3 തവണ വിവാഹിതനായി, ആദ്യ ഭാര്യ വാങ്ങിയെടുത്തത് 5 കോടി നഷ്ടപരിഹാരം; പവന്‍ കല്യാണിന്റെ വിവാദ ജീവിതം
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കിംഗ് മേക്കറായിരിക്കുകയാണ് പവന്‍ കല്യാണ്‍. എന്നാല്‍ സൂപ്പര്‍ താരമായ പവന്‍ വിവാദ നായകന്‍ കൂടിയാണ്. വ്യക്തി ജീവിതത്തിന്റെ പേരിലാണ് പവന്‍ പലപ്പോഴും വിവാദത്തില്‍ വീഴാറുള്ളത്. മൂന്ന് തവണ വിവാഹിതനായ പവന്‍ ആദ്യ ഭാര്യയുടെ ആരോപണങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടതാണ്.
പലപ്പോഴും പവന്റെ രാഷ്ട്രീയ ജീവിതത്തെ ബാധിച്ചതും ഇത്തരം ആരോപണങ്ങളായിരുന്നു. പത്ത് വര്‍ഷത്തോളം എടുത്താണ് ആന്ധ്രപ്രദേശ് നിയമസഭയിലേക്ക് താരം ഇപ്പോള്‍എത്തിയിരിക്കുന്നത്. രണ്ട് തവണയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് അദ്ദേഹം പരാജയപ്പെട്ടത്. ഇത്തവണ വിവാദങ്ങളൊന്നും പവനെ ബാധിക്കാത്തത് കൊണ്ട് താരം വിജയിച്ച് കയറുകയായിരുന്നു.

ടിഡിപി-ജനസേന സര്‍ക്കാരില്‍ ഇത്തവണ ഉപമുഖ്യമന്ത്രി പദം പോലും പവന്‍ കല്യാണിനെ കാത്തിരിക്കുന്നുണ്ട്. പവന്റെ വിജയത്തിന് ശേഷം വാര്‍ത്തകളില്‍ എല്ലാം നിറഞ്ഞുനിന്നത് ഭാര്യ അന്ന ലെസ്‌നേവയായിരുന്നു. അന്ന പവന്റെ മൂന്നാം ഭാര്യയാണ്. ഇതിന് മുമ്പുള്ള രണ്ടും വിവാഹ മോചനത്തിലാണ് കലാശിച്ചത്.
എന്നാല്‍ ആദ്യ വിവാഹമാണ് പവന്‍ കല്യാണിന്റെ പ്രതിച്ഛായയെ ഏറ്റവും മോശമായി ബാധിച്ചത്. നന്ദിനിയായിരുന്നു പവന്റെ ആദ്യ ഭാര്യ. 1996ല്‍ സിനിമാ ലോകത്തേക്ക് എത്തും മുമ്പ് വിശാഖപട്ടണത്തെ സത്യാനന്ദ് ആക്ടിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിരുന്നു പവന്‍. അവിടെ വെച്ചാണ് അദ്ദേഹം നന്ദിനിയെ കണ്ടുമുട്ടുന്നത്. ആദ്യ സിനിമ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
ഹൈദരാബാദില്‍ വെച്ച് സാധാരണ രീതിയിലായിരുന്നു വിവാഹം. എന്നാല്‍ ഇരുവരുടേതും സന്തോഷകരമായ ദാമ്പത്യമായിരുന്നില്ല. വിവാഹത്തിന് ശേഷം തന്നെ ഉപേക്ഷിച്ച് വീട് വിട്ടുപോയി നന്ദിനി എന്നാണ് പവന്‍ ആരോപിച്ചത്. എന്നാല്‍ നന്ദിനി ഇത് നിഷേധിക്കുകയാണ് ചെയ്തത്. 2001 മുതല്‍ ഇരുവരും പക്ഷേ ഒരുമിച്ച് താമസിച്ചിരുന്നില്ല.
ഭാര്യ പിരിഞ്ഞ് പോയതിന് പിന്നാലെ പവന്‍ കല്യാണ്‍ സഹതാരമായ റേണു ദേശായിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് താമസവും ആരംഭിച്ചിരുന്നു. 2007ല്‍ നന്ദിനി പവന്‍ കല്യാണെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബഹുഭാര്യത്വ ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. താനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താതെ മറ്റൊരാളുമായി ബന്ധം തുടരുന്നതാണ് ഇവര്‍ ചൂണ്ടിക്കാണിച്ചത്.
അതേസമയം താനും രേണുവും തമ്മില്‍ വിവാഹിതരല്ലെന്നും, ലിവ് ഇന്‍ റിലേഷനിലാണെന്നും പവന്‍ കല്യാണ്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. കേസില്‍ പവന്‍ കല്യാണെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. വൈകാതെ തന്നെ പവന്‍ വിവാഹ മോചക്കേസ് ഫയല്‍ചെയ്തിരുന്നു. അഞ്ച് കോടി രൂപയാണ് ജീവനാംശമായി താരം നല്‍കിയത്.
എന്നാല്‍ നന്ദിനിയെ കുറിച്ച് പിന്നീടാരും അ ധികം കേട്ടിട്ടില്ല. യുഎസ്സിലേക്ക് അവര്‍ താമസം മാറിയിരുന്നു. പിന്നീട് വിവാഹം കഴിച്ചോ എന്നും വ്യക്തമല്ല. പവനും രേണുവും തമ്മിലുള്ള വിവാഹം 2012 കഴിഞ്ഞുവെങ്കിലും ആ വര്‍ഷം തന്നെ ഇരുവരും വിവാഹ മോചിതരായി. പിന്നീടാണ് പവന്‍ അന്നയെ വിവാഹം കഴിക്കുന്നത്.












Click it and Unblock the Notifications