ബിഗ് ബോസിൽ നിന്ന് പൂവിട്ട പ്രണയം, പുതിയ വീടിനും ആ ചെല്ലപ്പേര് നൽകി പേളിയും ശ്രീനിഷും; വീഡിയോ വൈറൽ
മലയാളികളുടെ പ്രിയപ്പെട്ട അവതരികയാണ് പേളി മാണി. അടുത്തകാലത്തായി താരം യൂട്യൂബിൽ വളരെയധികം സജീവമാണ്. തന്റെ കുഞ്ഞുങ്ങൾക്ക് ഒപ്പം പേളി ചെയ്യുന്ന വീഡിയോകൾക്ക് ആരാധകർ നിരവധിയാണ്. മക്കളും പേളിയും തമ്മിലുള്ള കെമിസ്ട്രിയും അവരുമായുള്ള അടുപ്പവും ഒക്കെ എന്നും ആരാധകർ എടുത്ത് കാണിക്കാറുണ്ട്. മൂന്നര മില്യണിലധികം ഫോളോവേഴ്‌സ് ഉള്ള യൂട്യൂബ് ചാനൽ കൂടിയാണ് പേളിയുടേത്.
ഏറ്റവും ഒടുവിലായി ചാനലിൽ വന്ന വീഡിയോ വലിയ രീതിയിൽ വൈറലായിട്ടുണ്ട്. പേളിയും ശ്രീനിഷും പുതിയ വീട് വാങ്ങിയിട്ട് അധികമായിട്ടില്ല. അതിന്റെ വിശേഷങ്ങൾ പല വീഡിയോകളിലൂടെ പേളി തന്നെ പങ്കുവച്ചതുമാണ്. ഇപ്പോഴിതാ പേളിയുടെയും ശ്രീനിഷിന്റെയും സ്വപ്‌ന ഭവനത്തിന്റെ പാലുകാച്ചൽ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഒറ്റ ദിവസം കൊണ്ട് തന്നെ വീഡിയോയുടെ വ്യൂ ഒരു മില്യൺ കടന്ന് കുതിക്കുകയാണ്. നേരത്തെ തന്നെ പേളിയുടെ വിഡിയോകൾക്ക് അത്യവശ്യം വ്യൂസ് വരാറുണ്ട്. എന്നാൽ അതുപോലെയല്ല ഇപ്പോഴത്തെ പാലുകാച്ചൽ വീഡിയോക്ക് താഴെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചുകൊണ്ട് കമന്റുകൾ പങ്കുവച്ചിരിക്കുന്നത്.
കൊച്ചി വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ ഭവനം നിലകൊള്ളുന്നത്. നന്മ വൺ കൊച്ചിനിലാണ് പേളിയുടെ പുതിയ ഫ്ലാറ്റുള്ളത്. ഫുള്ളി ഫർണിഷ്ഡ് ആയ ഈ ഫ്ലാറ്റിന്റെ പാലുകാച്ചൽ വീഡിയോയിൽ പേളിയും ശ്രീനിഷും മാത്രമല്ല മാതാപിതാക്കളും പ്രത്യക്ഷപ്പെടുന്നുണ്ട്.
ചെന്നൈയിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കാൻ ശ്രീനിഷിന്റെ അമ്മയും എത്തിയിരുന്നു. ഒപ്പം അച്ഛനും ഉണ്ടായിരുന്നു. തികഞ്ഞ പ്രാര്‍ത്ഥനയോടെയായിരുന്നു അമ്മ ഫ്ലാറ്റിലേക്ക് കാലെടുത്ത് വെച്ചത്. ഇവിടെ നിലുവിനും നിതാരയ്ക്കുമായും ഒരു റൂമും ഒരുക്കിയിട്ടുണ്ട്. അച്ഛമ്മയും നിലുവും തമ്മിലുള്ള സംഭാഷണവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടെ പുതിയ വീടിനെക്കുറിച്ചുള്ള അഭിപ്രായവും പേളി എല്ലാവരോടും ചോദിക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു. എല്ലാം നന്നായിരിക്കുന്നു, ഇതുപോലെ വലിയൊരു വീട് കെട്ടണം എന്നാണ് എന്റെ ആഗ്രഹമെന്നായിരുന്നു ശ്രീനിഷിന്റെ അമ്മ ഇതിന് നൽകിയ മറുപടി. നല്ല നീറ്റാണ് എല്ലാം, നല്ല ഫിനിഷിംഗുമുണ്ടെന്നായിരുന്നു പേളിയുടെ അമ്മ പറഞ്ഞത്.
നേരത്തെ വീടിനെ കുറിച്ച് പേളി തന്നെ വിശേഷങ്ങൾ പങ്കുവച്ചിരുന്നു. ഞങ്ങളുടെ ആദ്യ നിക്ഷേപമായി ഞങ്ങളെടുത്താെരു വീടാണിതെന്നായിരുന്നു പേളി പറഞ്ഞത്. ഇത് ഞങ്ങളുടെ വീക്കെന്‍ഡ് ഹൗസായിരിക്കും. ലീവുള്ള സമയത്ത് ഞങ്ങള്‍ക്ക് വന്ന് താമസിക്കാനൊരു വീടാണിതെന്നും പേളി പറഞ്ഞിരുന്നു. പേളിയുടെ പുസ്‌തകം എഴുതാനുള്ള സ്ഥലം കൂടിയായിരിക്കും ഈ വീടെന്നും അവർ പറയുന്നുണ്ട്.
അതേസമയം, നിരവധി ആരാധകരാണ് കമന്റിലൂടെ പേളിക്കും ശ്രീനിഷിനും ആശംസകൾ അറിയിക്കുന്നത്. കൂടുതൽ പേരും പേളിയുടെ കുടുംബ സ്‌നേഹത്തെയും പെരുമാറ്റത്തെയും എടുത്തു പറയുന്നുമുണ്ട്. ചേച്ചിയുടെ ക്യാരക്‌ടർ വേറെ ലെവലാണ്, പേളിയുടെ അമ്മായിയമ്മ സ്നേഹം കാണുമ്പോൾ എനിക്കും ഒരു മരുമോളെ വേണമെന്ന് തോനുന്നു, പേളി നല്ലൊരു ഭാര്യയാണ് ഒരു കുടുംബത്തിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നുവെന്നും കമന്റ് ബോക്‌സിൽ ആരാധകർ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്.












Click it and Unblock the Notifications