വിജയ് സേതുപതിയല്ല, സഞ്ജയ് ദത്തുമല്ല, ഈ വില്ലന് കിട്ടുന്ന പ്രതിഫലം രജനീകാന്തിനും മുകളില്‍; തുക ഇത്ര
ഇന്ത്യയില്‍ സൂപ്പര്‍ താരങ്ങള്‍ ഒരുപാട് പേരുണ്ട്. എന്നാല്‍ ഇതില്‍ തന്നെ വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ പലര്‍ക്കും മടിയായിരിക്കും. അതിന് കാരണവുമുണ്ടാകും. ഇമേജ് നഷ്ടമാകും എന്നത് പ്രധാന കാരണം. പക്ഷേ മലയാളത്തിലെ മമ്മൂട്ടിയെയും ഫഹദ് ഫാസിലിനെയും പോലുള്ള താരങ്ങള്‍ക്ക് ആ പേടിയില്ല. അന്യഭാഷയിലും അത്തരം താരങ്ങള്‍ ഉണ്ട്.
പറഞ്ഞുവരുന്നത് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന വില്ലനെ കുറിച്ചാണ്. നിതേഷ് തിവാരിയുടെ രാമായണം കുറച്ച് കാലമായി വാര്‍ത്തികളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വലിയ താരങ്ങള്‍ ഇതിലേക്ക് വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, സണ്ണി ഡിയോള്‍ പോലുള്ളവരുടെ പേരുകള്‍ ചിത്രത്തിലേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

അതേസമയം ചിത്രത്തിന്റെ താരങ്ങളുടെ സാന്നിധ്യമൊന്നും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പല സൂപ്പര്‍ താരങ്ങളുടെയും പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. സീതയായി സായ് പല്ലവി എത്തുമെന്നും, ഹനുമാനായി സണ്ണി ഡിയോള്‍ വരുമെന്നുമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
രാമായണിലെ നിര്‍ണായകമായ വില്ലന്‍ കഥാപാത്രമായി ആര് വരുമെന്നാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കെജിഎഫിലൂടെ പാന്‍ ഇന്ത്യന്‍ താരമായ യാഷ് ചിത്രത്തിലെ വില്ലനായി എത്തുമെന്നാണ് റിപ്പോര്‍ട്ട. അത് മാത്രമല്ല നിര്‍മാതാക്കള്‍ റെക്കോര്‍ഡ് തുകയാണ് ഈ വില്ലന്‍ കഥാപാത്രത്തിനായി ഓഫര്‍ ചെയ്തിരിക്കുന്നത്.
രാജ്യത്ത് ഒരു വില്ലന്‍ കഥാപാത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണ് യാഷിന് ലഭിക്കുക. നിലവില്‍ വില്ലന്‍ വേഷങ്ങളില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് വിജയ് സേതുപതിയാണ്. ജവാനില്‍ അടക്കം വില്ലന്‍ വേഷത്തില്‍ തിളങ്ങിയിരുന്നു അദ്ദേഹം. 25 കോടിയാണ് താരം വില്ലന്‍ വേഷങ്ങള്‍ക്കായി വാങ്ങുന്നത്.
നേരത്തെ കല്‍ക്കിയിലെ വില്ലന്‍ വേഷത്തിന് കമല്‍ഹാസന് നിര്‍മാതാക്കള്‍ 25 മുതല്‍ മുപ്പത് കോടി വരെ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ നിര്‍മാതാക്കള്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതസമയം യാഷിന് ലഭിക്കുന്ന പ്രതിഫലം വിജയ് സേതുപതിയേക്കാള്‍ അഞ്ച് മടങ്ങ് അധികം വരുമെന്നാണ് സൂചന.
കെജിഎഫിന്റെ വിജയമാണ് യാഷിനെ ഈ റോളിലേക്ക് പരിഗണിക്കാനുള്ള പ്രധാന കാരണം. യാഷ് ആദ്യമായിട്ടാണ് ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 150 കോടി രൂപയാണ് യാഷിന് ചിത്രത്തില്‍ പ്രതിഫലമായി ലഭിക്കുക. ഇത് പല താരങ്ങള്‍ക്കും സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത പ്രതിഫലമാണ്. സഞ്ജയ് ദത്ത്, കമല്‍ഹാസന്‍,
വിജയ് സേതുപതി, ഇമ്രാന്‍ ഹാഷ്മി, സെയ്ഫ് അലി ഖാന്‍ എന്നിവരെയെല്ലാം വില്ലന്‍മാരുടെ പ്രതിഫലത്തില്‍ മറികടന്നിരിക്കുകയാണ് യാഷ്. അതേസമയം യാഷിന്റെ പ്രതിഫലം ഒരു സിനിമയ്ക്ക് രജനീകാന്ത് വാങ്ങുന്ന തുകയ്ക്കും മുകളിലാണ്. രജനി ഒരു ചിത്രത്തിന് 100 മുതല്‍ 130 കോടി വരെയാണ് പ്രതിഫലമായി വാങ്ങാറുള്ളത്. ബാക്കി തുക ലാഭ വിഹിതമായിട്ടാണ് കൈപറ്റാറുള്ളത്.












Click it and Unblock the Notifications