വടിവേലുവല്ല, കപില്‍ ശര്‍മയുമല്ല, ഹാസ്യ താരങ്ങളില്‍ ഏറ്റവും സമ്പന്നന്‍ ഈ നടന്‍; പ്രതിഫലം ഇത്ര
ഇന്ത്യയില്‍ സൂപ്പര്‍ താരങ്ങള്‍ ഒരുപാടുണ്ട്. ഷാരൂഖ് ഖാന്‍ മുതല്‍ പ്രഭാസ് വരെയുള്ളവര്‍ പ്രതിഫലക്കാര്യത്തില്‍ വളരെ മുന്നിലുമാണ്. എന്നാല്‍ സൂപ്പര്‍ താരങ്ങളെ പോലെ തന്നെ പ്രശസ്തരാണ് നമ്മുടെ നാട്ടിലെ ഹാസ്യ താരങ്ങള്‍. ജഗതി ശ്രീകുമാര്‍ തൊട്ട് കപില്‍ ശര്‍മ വരെ നീളുന്നതാണ് ആ നിര. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ കോമഡി താരങ്ങള്‍ വളരെ വലിയൊരു ബ്രാന്‍ഡാണ്.
തമിഴില്‍ മുമ്പ് ഗൗണ്ടമണിയും, സെന്തിലുമായിരുന്നെങ്കില്‍, പിന്നീട് ആ സ്ഥാനം വടിവേലു ഏറ്റെടുക്കുകയായിരുന്നു. തെലുങ്കില്‍ അത് ബ്രഹ്‌മാനന്ദമായിരുന്നു. ഹിന്ദിയില്‍ ജോണി ലിവറും ഇപ്പോള്‍ കപില്‍ ശര്‍മയും ആ സ്ഥാനത്ത് നില്‍ക്കുന്നു. എന്നാല്‍ ആരാണ് കോമഡി താരങ്ങളില്‍ ഏറ്റവും സമ്പന്നന്‍. അതൊന്ന് പരിശോധിക്കാം.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും സമ്പന്നനായ ഹാസ്യ താരം ബോളിവുഡില്‍ നിന്നല്ല. അതാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. ദക്ഷിണേന്ത്യന്‍ സിനിമയിലാണ് ഏറ്റവും സമ്പന്നനായ ആ താരമുള്ളത്. വടിവേലുവോ, വിവേകോ, സന്താനമോ അല്ല ആ താരം. തെലുങ്ക് സിനിമയിലെ ബ്രാന്‍ഡായ ബ്രഹ്‌മാനന്ദമാണ് ആ താരം. മലയാളികളെ പോലും ചിരിപ്പിച്ച ഹാസ്യതാരമാണ് ബ്രഹ്‌മാനന്ദം.
ട്രോളുകളിലൂടെയും, സ്റ്റിക്കറുകളിലൂടെയുമെല്ലാം ബ്രഹ്‌മാനന്ദത്തിന്റെ പല ഭാവങ്ങളും വൈറലായിട്ടുണ്ട്. ഹിന്ദി കൊമേഡിയനായ കപില്‍ ശര്‍മയേക്കാള്‍ ഇരട്ടിയിലേറെയാണ് ബ്രഹ്‌മാനന്ദത്തിന്റെ ആസ്തി. കപില്‍ ശര്‍മയ്ക്ക് 250 കോടിയിലേറെയാണ് ആസ്തി. പക്ഷേ ബ്രഹ്‌മാനന്ദ 35 വര്‍ഷത്തോളമായി തെലുങ്ക് സിനിമയെ ചിരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
കരിയറില്‍ 1100 ചിത്രങ്ങളില്‍ അധികം അഭിനയിച്ചിട്ടുണ്ട് ബ്രഹ്‌മാനന്ദം. ഗിന്നസ് റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ തമാശകള്‍ ഏത് പ്രായത്തിലുള്ളവരെയും ചിരിപ്പിക്കാന്‍ കഴിയുന്നതാണ്. അതാണ് ബ്രഹ്‌മാനന്ദം തെലുങ്ക് സിനിമയില്‍ ഇത്രത്തോളം വിജയിക്കാന്‍ കാരണം. ബ്രഹ്‌മാനന്ദത്തിന്റെ ആസ്തി 60 മില്യണ്‍ യുഎസ് ഡോളറാണ്.
ഇന്ത്യയില്‍ ഇത് 490 കോടി രൂപയോളം വരും. ബ്രഹ്‌മാനന്ദം ഓരോ തെലുങ്ക് ചിത്രത്തിനും എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണിത്. അതേസമയം ഒരു സിനിമയ്ക്കായി ഒന്ന് മുതല്‍ രണ്ട് കോടി വരെയാണ് ബ്രഹ്‌മാനന്ദം പ്രതിഫലമായി വാങ്ങുന്നത്. പരസ്യചിത്രങ്ങള്‍ക്കും ഇതേ പ്രതിഫലമാണ് താരം വാങ്ങുന്നത്.
ഹിന്ദി സിനിമയിലാണ് ബ്രഹ്‌മാനന്ദം കഴിഞ്ഞാല്‍ കൂടുതല്‍ ആസ്തിയുള്ളവര്‍ ഉള്ളത്. 1990കളില്‍ ഇന്ത്യന്‍ സിനിമയെ മൊത്തത്തില്‍ ചിരിപ്പിച്ച ജോണി ലിവറാണ് ആസ്തിയില്‍ കപില്‍ ശര്‍മ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ളത്. 225 കോടിയാണ് ജോണിയുടെ ആസ്തിയെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാം സ്ഥാനത്ത് പരേഷ് റാവലാണ്.
അദ്ദേഹം വെറുമൊരു കോമഡി താരം മാത്രമല്ല. 93 കോടിയാണ് പരേഷ് റാവലിന്റെ ആസ്തി. ഹേര ഫേരി, ഫിര്‍ ഹേര ഫേരി തുടങ്ങിയ ചിത്രങ്ങളില്‍ പരേഷ് റാവലിന്റെ കോമഡികള്‍ ഏറെ പ്രശസ്തമാണ്. രാജപാല്‍ യാദവാണ് നാലാം സ്ഥാനത്ത്. 50 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം.












Click it and Unblock the Notifications