ആഘോഷങ്ങളില്ലാതെ കടന്നുപോയ ഓണം; ജീവിതത്തില്‍ നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല സംഭവിക്കുന്നത്; എല്ലാം നല്ലതിന്
സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമൊക്കെ റീല്‍സും ഫോട്ടോ ഷൂട്ടുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എല്ലാ ഓണക്കാലത്തും കുടുംബം സ്വന്തം നിലയില്‍ ഓണം ഫോട്ടോ ഷൂട്ട് നടത്താറുണ്ട്. ഇവരുടെ ഡ്രസിങ് സ്‌റ്റൈലും ആ വര്‍ഷം ട്രെന്‍ഡിങ് ആകാറുണ്ട്.
കഴിഞ്ഞവര്‍ഷം പുളിയിലക്കര സെറ്റും മുണ്ടും ഉടുത്താണ് കുടുംബം ഓണം ഫോട്ടോ ഷൂട്ട് നടത്തിയത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഈ ഓണം കുടുംബത്തെ സംബന്ധിച്ച് അത്ര സന്തോഷകരമായിരുന്നില്ല. ദിയയുടെ വിവാഹ വാര്‍ഷികം ആയിരുന്നു സെപ്റ്റംബര്‍ 5. അന്ന് തന്നെയായിരുന്നു തിരുവോണവും. ദിയയുടെ രണ്ടു മാസമായ കുഞ്ഞ് ഓമിയുടെ മുഖം വെളിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത് അന്നായിരുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം പെട്ടെന്നാണ് തകിടം മറിഞ്ഞത്.

ഓമിക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് പിന്നീട് ദിയയില്‍ നിന്ന് അപ്‌ഡേറ്റുകള്‍ ഒന്നും ഉണ്ടായില്ല. കുഞ്ഞിന്റെ മുഖവും സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്താനായില്ല. അതോടൊപ്പം കുടുംബത്തിന്റെ ഓണം ഫോട്ടോ ഷൂട്ടും നടത്താനായില്ല. നിരവധി പേരാണ് കുടുംബത്തിന്റെ ഓണം ഫോട്ടോ ഷൂട്ട് മിസ് ചെയ്യുന്നുവെന്ന് അറിയിച്ച് സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍ കുറിച്ചത്. ഇപ്പോഴിതാ തന്റെ പുതിയ യൂട്യൂബ് വീഡിയോയില്‍ ഇതിനുള്ള മറുപടിയാണ് സിന്ധു കൃഷ്ണ പറയുന്നത്.
ദിയയുടെ കുഞ്ഞ് ഓമിക്ക് സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ രണ്ടു ദിവസം ഒബ്‌സര്‍വേഷനില്‍ ആയിരുന്നു. ഓസിയും അശ്വിനും കുഞ്ഞിന്റെ കൂടെയാണ്. തിരുവോണ ദിനത്തില്‍ ചെറിയൊരു അത്തപ്പൂക്കളമാണ് വീട്ടില്‍ ഒരുക്കിയത്. താനും അമ്മുവും കൂടിയാണ് ഈ പൂക്കളം ഒരുക്കിയത്. ഈ വീട്ടില്‍ താമസമായിട്ട് ആദ്യമായിട്ടാണ് ഓണം ആഘോഷങ്ങളില്ലാതെ കടന്നുപോയതെന്ന് സിന്ധു പറയുന്നു.
സിന്ധുവിന്റെ മാതാപിതാക്കളും ആശുപത്രിയിലാണ്. വലിയ അത്തപ്പൂക്കളം ഒരുക്കാനുള്ള മൂഡുമില്ലായിരുന്നു വയ്യാതിരിക്കുന്ന എല്ലാവരും ഹെല്‍ത്തി ആയതിനു ശേഷം അടുത്താഴ്ച ഓണം ആഘോഷിക്കുമെന്ന പ്രതീക്ഷയും സിന്ധു പങ്കുവെച്ചു.
എല്ലാ ഓണത്തിനും വലിയ അത്തപ്പൂക്കളം ഒക്കെ ഇട്ട് ഫോട്ടോകള്‍ എടുക്കാറുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇപ്രാവശ്യത്തെ ഓണം. ജീവിതത്തില്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ ഒന്നുമല്ല സംഭവിക്കുന്നത്. ദൈവത്തിനു മറ്റു പല പദ്ധതികള്‍ ഉണ്ടാകും. ദൈവത്തിന്റെ പദ്ധതികള്‍ പോസിറ്റീവായി തന്നെ നമ്മള്‍ എടുക്കണം. സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് വിചാരിക്കണം.
എല്ലാവരും വല്ലാതെ തിരക്കു പിടിച്ച മാസം ആയിരുന്നു ഇത്. ഓണസദ്യ കഴിക്കാത്ത ആദ്യത്തെ തിരുവോണം ആണിത്. ചില സമയത്ത് ജീവിതം എല്ലാ സ്മൂത്ത് ആയി പോകുമ്പോള്‍ ചില ഘട്ടങ്ങളില്‍ ഇടിച്ചുനില്‍ക്കും. ഇതെല്ലാം താല്‍ക്കാലികമാണ്, ഇതെല്ലാം കടന്നു പോകും. സന്തോഷ ദിനങ്ങള്‍ വീണ്ടും എത്തുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications