വിജയ് പിന്നില്‍, പ്രതിഫലത്തില്‍ അല്ലു അര്‍ജുനും പ്രഭാസും തമ്മില്‍ മത്സരം; വാങ്ങുന്നത് ഇത്ര
ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ സിനിമകളില്‍ പ്രതിഫലത്തിന്റെ പേരില്‍ സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ മത്സരം. നടന്‍ വിജയ് ആയിരുന്നു ഇത്രയും കാലം ദക്ഷിണേന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടന്‍. എന്നാല്‍ വിജയിയെ തെലുങ്ക് താരങ്ങള്‍ ഇപ്പോള്‍ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളായി രണ്ട് പേര്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്.
അല്ലു അര്‍ജുനും പ്രഭാസുമാണ് ആ താരങ്ങള്‍. ഇരുവരും തെലുങ്കില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളാണ്. പ്രഭാസും അല്ലുവും തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തിലാണ് മത്സരം. പ്രഭാസ് കല്‍ക്കി 2898 എഡി വിജയിച്ചതോടെ പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ്.

നേരത്തെ കരിയറിന്റെ അവസാന ചിത്രത്തിലെ പ്രതിഫലത്തിലൂടെ വിജയ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 275 കോടിയാണ് വിജയ് വാങ്ങുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രഭാസും അല്ലു അര്‍ജുനും ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്. പ്രഭാസിന്റെ വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങള്‍ക്കായി റെക്കോര്‍ഡ് പ്രതിഫലമാണ് താരം വാങ്ങുന്നത്.
സലാറിന്റെ രണ്ടാം ഭാഗമാണ് ഈ മൂന്ന് ചിത്രങ്ങളില്‍ ഉള്ളത്. ഹൊംബലെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ്, രാജാ സാഹേബ് എന്നിവയാണ് പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. ഈ മൂന്ന് ചിത്രങ്ങള്‍ക്കായി താരം വാങ്ങുന്ന പ്രതിഫലം ബോളിവുഡ് നടന്‍മാരെ പോലും അമ്പരപ്പിച്ച പ്രതിഫലമാണ് ഇരുവരും വാങ്ങുന്നത്.
പ്രഭാസിന് വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങളില്‍ നിന്ന് പ്രതിഫലമായി 500 കോടി രൂപ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഒരു സൂപ്പര്‍ താരം വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫലമാണ് ഇത്. വലിയ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. ഹൊംബലെയുമായുള്ള ചര്‍ച്ചകള്‍ അടക്കം പ്രഭാസിന് നേട്ടമുണ്ടാക്കിയിരുന്നു.
മൂന്ന് ചിത്രങ്ങളുമായി ചേരുമ്പോള്‍ 500 കോടി പ്രഭാസിന് ലഭിച്ചുവെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം നിര്‍മാതാക്കള്‍ അടക്കം ഈ തുക സ്ഥിരീകരിച്ചിട്ടില്ല. പ്രഭാസ് സാധാരണ 150 കോടിയാണ് പ്രതിഫലമായി വാങ്ങാറുള്ളത്. കല്‍ക്കിയുടെ വിജയത്തിന് ശേഷം 200 കോടിയായും പ്രതിഫലം ഉയര്‍ത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ മൂല്യം ഉയര്‍ന്നതിനാല്‍ പ്രതിഫലം ഇനിയും ഉയര്‍ന്നേക്കും.
അല്ലു അര്‍ജുന്റെ പുഷ്പ 2 ബോക്‌സോഫീസില്‍ വലിയ ഹിറ്റായി മാറുമെന്ന സൂചനയാണ് ലഭിക്കുന്നത്. വിദേശത്ത് അടക്കം ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ഒരുമാസമാണ് ചിത്രം റിലീസ് ചെയ്യാനുള്ളത്. ഈ ചിത്രത്തില്‍ നിന്ന് 300 കോടിയാണ് അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കുക. ഇത് പ്രതിഫലവും ലാഭവിഹിതവും ചേര്‍ത്തുള്ള കണക്കാണ്.
ഒരു ചിത്രത്തിലെ പ്രതിഫലം നോക്കുമ്പോള്‍ അല്ലു അര്‍ജുന്‍ പ്രഭാസിനെ മറികടന്നുവെന്ന് കാണാം. എന്നാല്‍ അല്ലുവിന്റെ പുഷ്പ കഴിഞ്ഞുള്ള ചിത്രങ്ങള്‍ക്ക് ഇത്ര പ്രതിഫലം ലഭിച്ചെന്ന് വരില്ല. കാരണം ബോക്‌സോഫീസില്‍ പ്രഭാസ് തന്നെയാണ്വ് വലിയ താരം. പരാജയ ചിത്രങ്ങള്‍ പോലും നൂറ് കോടി കടക്കാന്‍ പ്രഭാസിന്റെ താരമൂല്യം സഹായിക്കാറുണ്ട്. പുഷ്പ രണ്ടില്‍ രശ്മിക മന്ദാന പത്ത് കോടിയും, ഫഹദ് ഫാസില്‍ എട്ട് കോടിയുമാണ് പ്രതിഫലമായി വാങ്ങുന്നത്.












Click it and Unblock the Notifications