചിത്രത്തിനായി ആമിറിന്റെ പ്രതിഫലം വെറും 35 കോടി രൂപയായിരുന്നു.
അതേസമയം പ്രതിഫലത്തിന് പുറമേ ലാഭ വിഹിതം നല്‍കാമെന്നും നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. 100 കോടി രൂപയാണ് ചിത്രം വിജയിച്ചതോടെ ആമിറിന് ലാഭത്തില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചൈനയിലെ വന്‍ വിജയത്തിന് പിന്നാലെ 140 കോടി രൂപ കൂടി ആമിറിന് പ്രതിഫലമായി ലഭിച്ചു. ഇതോടെ 275 കോടിയാണ് മൊത്തത്തില്‍ ലഭിച്ചത്. ദങ്കല്‍ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരുന്നു.
ദങ്കലിന് ശേഷം സീക്രട്ട് സൂപ്പര്‍ സ്റ്റാറാണ് ആമിറിന്റേതായി റിലീസ് ചെയ്തത്. ആമിര്‍ ഇതില്‍ പ്രധാന വേഷത്തിലായിരുന്നില്ല. എന്നാല്‍ ആമിറിന്റെ സാന്നിധ്യം ചിത്രത്തിന് വലിയ നേട്ടങ്ങള്‍ സമ്മാനിച്ചു. ചൈനയില്‍ വന്‍ ഹിറ്റാവുകയും ചെയ്തു ചിത്രം. എന്നാല്‍ അതിന് ശേഷം ആമിറിന് കഷ്ടകാലമാണ്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, ലാല്‍ സിംഗ് ഛദ്ദ എന്നീ രണ്ട് വന്‍ ഫ്‌ളോപ്പുകളാണ് കരിയറില്‍ ആമിര്‍ നേരിട്ടത്. ഇതോടെ താരം ഒരു ഇടവേള എടുത്തിരിക്കുകയാണ്.












Click it and Unblock the Notifications