മഞ്ജുവാര്യര്‍ രണ്ടാം സ്ഥാനത്തേക്ക് വീണു, മോളിവുഡില്‍ മാറ്റം; താരറാണിമാരില്‍ ഒന്നാമതെത്തി ഈ യുവതാരം
മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളെ പോലെ അത്രയും താരപരിവേഷമുള്ള നടിമാരുമുണ്ട്. മഞ്ജു വാര്യറെയും മംമ്ത മോഹന്‍ദാസിനെയും പോലുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. മലയാളത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവം മഞ്ജു വാര്യര്‍ക്കുണ്ട്. ജനപ്രീതിയില്‍ മുന്നില്‍ മലയാളി നായികമാരുടെ പട്ടികയില്‍ ദീര്‍ഘകാലമായി മുന്നില്‍ നിന്നിരുന്നത് മഞ്ജുവായിരുന്നു.
ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിരുന്ന ലിസ്റ്റിലായിരുന്നു അവര്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഓര്‍മാക്സ് മീഡിയയുടെ മെയ് മാസത്തെ ലിസ്റ്റില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുകയാണ്. മറ്റൊരു യുവനടിയാണ് ഈ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

മഞ്ജുവിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് മമിത ബൈജു. പ്രേമലു എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യയാകെ അറിയുന്ന നടിയായി മമിത മാറിയിരുന്നു. സാക്ഷാല്‍ എസ്എസ് രാജമൗലി അടക്കം മമിതയെ അഭിനന്ദിച്ചിരുന്നു. പ്രേമലു തെലുങ്ക് സിനിമയില്‍ അടക്കം വലിയ വിജയമായിരുന്നു. ബോക്സോഫീസില്‍ നിന്ന് 130 കോടിയിലേറെയാണ് ചെറിയ ബജറ്റില്‍ ഒരുങ്ങിയ പ്രേമലു കളക്ട് ചെയ്തത്.
ചുരുങ്ങിയ കാലം കൊണ്ടാണ് താരമൂല്യത്തില്‍ മമിത ബൈജു ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ ശരണ്യയിലൂടെ ശ്രദ്ധിക്കപ്പെട്ട മമിത, ആ ചിത്രത്തില്‍ സഹനടി വേഷത്തിലായിരുന്നു. അതിലെ സോന എന്ന കഥാപാത്രം പക്ഷേ മമിതയെ ജനപ്രീതി നേടാന്‍ സഹായിച്ചിരുന്നു.
പ്രേമലുവിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം മമിതയെ നേടി ഓഫറുകളും വന്നിരുന്നു. ലവ് ടുഡേയിലെ നായകനായ പ്രദീപിനൊപ്പം ഒരു ചിത്രത്തിലും നടി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രില്‍ മാസത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു താരങ്ങളുടെ പട്ടികയില്‍ മമിതയെന്ന് ഓര്‍മാക്സ് പറയുന്നു.
അവിടെ നിന്ന് താരമൂല്യം പിന്നെയും ഉയര്‍ത്തിയാണ് മമിത ഇപ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യമായി നായിക സ്ഥാനം കിട്ടിയപ്പോള്‍ അതില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെച്ചതാണ് മമിതയുടെ താരമൂല്യം ഉയരാന്‍ കാരണമായത്. ഇത് ആദ്യമായിട്ടാണ് പട്ടികയില്‍ മമിത ഒന്നാമതെുന്നത്. നടി നേരത്തെ പ്രതിഫലം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം മഞ്ജു വാര്യര്‍ക്ക് സമീപകാലത്ത് വലിയ ഹിറ്റുകളോ, റിലീസുകളോ ഇല്ല. അജിത്തിനൊപ്പമുള്ള തുനിവാണ് മഞ്ജുവിന്റേതായി തിയേറ്ററില്‍ റിലീസ് ചെയ്ത അവസാന ചിത്രം. രജനീകാന്തിനൊപ്പം വേട്ടയ്യന് അടക്കമുള്ള ചിത്രങ്ങള്‍ ഇനി വരാനുണ്ട്. അതുകൊണ്ട് ഒന്നാം മഞ്ജു തിരിച്ചുപിടിക്കുമെന്ന് ഉറപ്പാണ്.
അതേസമയം മഞ്ജു നിലവില്‍ രണ്ടാം സ്ഥാനത്താണ്. ശോഭന മൂന്നാം സ്ഥാനം നിലനിര്‍ത്തി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തിന്റെ പ്രഖ്യാപനമാണ് ശോഭനയെ വീണ്ടും മുന്നിലേക്ക് കൊണ്ടുവന്നത്. നാലാം സ്ഥാനത്ത് അനശ്വര രാജനനാണ് ഉള്ളത്.
അഞ്ചാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയാണ് ഉള്ളത്. അനശ്വരയുടെ നേട്ടവും അത്ര ചെറുതല്ല. നിരവധി ചെറിയ ചിത്രങ്ങളിലൂടെ എത്തിയ അനശ്വര പിന്നീട് നായികയായി മികവ് കാണിക്കുകയായിരുന്നു. നേരില്‍ തകര്‍പ്പന്‍ പ്രകടനവും അനശ്വര കാഴ്ച്ചവെച്ചിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications