Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധകരുടെ ഡാർലിംഗായി പ്രഭാസ് വീണ്ടും; വിജയ് പോലും അക്കാര്യത്തിൽ പിന്നിൽ, ഷാരൂഖിന്റെ സ്ഥാനം?

ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം ജനപ്രീതി ഉണ്ടായിരുന്നത് ഒരുകാലത്ത് ബോളിവുഡ് താരങ്ങൾക്കായിരുന്നു, അതൊരു യാഥാർഥ്യമായിരുന്നു. അപ്പോഴും രജനീകാന്തിനെ പോലെയുള്ള സൂപ്പർതാരങ്ങൾ രാജ്യം മുഴുവൻ പേരെടുക്കുകയും ഇന്ത്യയ്ക്ക് പുറത്തേക്ക് പോലും പ്രശസ്‌തി വ്യാപിപ്പിക്കുകയും ചെയ്‌തിരുന്നു. അങ്ങനെയുള്ള ഒട്ടേറെ താരങ്ങൾ ഉണ്ടായ ഭൂമിക തന്നെയാണ് ഇന്ത്യൻ സിനിമ.

ഒരുപക്ഷേ ക്രിക്കറ്റ് താരങ്ങൾ കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവുമധികം ആരാധിച്ചിരിക്കുന്നത് സിനിമാ താരങ്ങളെയാണെന്ന് നിസംശയം പറയാം. നേരത്തെ പറഞ്ഞത് പോലെ ഇന്ത്യൻ സിനിമയുടെ ഒന്നാകെ ക്രെഡിറ്റ് ബോളിവുഡിന് ഉണ്ടായിരുന്ന കാലമൊക്കെ കഴിഞ്ഞു. കണ്ടന്റ് കൊണ്ടും, ബോക്‌സ് ഓഫീസ് ശക്തി കൊണ്ടുമൊക്കെ തെന്നിന്ത്യ കത്തിക്കയറുന്ന കാലമാണിത്.

ormaxlistnews

അത് താരങ്ങളുടെ ജനപ്രീതിയിലും പ്രകടമാണ്, തെന്നിന്ത്യൻ സിനിമ ഒരുപാട് വളർന്നുകഴിഞ്ഞുവെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വർഷത്തെ എല്ലാ കളക്ഷൻ റെക്കോർഡുകൾ എടുത്ത് നോക്കിയാലും അതിൽ മുൻപന്തിയിലുള്ളത് തെന്നിന്ത്യൻ നിന്നുള്ള ചിത്രങ്ങളാണ്. നടന്മാരുടെ ജനപ്രീതിയിലും മുൻപിൽ ദക്ഷിണേന്ത്യൻ സിനിമയാണ്.

ഓർമാക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ പട്ടിക പ്രകാരം ജനപ്രീതിയിൽ മുൻപിൽ നിൽക്കുന്നതിൽ ഭൂരിഭാഗവും തെന്നിന്ത്യയിൽ നിന്നുള്ള താരങ്ങളാണ്, അതും പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ബോളിവുഡിൽ നിന്ന് ആരും തന്നെയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒന്നാം സ്ഥാനം നിലനിർത്തിയത് ആരാധകരുടെ പ്രിയപ്പെട്ട റെബൽ സ്‌റ്റാർ, ഡാർലിംഗ് എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന പ്രഭാസ് ആണ്.

ഏറെക്കാലമായി ഈ പട്ടികയിൽ ഒന്നാമതുള്ളത് പ്രഭാസ് തന്നെയാണ്. രാജമൗലിയുടെ ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് പാൻ ഇന്ത്യൻ നായക പദവിയിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം ഇറങ്ങിയവയിൽ പ്രഭാസ് നായകനായ കൽക്കി ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരുന്നു. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രം കൂടിയായിരുന്നു ഇത്.

ഈ വർഷം പുറത്തിറങ്ങാനുള്ളവയിൽ കണ്ണപ്പയാണ് ഇനി ഏറ്റവും അടുത്ത ചിത്രം. ഇതിൽ അതിഥി വേഷത്തിലാണ് പ്രഭാസ് എത്തുന്നത്, മോഹൻലാൽ, അക്ഷയ് കുമാർ എന്നിവരും ഇതിലുണ്ടാകും. രാജ സാഹിബ്, സലാർ പാർട്ട് 2, ഫൗജി എന്നിവയും ഇക്കുറി ഇറങ്ങാനുണ്ട്. ഇവയുടെ റിലീസ് തീയതികൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിൽ രണ്ടാമതുള്ളത് ദളപതി വിജയാണ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയിൽ നിന്ന് വിട്ടു നിൽക്കാനാണ് താരത്തിന്റെ തീരുമാനം. ജനനായകൻ എന്ന ചിത്രമാണ് ഇനി അവസാനമായി വിജയുടെ ചിത്രമായി ഇറങ്ങാനുള്ളത്. അധികം സിനിമകൾ ഇല്ലെങ്കിലും വിജയ് ഇപ്പോഴും പട്ടികയിൽ രണ്ടാമതുണ്ട്.

പട്ടികയിൽ മൂന്നാമത്തെ സ്ഥാനത്ത് അല്ലു അര്‍ജുനാണ് ഉള്ളത്. സുകുമാർ സംവിധാനം ചെയ്‌ത പുഷ്‌പ എന്ന ചിത്രത്തിലൂടെ ആയിരം കോടി കളക്ഷൻ എന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ നോർത്ത് ഇന്ത്യൻ ബെൽറ്റിൽ അടക്കം അല്ലു അർജുൻ വളരെയധികം പ്രശസ്‌തി ആർജ്ജിച്ചു കഴിഞ്ഞുവെന്നതാണ് പ്രധാന കാര്യം.

നാലാം സ്ഥാനത്ത് മാത്രമാണ് ഒരു ബോളിവുഡ് നായകന്റെ പേരുള്ളത്. ഷാരൂഖ് ഖാനാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. മുൻപ് പട്ടികയിൽ ഒന്നാമതുണ്ടായിരുന്നു ഷാരൂഖ്. എന്നാൽ അടുത്ത കാലത്തായി തെന്നിന്ത്യയുടെ കുതിപ്പിൽ ഷാരൂഖ് പിന്നിലായി പോവുകയായിരുന്നു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് ആണ് വരാനിരിക്കുന്ന ചിത്രം.

തൊട്ടുപിന്നില്‍ ഇടംനേടിയിരിക്കുന്നത് മഹേഷ് ബാബുവാണ്. ആറാമത്തെ സ്ഥാനത്ത് തല അജിത്ത് കുമാറാണ്. ഏഴാമത് ജൂനിയര്‍ എൻടിആറും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. തൊട്ടുപിന്നില്‍ രാം ചരണ്‍ എത്തിയപ്പോള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ സല്‍മാൻ ഖാനും അക്ഷയ് കുമാറും ഇടം നേടിയിട്ടുണ്ട്, ഇവരാണ് പട്ടികയിലെ മറ്റ് ബോളിവുഡ് മുഖങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+