Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡിനെ ഗെറ്റൗട്ട് അടിച്ച് ദക്ഷിണേന്ത്യ..! ജനപ്രീതിയിൽ ഒന്നും രണ്ട് സ്ഥാനത്ത് ഇവർ, ഷാരൂഖ് പിന്നിൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ക്രിക്കറ്റ് താരങ്ങൾക്കും സിനിമാ നടൻമാർക്കും ഒക്കെയാണ്. അത്തരത്തിൽ ഏത് ഭാഷയായാലും ഇന്ത്യയിൽ ഒന്നാകെ ജനപ്രീതി നേടിയിട്ടുള്ള നടൻമാരും ഉണ്ട് ഇക്കൂട്ടത്തിൽ. പാൻ ഇന്ത്യൻ എന്നാണ് ഇതിനെ വിശേഷിപ്പിച്ചു വരുന്നത്. അതായത് ഇന്ത്യയിലെ സുപ്രധാന ഇൻഡസ്ട്രികളിൽ ഒന്നാകെ പേരെടുത്ത നടൻമാർ എന്നാണ് ഇതിനെ അർത്ഥമാക്കുന്നത്. മുൻപൊക്കെ ബോളിവുഡ് താരങ്ങൾക്ക് മാത്രമായിരുന്നു ഈ പദവി.

എന്നാൽ അടുത്തകാലത്തായി തെന്നിന്ത്യൻ സിനിമ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇതിനെ ശരി വയ്ക്കുന്നതാണ് ഇന്ത്യയിലെ ജനപ്രിയ നടൻമാരുടെ പട്ടിക. ഓർമാക്‌സ് മീഡിയ പങ്കുവച്ച ജനപ്രിയ താരങ്ങളുടെ പട്ടികയിൽ അക്ഷരാർത്ഥത്തിൽ തെന്നിന്ത്യൻ താരങ്ങളാണ് മുന്നിലുള്ളത്. ആദ്യ പത്ത് സ്ഥാനങ്ങളിൽ കൂടുതലായും ഇടം നേടിയത് തെന്നിന്ത്യൻ താരങ്ങളാണ്.

ormaxlistactors

മുൻ മാസങ്ങളിലും എന്ന പോലെ വിജയ്, അല്ലു അർജുൻ, പ്രഭാസ്, അജിത് എന്നിങ്ങനെയുള്ള താരങ്ങൾ ഒക്കെയും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. എങ്കിലും ബോളിവുഡിന്റെ അപ്രമാദിത്വം പാടെ തകർക്കുന്ന കാഴ്ച്ചയാണ് പുതിയ പട്ടിക നമുക്ക് നൽകുന്നത്. ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് റെബൽ സ്‌റ്റാർ പ്രഭാസ് തന്നെയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി താരം പട്ടികയിൽ മുൻ പന്തിയിൽ തന്നെയുണ്ട്.

അവസാനമായി ഇറങ്ങിയ കൽക്കി വമ്പൻ ഹിറ്റായതോടെയാണ് പ്രഭാസിന്റെ ജനപ്രീതി ഒന്നുകൂടി വർധിച്ചത്. രാജാ സാഹേബ്, കണ്ണപ്പ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തുവരാനുള്ളത്. എന്നാൽ ഇതിൽ കണ്ണപ്പയിൽ അതിഥി വേഷത്തിലാണ് പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്. പട്ടികയിൽ രണ്ടാമതുള്ള ദളപതി വിജയ് ആണെന്നതാണ് ശ്രദ്ധേയമായ കാര്യം.

അവസാന ചിത്രമായ ദളപതി 69ന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കാൻ ഒരുങ്ങുകയാണെങ്കിലും വിജയ്ക്ക് തന്നെയാണ് ഇപ്പോഴും ഡിമാൻഡ്. നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് വിജയ്. പട്ടികയിൽ മൂന്നാമതുള്ളതും ഒരു തെന്നിന്ത്യൻ താരമാണ് എന്നതാണ് കൗതുകകരമായ കാര്യം.

പുഷ്‌പ രണ്ടാം ഭാഗത്തിലൂടെ വടക്കേ ഇന്ത്യൻ മാർക്കറ്റ് മുഴുവൻ പിടിച്ചെടുത്ത അല്ലു അർജുനൻ ആണ് ഈ താരം. താരത്തിന്റെ പുഷ്‌പ 2 ഏകദേശം 1800 കോടിയിലധികം രൂപയാണ് കലക്‌ട് ചെയ്‌തത്‌. കൂടാതെ ഇനി വരാനിരിക്കുന്നതും വലിയ ചിത്രങ്ങൾ തന്നെയാണ്. ഈ പട്ടികയിൽ നാലാമത് സൂപ്പർതാരം ഷാരൂഖ് ഖാൻ ആണെന്നതാണ് ശ്രദ്ധേയമായ കാര്യം.

പട്ടികയിൽ ശേഷിക്കുന്ന സ്ഥാനങ്ങളിലും കൂടുതൽ തെന്നിന്ത്യയിൽ നിന്നുള്ള നടൻമാരാണ്. അഞ്ചാമതുള്ളത് മറ്റൊരു തെലുഗു സൂപ്പർതാരമായ രാം ചരണാണ്. ആറാമത്തെ സ്ഥാനത്ത് രമേഷ് ബാബുവാണ് ഇടം നേടിയത്. ഏഴാമത് അജിത് കുമാറും, എട്ടാമത് ജൂനിയര്‍ എൻടിആറും പട്ടികയിൽ ഇടം നേടി. ബോളിവുഡ് സൂപ്പർതാരങ്ങളായ സല്‍മാൻ ഖാനും അക്ഷയ് കുമാറും ഒൻപതും പത്തും സ്ഥാനങ്ങളാണ് നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+