പാനിക്ക് അറ്റാക്കുകളെ അതിജീവിച്ചവള്‍, നായകന്‍മാരേക്കാള്‍ പ്രതിഫലം; എമ്മ സ്റ്റോണിന്റെ ആസ്തി ഇത്ര
ഓസ്‌കാര്‍ അവാര്‍ഡുകള്‍ ഓപ്പണ്‍ഹെയ്മര്‍ വാരിക്കൂട്ടിയപ്പോഴും ഒരു സുപ്രധാന കാറ്റഗറിയില്‍ മാത്രമുള്ള പുരസ്‌കാരം മറ്റൊരു ചിത്രത്തിനായിരുന്നു. ആ അവാര്‍ഡ് നേടി മികച്ച നടിയായത് എമ്മ സ്റ്റോണാണ്. മലയാളികള്‍ക്ക് പ്രത്യേകം എമ്മയെ പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല. അമേസിംഗ് സ്‌പൈഡര്‍മാനില്‍ പീറ്റര്‍ പാര്‍ക്കറിന്റെ കാമുകിയായ ഗ്വെന്‍ സ്റ്റേസിയായിട്ടായിരുന്നു എമ്മ ലോകം മുഴുവന്‍ അറിയപ്പെട്ടത്.
പുവര്‍ തിംഗ്‌സ് എന്ന ചിത്രത്തില്‍ നടിക്ക് കിട്ടിയിരിക്കുന്നത് ആദ്യ പുരസ്‌കാരമല്ല. നേരത്തെ ലാ ലാ ലാന്‍ഡിലെ പ്രകടനത്തിനും മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോണിനെ തേടിയെത്തിയിരുന്നു. രണ്ടാം തവണ പുരസ്‌കാരം ലഭിച്ചതോടെ എക്കാലത്തെയും മികച്ച നടിമാരുടെ നിരയിലേക്കാണ് എമ്മ എത്തുന്നത്.

എമ്മ ചെറുപ്പം കാലം മുതലേ വലിയ പ്രതിസന്ധികളെയാണ് നേരിട്ടിരുന്നത്. പാനിക്ക് അറ്റാക്കുകളെ ചെറുപ്പത്തിലേ നടിയെ അലട്ടിയിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ വലിയ നടിയാവുന്നത് തന്നെ അത്ഭുതമാണ്. കാരണം ആത്മവിശ്വാസം കുറവായിരിക്കും. കൂടുതല്‍ ആളുകളുമായി ആശയവിനിമയം നടത്തുന്നതില്‍ അടക്കം എമ്മയെ പാനിക്ക് അറ്റാക്ക് തടസ്സപ്പെടുത്തിയിരുന്നു.
പ്രൊഫഷണല്‍ തെറാപ്പിയിലൂടെയാണ് എമ്മയ്ക്ക് ഇതില്‍ നിന്ന് കുറച്ചെങ്കിലും രക്ഷപ്പെടാനായത്. എന്നാല്‍ സിനിമയുടെ ലോകത്തേക്ക് എത്തിയതോടെയാണ് എമ്മയ്ക്ക് ആത്മവിശ്വാസം ലഭിച്ചത്. എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല സിനിമയില്‍ ആവശ്യത്തിനുള്ളില്‍ അവസരം ലഭിക്കുന്ന കാര്യം. അതിലും ഒരുപാട് കഷ്ടപ്പെട്ടാണ് എമ്മ സ്റ്റോണ്‍ മുന്‍നിര നായികയായത്.
കുട്ടിക്കാലത്ത് നാടക ക്ലാസുകളില്‍ പങ്കെടുത്തിരുന്നു എമ്മ. പിന്നീട് അമ്മയുടെ പിന്തുണയോടെയാണ് ഓഡിഷനുകളില്‍ പങ്കെടുത്തത്. 2011ലാണ് അമേസിംഗ് സ്‌പൈഡര്‍മാനില്‍ നായികയായി വരുന്നത്. എന്നാല്‍ നിരവധി ഓഡീഷനുകള്‍ പിന്നീട് നടത്തിയിട്ടും വലിയ ചിത്രങ്ങള്‍ നടിയെ തേടിയെത്തിയിരുന്നില്ല. പക്ഷേ സൂപ്പര്‍ബാഡ് ഇറങ്ങിയതോടെ എമ്മയുടെ തലവര തെളിയുകയായിരുന്നു.
ഇന്ന് ഹോളിവുഡിലെ മുന്‍നിര നായികയാണ് അവര്‍. യുവ നായകന്‍മാരേക്കാള്‍ പ്രതിഫലം എമ്മയ്ക്കുണ്ട്. എമ്മയുടെ പല ചിത്രങ്ങളും വലിയ വിജയമാവുകയും ചെയ്തു. ലാ ലാ ലാന്‍ഡ് ഇറങ്ങുമ്പോള്‍ എമ്മയായിരുന്നു ലോകത്തെ ഏറ്റവും പ്രതിഫലം പറ്റുന്ന നടി. 26 മില്യണ്‍ യുഎസ് ഡോളറായിരുന്നു പ്രതിഫലം. 215 കോടി രൂപയില്‍ അധികം വരും ഈ തുക.
ഇപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച പുവര്‍ തിംഗ്‌സിന് എമ്മക്ക് ലഭിച്ചത് 22.5 മില്യണ്‍ യുഎസ് ഡോളറാണ്. 182 കോടി രൂപ വരുമിത്. അതേസമയം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രതിഫല കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2017ലാണ് നടി ഡേവ് മക്കാരിയുമായി പ്രണയത്തിലാവുന്നത്. 2021ലാണ് ഇരുവരും വിവാഹിതരാവുന്നത്.
40 മില്യണാണ് നടിയുടെ ആസ്തി. 330 കോടി രൂപയില്‍ അധികം വരുമിത്. ചുരുങ്ങിയ കാലത്തിലാണ് നടി ഇത് സ്വന്തമാക്കിയത്. പരസ്യ ചിത്രങ്ങളില്‍ നിന്ന് ആറ് മില്യണ്‍ മുതല്‍ പത്ത് മില്യണ്‍ വരെ നടിക്ക് ലഭിക്കുന്നുണ്ട്. മാലിബുവില്‍ 3.25 മില്യണിന് ആഡംബര വീട് 2019ല്‍ നടി സ്വന്തമാക്കിയിരുന്നു.
2022ല്‍ 4.4 മില്യണിന് നടി ഇത് വിറ്റിരുന്നു. സെഞ്ച്വറി സിറ്റിയിലെ വീട് 2.3 മില്യണിനും വിറ്റിരുന്നു. 2.4 മില്യണ്‍ വെസ്റ്റ് വില്ലേജ് പാഡും, 3.6 മില്യണിന്റെ കോണ്ടോയും നടിക്ക് സ്വന്തമായിട്ടുണ്ട്.












Click it and Unblock the Notifications