ഓണം റിലീസുകളില്‍ വിജയി ആര്? മൂന്ന് ചിത്രങ്ങളും ചേര്‍ന്ന് നേടിയ കളക്ഷന്‍ കണ്ടോ..?
ഓണം എന്നാല്‍ മലയാള സിനിമക്ക് എന്നും പ്രതീക്ഷയുടെ കാലമാണ്. പലപ്പോഴും ഓണം റിലീസായെത്തുന്ന സിനിമകള്‍ ബോക്‌സോഫീസില്‍ തകര്‍ത്തോടാറാണ് പതിവ്. എന്നാല്‍ കൊവിഡിന് ശേഷം തിയേറ്റുകളില്‍ പഴയ ഉത്സവാന്തരീക്ഷം ഏറെ നാളായി മാറി നില്‍ക്കുകയായിരുന്നു. തമിഴ് ചിത്രം ജയിലര്‍ ആണ് ഇടവേളക്ക് ശേഷം തിയേറ്ററിലേക്ക് വീണ്ടും ആളെ കയറ്റിയത്. തമിഴ് ചിത്രമാണെങ്കിലും കേരളത്തില്‍ നിറഞ്ഞ സദസിലാണ് ചിത്രം സ്വീകരിക്കപ്പെട്ടത്.
മാസ് മസാല ഴോണറിലുള്ള പടത്തില്‍ രജനീകാന്തിനെ കൂടാതെ വിനായകന്‍, മോഹന്‍ലാല്‍ എന്നിവരുടെ സാന്നിധ്യവും മലയാളികളെ ആകര്‍ഷിക്കാന്‍ കാരണമായി. എന്നാല്‍ ഇത് ഓണം റിലീസ് ആയി എത്തിയതായിരുന്നില്ല. മാത്രമല്ല ഇതൊരു മലയാള സിനിമ അല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ നോക്കുമ്പോള്‍ മൂന്ന് പ്രധാന റിലീസുകളാണ് ഓണം ലക്ഷ്യമിട്ട് മലയാളത്തില്‍ ഉണ്ടായിരിക്കുന്നത്.

ഇവയില്‍ യുവതാരങ്ങളാണ് കേന്ദ്രകഥാപാത്രങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത, നിവിന്‍ പോളിയുടെ രാമചന്ദ്ര ബോസ് ആന്‍ഡ് കോ, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരുടെ ആര്‍ഡിഎക്‌സ,് എന്നിവയാണ് ഇത്തരത്തില്‍ പ്രേക്ഷകരെ ലക്ഷ്യമിട്ട് തിയേറ്ററിലെത്തിയത്. കിംഗ് ഓഫ് കൊത്ത ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്ന് എന്ന രീതിയില്‍ ആണ് എത്തിയത്.
വലിയ ഹൈപ്പോടെ എത്തിയ ചിത്രം വെള്ളിയാഴ്ച 2.05 കോടി രൂപയാണ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് നേടിയിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ ലഭിച്ചത്. ആര്‍ ഡി എക്‌സ് 1.30 കോടി രൂപയാണ് തിയേറ്ററില്‍ നിന്ന് നേടിയത്. മേക്കിംഗിലെ പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം ഓണം വിന്നര്‍ എന്ന ഖ്യാതി ഇതിനോടകം നേടിക്കഴിഞ്ഞിട്ടുണ്ട്.
രാമചന്ദ്ര ബോസ് ആന്‍ഡ് കോ 65 ലക്ഷം രൂപയാണ് വെള്ളിയാഴ്ചയാണ് റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് വാരിക്കൂട്ടിയത്. ഈ ചിത്രത്തിനും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മൂന്ന് ചിത്രങ്ങളും ചേര്‍ന്ന് കേരളത്തില്‍ നിന്ന് മാത്രം വെള്ളിയാഴ്ച നേടിയിരിക്കുന്നത് 4 കോടിക്ക് മുകളിലാണ് എന്നതാണ് ശ്രദ്ധേയം. കേരളത്തിലെ തിയറ്റര്‍ വ്യവസായത്തിന്റെ പ്രധാന സീസണുകളില്‍ ഒന്നാണ് ഓണം.
അതിനാല്‍ സ്‌കൂള്‍ വെക്കേഷന്‍ തുടങ്ങിയ സ്ഥിതിക്ക് വരും ദിവസങ്ങളിലും സിനിമയ്ക്ക് ആളുണ്ടാകും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരും തിയേറ്റര്‍ ഉടമകളും. രണ്ടാഴ്ച മുന്‍പെത്തിയ ജയിലര്‍ ഇപ്പോഴും നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്.












Click it and Unblock the Notifications