Get Updates
Get notified of breaking news, exclusive insights, and must-see stories!

മോളിവുഡിലെ ജനപ്രിയൻ ആര്; ഫഹദോ മമ്മൂട്ടിയോ മോഹൻലാലോ? സ്ഥാനം നഷ്‌ടപ്പെട്ട് പൃഥ്വിരാജ്

മോളിവുഡിന്റെ മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോവുന്നത്. അതിന്റെ ഗുണം താരങ്ങളും അനുഭവിക്കുന്നുണ്ട്. മികച്ച ചിത്രങ്ങളുമായി നായകന്മാർ സ്‌കോർ ചെയ്‌ത മറ്റൊരു മാസം കൂടി കടന്നുപോവുമ്പോൾ മലയാള സിനിമ കൂടുതൽ മുന്നേറുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ മാസത്തെ മലയാളത്തിലെ ജനപ്രിയ നടൻമാരുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്.

മെഗാസ്‌റ്റാർ മമ്മൂട്ടി തന്നെയാണ് പട്ടികയിൽ മുൻപിലുള്ളത്. കഴിഞ്ഞ കുറച്ചധികം മാസങ്ങളായി അദ്ദേഹം ഈ സ്ഥാനത്ത് തുടരുകയാണ് എന്നതാണ് പ്രത്യേക. ടർബോയിലൂടെ മെയ് മാസത്തിലും ബോക്‌സ് ഓഫീസിൽ ചലനം ഉണ്ടാക്കാനും ആരാധകരെ കൈയിലെടുക്കാനും ഈ പ്രായത്തിലും മമ്മൂട്ടി എന്ന താരത്തിന് കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

mollywood

മാറുന്ന മലയാള സിനിമയ്ക്ക് ഒപ്പം മാറ്റത്തിന്റെ ചുക്കാൻ പിടിച്ചു നീങ്ങുകയാണ് ഇൻഡസ്ട്രിയിലെ സീനിയർ താരം കൂടിയായ മമ്മൂട്ടി. അടുത്ത കാലത്തായി താരത്തിന്റേതായി വന്ന ചിത്രങ്ങൾ എല്ലാം തന്നെ അതിന് ഉദാഹരണം. സൗഹൃദ വലയങ്ങളുടെ ചുഴിയിൽ പെടാതെ നവാഗത സംവിധായകർക്ക് ഒപ്പം നിൽക്കാൻ മമ്മൂട്ടി കാണിച്ച ധൈര്യവും, മികച്ച സബ്ജെക്റ്റുകൾ തിരഞ്ഞെടുക്കാൻ കാട്ടിയ ജാഗ്രതയും തന്നെയാണ് താരത്തെ ഇന്നും സജീവമായി നിലനിർത്തുന്നത്.

ഇതോടെയാണ് താരം ഓർമാക്‌സ് മീഡിയയുടെ ഏറ്റവും പുതിയ പട്ടികയിലും മലയാളത്തിലെ ജനപ്രിയ നടൻ എന്ന നേട്ടം സ്വന്തമാക്കിയത്. പട്ടികയിൽ കഴിഞ്ഞ മാസത്തേത് പോലെ തന്നെ സൂപ്പർതാരമായ മോഹൻലാൽ തന്നെയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഹിറ്റ് ചിത്രങ്ങളുടെ അകമ്പടിയോ മികച്ച വിജയമോ ഇല്ലാതിരുന്നിട്ട് കൂടി മോഹൻലാൽ ഇക്കുറിയും രണ്ടാം സ്ഥാനം നിലനിർത്തി എന്നതാണ് പ്രധാനം.

ബിഗ് ബോസ് ഉൾപ്പെടെയുള്ള ടെലിവിഷൻ പരിപാടികളും ഇതിൽ വലിയ പങ്കുവഹിച്ചുവെന്നതാണ് സത്യം. ഈ വർഷം മോഹൻലാൽ ചിത്രങ്ങൾ ഒന്നും തന്നെ ബോക്‌സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കിയിട്ടില്ലെങ്കിലും ജനപ്രീതിയിൽ താരത്തിന് മറികടക്കാൻ യുവ താര നിരയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. തെലുഗിൽ വിഷ്‌ണു മഞ്ചു നായകനാവുന്ന കണ്ണപ്പ എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു അതിഥി വേഷം അഭിനയിച്ചിരുന്നു. ഈ ചിത്രമാണ് ഇനി റിലീസ് കാത്തിരിക്കുന്നത്.

ഇത്തവണ നേട്ടമുണ്ടാക്കിയ നായകന്മാരിൽ ഒരാൾ ഫഹദ് ഫാസിലാണ്. താരം മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ആവേശം എന്ന ചിത്രം നേടിയ വൻ വിജയമാണ് ഫഹദ് ഫാസിലിനെ മുന്നോട്ട് നയിച്ചത്. ഫഹദിന്റെ കരിയറിലെ ഏറ്റവും വിജയ ചിത്രമായ ആവേശത്തിലെ രംഗ എന്ന കാഥാപത്രം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. ഇതാണ് താരത്തിന് തുണയായത്.

പൃഥ്വിരാജ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുമുണ്ടായി, ഗുരുവായൂരമ്പലനടയിൽ ഉൾപ്പെടെ ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിട്ടും പൃഥ്വിരാജ് പിന്നിലേക്ക് പോവുകയായിരുന്നു. സംവിധായകനായി രാജു വീണ്ടും എത്തുന്ന 'എംപുരാൻ' നിലവിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വർഷം അവസാനം ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.

ഇവർക്ക് പിന്നിലായി മറ്റൊരു യുവതാരമായ ടൊവിനോ തോമസാണ് ഉള്ളത്. കൃത്യമായ ഇടവേളകളിൽ സിനിമകൾ ഇറങ്ങുന്നതാണ് ടൊവിനോയുടെ ജനപ്രീതിക്ക് കാരണം. അടുത്തിടെ ലാൽ ജൂനിയർ സംവിധാനം ചെയ്‌ത നടികർ എന്ന ചിത്രമാണ് ടൊവിനോ നായകനായി തിയേറ്ററുകളിൽ എത്തിയത്. ചിത്രം വലിയ വിജയമായില്ലെങ്കിലും അതിലെ ടൊവിനോയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാവനയായിരുന്നു ഇതിലെ നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+