താരറാണി പട്ടം കൈവിട്ട് ദീപിക, ഒന്നാമതെത്തിയത് ഈ സൂപ്പര്‍ താരം; മൂന്നിലും നാലിലും അമ്പരപ്പിച്ച മാറ്റം
മുംബൈ: ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ പുരുഷ സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല ഉള്ളത്. നിരവധി വനിതാ സൂപ്പര്‍ താരങ്ങളുമുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ അടക്കം ലേഡി സൂപ്പര്‍ സ്റ്റാറുകളുണ്ട്. ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ ജനപ്രീതി. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, നയന്‍താര, സാമന്ത, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര പോലുള്ള വമ്പന്‍ വനിതാ താരങ്ങള്‍ ഇന്ത്യയിലുണ്ട്.
ജനപ്രീതിയില്‍ മുന്നില്‍ നില്ക്കുന്ന നായികാ താരങ്ങളുടെ പട്ടിക ഇപ്പോള്‍ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിട്ടുണ്ട്. ജൂലായ് മാസത്തെ ജനപ്രീതിയുള്ള താരങ്ങളുടെ പട്ടികയാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടത്. വലിയ മാറ്റങ്ങള്‍ ഇത്തവണ ജനപ്രീതിയേറിയ നടിമാരുടെ പട്ടികയില്‍ ഉണ്ടായിട്ടുണ്ട്.ദീപിക പദുക്കോണായിരുന്നു പട്ടികയില്‍ ദീര്‍ഘകാലമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.

തുടര്‍ച്ചയായി ആയിരം കോടി ചിത്രങ്ങള്‍ ദീപികയെ ജനപ്രീതിയില്‍ മുന്നില്‍ നില്ക്കാന് സഹായിച്ചിരുന്നു. ഇന്ത്യയില്‍ മൂന്ന് ആയിരം കോടി ചിത്രങ്ങളുടെ ഭാഗമായ ഏക നടിയും ദീപിക മാത്രമാണ്.പഠാന്, ജവാന്, കല്‍ക്കി 2898 എഡി, എന്നീ മൂന്ന് ചിത്രങ്ങളാണ് ദീപികയുടേതായി ആയിരം കോടി ക്ലബില്‍ കയറിയ ചിത്രങ്ങള്‍ ഉള്ളത്.
ദീപികയുടെ വരാനിരിക്കുന്ന ചിത്രങ്ങളും ഇത്തരത്തില്‍ പ്രതീക്ഷയുള്ളതാണ്. എന്നാല്‍ ഇത്ര വലിയ ഹിറ്റുകള്‍ തുടരെ നല്‍കിയിട്ടും ദീപികയ്ക്ക് ജനപ്രീതിയുള്ള നായികമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ടമായിരിക്കുകയാണ്. മറ്റൊരു നടിയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത്.
ആലിയ ഭട്ടാണ് ജനപ്രീതിയില്‍ ഒന്നാമതുള്ള താരം. ആലിയക്ക് തുടരെ ഹിറ്റുകളാണ് ലഭിക്കുന്നത്. പക്ഷേ അടുത്തിടെ ആലിയക്ക് റിലീസുകള്‍ ഒന്നുമില്ല. റോക്കി ഓര് റോണി കീ പ്രേം കഹാനിയാണ് ആലിയയുടെ അവസാന ചിത്രം. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രം വലിയ ഹിറ്റായിരുന്നു. അതിന് മുമ്പ് ബ്രഹ്മാസ്ത്രയും ഹിറ്റായിരുന്നു.
എന്നാല്‍ അടുത്തൊന്നും ആലിയക്ക് റിലീസുകള്‍ ഉണ്ടായിട്ടില്ല. എന്നിട്ടും ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആലിയ. ജൂണ്‍ മാസത്തെ പട്ടികയിലും ആലിയ മുന്നേറ്റം നടത്തിയിരുന്നു. അതേസമയം ദീപിക പദുക്കോണ്‍ രണ്ടാം സ്ഥാനത്തും അല്ല ഉള്ളത്. സാമന്തയാണ് രണ്ടാം സ്ഥാനത്തുള്ളത്. തെന്നിന്ത്യന്‍ താരമായിട്ടും സാമന്തയ്ക്ക് പാന്‍ ഇന്ത്യ തലത്തില്‍ ജനപ്രീതി നേടാനായിരിക്കുകയാണ്.
മെയ് മാസത്തില്‍ സാമന്ത നേരത്തെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഹിന്ദി സീരീസ് സിറ്റാഡെലിന്റെ റിലീസ് അടക്കം വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കാന് സാമന്തയെ സഹായിച്ചിട്ടുണ്ട്. അതേസമയം മൂന്നാം സ്ഥാനത്താണ് ദീപിക പദുക്കോണുള്ളത്. നാലാം സ്ഥാനത്ത് കാജല്‍ അഗര്‍വാളാണ്. നയന്‍താരയാണ് അഞ്ചാം സ്ഥാനത്തുള്ളത്.
ആറാം സ്ഥാനത്ത് കത്രീന കൈഫും ഏഴാം സ്ഥാനത്ത് തൃഷയും, എട്ടാമത്ത് കിയാര അദ്വാനിയും ഒന്‍പതാമത് കൃതി സനോണുമാണ്. അതേസമയം രശ്മിക മന്ദാനയാണ് പട്ടികയില്‍ ഏറ്റവും തിരിച്ചടി നേരിട്ടത്. പത്താം സ്ഥാനത്താണ് രശ്മിക. ആനിമലിന് ശേഷം കാര്യമായ റിലീസുകളൊന്നും രശ്മികയ്ക്ക് ഇല്ലാത്തതും തിരിച്ചടിയായിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications