2900 കോടിയുടെ ആസ്‌തിയുള്ള അവിവാഹിതൻ, താമസം ഒറ്റമുറി അപ്പാർട്മെന്റിൽ; ഇതാണ് ഒരേയൊരു സല്ലു ഭായ്
ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് ആണെന്ന് ആളുകൾ കരുതിയിരുന്ന കാലമൊക്കെ കഴിഞ്ഞുപോയി. ഇന്ന് സൗത്ത് ഇൻഡസ്ട്രികൾ പാൻ ഇന്ത്യൻ ലെവൽ ചിത്രങ്ങളുമായി വന്ന് ഞെട്ടിക്കുമ്പോൾ ബോളിവുഡിന് പഴയ കരുത്തില്ല. പ്രതാപകാലത്തെ അനുസ്‌മരിപ്പിക്കുന്ന ഒരു ചിത്രം പോലും ബോളിവുഡിൽ നിന്ന് അടുത്തകാലത്തായി ഇറങ്ങിയിട്ടില്ല എന്നതാണ് യാഥാർഥ്യം.17,000 കോടിയുടെ
എന്നാൽ അവരുടെ പിൻവാങ്ങലിലെ ഒരു തോൽവിയായി കണക്കാക്കാൻ കഴിയില്ല. കാരണം അവർക്ക് ഒരു തിരിച്ചുവരവിന് ഖാൻമാരിൽ ഏതെങ്കിലും ഒരാളുടെ ചിത്രത്തിന് പോസറ്റീവ് റിപ്പോർട്ട് വന്നാൽ മാത്രം മതിയാകും. അങ്ങനെ ആണെങ്കിൽ അത് സൽമാൻ ഖാന്റെ ചിത്രമാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. കോടികളുടെ കണക്കുകൾ പറയാൻ മാത്രമേ നേരമുണ്ടാകൂ.

പറഞ്ഞുവന്നത് ബോളിവുഡിന്റെ സ്വന്തം സൽമാൻ ഖാനെ കുറിച്ചാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലെയൊരു സൂപ്പർ സ്‌റ്റാർ ഉണ്ടാവുമോ എന്ന് നമുക്ക് പറയാൻ കഴിയില്ല. ജീവിതത്തിൽ ആയാലും കരിയറിൽ ആയാലും അത്രത്തോളം വ്യത്യസ്‌തത പുലർത്തിയ സല്ലു ഭായുടെ ജീവിത ശൈലി ആരെയും ഞെട്ടിക്കുന്ന തരത്തിൽ ഉള്ളതാണ്.
ഏകദേശം 2900 കോടി രൂപ ആസതിയുള്ള നടനാണ് സൽമാൻ ഖാൻ. ഇന്ത്യയിലെ ഏറ്റവും ധനികനായ നടന്മാരിൽ ഒരാളായാണ് സൽമാൻ ഖാൻ കണക്കാക്കുന്നത്. കേവലം സിനിമാ അഭിനയത്തിൽ അപ്പുറം ബിസിനസിൽ ഉൾപ്പെടെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള താരത്തിന് മുപ്പത് വർഷത്തെ സിനിമാ കരിയറിൽ നിന്ന് കിട്ടിയ പ്രതിഫലം ചെറുതല്ല.
കോടികളുടെ ആസ്‌തി സ്വന്തമായി ഉണ്ടെങ്കിലും ഇന്നും ഒരു ഒറ്റമുറി അപ്പാർട്ട്മെന്റിലാണ് താരം കഴിയുന്നതെന്ന് പറഞ്ഞാൽ കേൾക്കുന്നവർ വിശ്വസിക്കണം എന്നില്ല. ബാന്ദ്രയിലെ ഗ്യാലക്‌സി അപ്പാർട്ട്മെന്റിലെ 1 ബിഎച്ച്‌കെ ഫ്ലാറ്റിലാണ് താരം കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവിടെ തന്നെ മറ്റ് പല ഫ്ലാറ്റുകളിലായി സാഹോദരന്മാരും മാതാപിതാക്കളും കഴിയുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മറ്റ് ബോളിവുഡ് നടന്മാരെ പോലെ കൂറ്റൻ മണിമാളികകളും ബംഗ്ലാവുകളും സൽമാൻ ഖാന് സ്വന്തമായി ഇല്ലെന്നതാണ് പ്രധാന കാര്യം. എന്നാൽ പനവേലിൽ ഉള്ള നൂറ്റിയമ്പത് ഏക്കറോളം വരുന്ന ഫാം ഹൗസ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ധാരാളം ലക്ഷ്വറി കാറുകൾ സ്വന്തമായി ഉണ്ടെങ്കിലും ഇപ്പോഴും സല്ലു ഭായുടെ ഇഷ്‌ടവാഹനം സൈക്കിൾ ആണ്.
മുൻപൊക്കെ സൽമാൻ ഖാൻ തന്റെ ഷൂട്ടിംഗ് സെറ്റുകളിലേക്ക് സൈക്കിൾ ഓടിച്ചു പോവുന്ന കാഴ്‌ച പതിവായി കാണാറുണ്ടായിരുന്നു. എന്നാൽ താരത്തിന്റെ സുരക്ഷക്കായി അകമ്പടിയേകുന്ന ബോഡിഗാർഡുകളും ഒപ്പം മറ്റ് സഹായികളും ഒക്കെ കാറിൽ ഒപ്പം വരുന്നതോടെ ആളുകൾ തടിച്ചു കൂടി വലിയ തിരക്കുകൾ ഉണ്ടായതോടെയാണ് സൽമാൻ ഈ പതിവ് ഉപേക്ഷിച്ചത്.












Click it and Unblock the Notifications