കരിയറില്‍ വിജയചിത്രങ്ങളില്ല, സണ്ണിയും ബോബിയുമല്ല; ഡിയോള്‍ കുടുംബത്തിലെ ഈ താരത്തിന് ആസ്തി 400 കോടി
ബോളിവുഡില്‍ താരങ്ങളുടെ മക്കള്‍ ധാരാളം ഉണ്ട്. രണ്‍ബീര്‍ കപൂര്‍, കരീന കപൂര്‍, ബോബി ഡിയോള്‍, സണ്ണി ഡിയോള്‍, തുടങ്ങി നിരവധി താരങ്ങള്‍ അവിടെയുണ്ട്. ഇവരെല്ലാം താരകുടുംബത്തിന്റെ പേരിലാണ് സിനിമയിലെത്തിയതെങ്കിലും സ്വന്തം നിലയില്‍ കഴിവ് തെളിയിച്ചതാണ്. ആലിയ ഭട്ട്, സല്‍മാന്‍ ഖാന്‍ പോലുള്ള താരങ്ങളും ഇതില്‍ വരുന്നതാണ്.
ഈ പറഞ്ഞവരെല്ലാം സ്വന്തം നിലയില്‍ കഴിവ് തെളിയിച്ചവരാണ്. നിലവില്‍ ബോളിവുഡില്‍ ഇവര്‍ വമ്പന്‍ താരങ്ങളുമാണ്. എന്നാല്‍ ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബങ്ങളിലൊന്നായ ഡിയോള്‍ കുടുംബത്തില്‍ കരിയറില്‍ വിജയങ്ങളൊന്നും ഇല്ലാത്ത ഒരു നടനുണ്ട്. എന്നാല്‍ ആസ്തിയുടെ കാര്യത്തില്‍ വളരെ മുന്നിലാണ് താരം.

സണ്ണി ഡിയോളും ബോബി ഡിയോളുമല്ല ഈ താരം. ഇരുവരും ധര്‍മേന്ദ്ര കുടുംബത്തിലെ സൂപ്പര്‍ സ്റ്റാറുകളാണ്. പറഞ്ഞുവരുന്നത് ബോളിവുഡിലെ സീനിയര്‍ നടന്‍മാരില്‍ ഒരാളായ അഭയ് ഡിയോളിനെ കുറിച്ചാണ്. 19 വര്‍ഷമായി ബോളിവുഡില്‍ അഭയ് എത്തിയിട്ട്. എന്നാല്‍ സോളോ ഹിറ്റുകള്‍ അഭയ് ഡിയോളിന് ഇല്ലെന്ന് തന്നെ പറയാം.
താരത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍ എല്ലാം ഒന്നിലധികം താരങ്ങള്‍ ഉള്ളതാണ്. അഭയ് ഡിയോള്‍ ആരാണെന്ന് അറിയുമോ? അഭയ് നടനായ അജിത് ഡിയോളിന്റെ മകനാണ്. ധര്‍മേന്ദ്രയുടെ അനന്തരവനാണ്. സണ്ണി ഡിയോള്‍, ബോബി, ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നിവര്‍ ബന്ധുക്കളാണ്.
2005ല്‍ ഇംതിയാസ് അലിയുടെ സോച്ചാ നാ താ എന്ന ചിത്രത്തിലൂടെയായിരുന്നു അഭയ് ഡിയോളിന്റെ ബോളിവുഡിലെ അരങ്ങേറ്റം. ഇത് വിജയ ചിത്രമായിരുന്നില്ല. ശരാശരി പ്രകടനമാണ് ബോക്‌സോഫീസില്‍ ചിത്രം കാഴ്ച്ചവെച്ചത്. അടുത്ത ചിത്രം ആഹിസ്ത ആഹിസ്തായയിരുന്നു. ഈ ചിത്രം വന്‍ പരാജയവുമായി മാറി.
ഹണിമൂണ്‍ ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രമായിരുന്നു മൂന്നാമതായി താരം അഭിനയിച്ചത്. അതും ശരാശരിയില്‍ ഒതുങ്ങി. 19 വര്‍ഷത്തില്‍ പതിമൂന്ന് ഫ്‌ളോപ്പ് ചിത്രങ്ങളാണ് അഭയ് ഡിയോളിന് ഉള്ളത്. എക് ചാലിസ് കി ലാസ്റ്റ് ലോക്കല്‍, ഒയേ ലക്കി ലക്കി ഒയേ, അയിഷ, ഷാങ്ഹായ്, ചക്രവ്യൂഹ്, എന്നിവയാണ് പരാജയപ്പെട്ട ചിത്രങ്ങള്‍.
സിന്ദഗി നാ മിലേഗി ദോബാര, രാഞ്ചന തുടങ്ങിയ ചിത്രങ്ങള്‍ അഭയ് ഡിയോളിന്റേതായി വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഒന്നിലധികം താരങ്ങള്‍ ഉള്ളതായിരുന്നു. സിന്ദഗി നാ മിലേഗിയില്‍ ഹൃതിക് റോഷനായിരുന്നു പ്രധാന താരം. ദേവ് ഡി, ഹാപ്പി ബാഗ് ജായേഗി തുടങ്ങിയ ചിത്രങ്ങള്‍ ശരാശരിയില്‍ ഒതുങ്ങി.
അതേസമയം അഭയ് ഡിയോളിന്റെ ആസ്തി കേട്ടാല്‍ പലരും ഞെട്ടിപ്പോകും. 400 കോടിയാണ് താരത്തിന്റെ ആസ്തി. മൂന്ന് കോടിയാണ് ഒരു ചിത്രത്തിനായി അഭയ് വാങ്ങുന്ന പ്രതിഫലം. മാസ വരുമാനം രണ്ട് കോടി രൂപയാണ് വാര്‍ഷിക വരുമാനം പത്ത് കോടിയും. പരസ്യ ചിത്രങ്ങള്‍ക്കായി 25 ലക്ഷവും താരം വാങ്ങുന്നുണ്ട്. ദ ഫാറ്റി കൗ എന്ന റെസ്റ്റോറന്റ് ശൃംഖലയും താരത്തിനുണ്ട്. ഇത് വളരെ ജനപ്രിയമാണ്. അതാണ് ആസ്തി ഇത്ര വര്‍ധിക്കാന്‍ കാരണം.












Click it and Unblock the Notifications