വിജയിയോ അജിത്തോ അല്ല, തമിഴില്‍ സമ്പത്തില്‍ ഒന്നാമന്‍ ആ താരം, പ്രതിഫലത്തില്‍ ഈ സൂപ്പര്‍ താരവും
തമിഴ് സിനിമ സൂപ്പര്‍ താരങ്ങളെ കൊണ്ട് സമ്പന്നമായ ഇന്‍ഡസ്ട്രിയാണ്. രജനീകാന്ത്, വിജയ്, അജിത്ത് കുമാര്‍, കമല്‍ഹാസന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ അവിടെയുണ്ട്. അതിന് താഴേയും നിരവധി നടന്മാര്‍ താരമൂല്യമുളളവരായിട്ടുണ്ട്. വമ്പന്‍ ഹിറ്റുകള്‍ പിറക്കുന്നത് കൊണ്ട് വമ്പന്‍ പ്രതിഫലവും ഈ നടന്മാര്‍ക്ക് ലഭിക്കാറുണ്ട്. തമിഴില്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ സാധാരണ സ്റ്റാറുകള്‍ വരെ കോടികളാണ് പ്രതിഫലമായി വാങ്ങുന്നത്.
നിലവില്‍ ഏറ്റവും മുന്‍നിരയിലുള്ളത് വിജയ് അടക്കമുള്ള താരങ്ങളാണ്. അതേസമയം തമിഴകത്തെ പ്രധാന നടന്‍മാരില്‍ ആരാണ് പ്രതിഫലത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പെട്ടെന്ന് വിജയ് എന്ന് പറയേണ്ടി വരും നിലവില്‍ തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റായ ലിയോ വിജയിയുടെ പേരിലാണ്.

അതേസമയം പട്ടികയില്‍ വലിയ മാറ്റമുണ്ട്. ഇളയദളപതിയല്ല തമിഴ് സിനിമയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന താരം. ഒന്നാം സ്ഥാനത്ത് വിജയിയെ കടത്തിവെട്ടി എത്തിയിരിക്കുന്നത് രജനീകാന്ത് തന്നെയാണ്. നേരത്തെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈമിന് വേണ്ടി വിജയ് പ്രതിഫലം ഉയര്‍ത്തിയിരുന്നു. 160 കോടിയോളം താരത്തിന് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ വേട്ടയ്യന്‍, ലോകേഷ് കനകരാജിന്റെ ചിത്രം എന്നിവയെല്ലാം ഉള്ളത് കൊണ്ട് വളരെ ഉയരത്തിലാണ് രജനിയുടെ പ്രതിഫലം. ജയിലറിന്റെ മെഗാ വിജയത്തെ തുടര്‍ന്ന് വന്‍ പ്രതിഫലം തന്നെ രജനിക്ക് ലഭിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ വേള്‍ഡ് വൈഡ് ബോക്‌സോഫീസില്‍ ലിയോയേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ജയിലര്‍ക്കാണ്. നാല് കോടിക്ക് ആ ചിത്രം മുന്നിട്ട് നില്‍ക്കുന്നു.
രജനീകാന്ത് ഏകദേശം 125 കോടി മുതല്‍ 210 കോടി വരെയാണ് പ്രതിഫലം വാങ്ങുന്ന തുകയെന്ന് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നു. രജനിയുടെ വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ ഹൈപ്പുള്ളതാണ്. രണ്ടാം സ്ഥാനത്താണ് വിജയ് പ്രതിഫലക്കാര്യത്തില്‍. 130 മുതല്‍ 200 കോടി വരെയാണ് ഇളയദളപതിക്ക് പ്രതിഫലമായി കിട്ടുന്നത്. അതേസമയം മൂന്നാം സ്ഥാനത്തിന്റെ കാര്യത്തിലും സര്‍പ്രൈസാണ്. അജിത്ത് കുമാറല്ല മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ഉലകനായകന്‍ കമല്‍ഹാസനാണ് ആ താരം. 150 കോടിയോളമാണ് കമല്‍ പ്രതിഫലം വാങ്ങുന്നത്. ഇന്ത്യന്‍ 2, വിക്രം 2, കല്‍ക്കി പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ കമലിന്റേതായി വരാനുണ്ട്. നിലവില്‍ താരമൂല്യമുള്ള വലിയ ചിത്രങ്ങള്‍ കൂടുതലും കമല്‍ഹാസന്റെ പേരിലാണ്. തമിഴ് സിനിമയില്‍ ഏറ്റവും ആസ്തിയുള്ള താരവും കമലാണ്. 570 കോടിയാണ് നടന്റെ ആസ്തി.
അതേസമയം നാലാം സ്ഥാനത്ത് അജിത്താണ്. 105 കോടിയാണ് താരത്തിന്റെ പ്രതിഫലം. സൂര്യക്ക് 70 കോടി പ്രതിഫലമുണ്ട്. അഞ്ചാം സ്ഥാനത്ത് നടിപ്പിന്‍ നായകനാണ്. ആറാം സ്ഥാനത്ത് ധനുഷാണ്. 50 കോടിയോളം രൂപ ധനുഷ് പ്രതിഫലമായി വാങ്ങുന്നുണ്ട്. തമിഴ് സിനിമയില്‍ തുടരെ ചിത്രങ്ങള്‍ ഹിറ്റാക്കുന്ന ശിവ കാര്‍ത്തികേയന്‍ ഇരുപതിനും 35നും ഇടയിലാണ് പ്രതിഫലം വാങ്ങാറുള്ളത്.
കാര്‍ത്തിയാണ് തൊട്ടുപിന്നില്‍. പതിനഞ്ച് മുതല്‍ 35 കോടി വരെ താരം പ്രതിഫലമായി വാങ്ങുന്നു. ഇരുപത് മുതല്‍ മുപ്പത് കോടി വരെ പ്രതിഫലം വാങ്ങുന്ന വിക്രമാണ് അതിന് പിന്നില്‍. ജയം രവി പത്ത് മുതല്‍ 15 കോടി വരെയും, വിജയ് സേതുപതി മൂന്ന് മുതല്‍ 21 കോടി വരെയും പ്രതിഫലം വാങ്ങുന്നുണ്ട്.












Click it and Unblock the Notifications