'ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ട് ജനിക്കണം...'; രസികൻ കമന്റുമായി പേർളി
ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് പ്രയാഗ മാർട്ടിൻ. ചെറിയ വേഷങ്ങളിൽ നിന്ന് കരിയർ ആരംഭിച്ച താരം പിന്നീട് തിരക്കേറിയ നായികയായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിലും താരം സജീവമാണ്.
വ്യത്യസ്‌തമായ മേക്കോവറുകളുമായി എപ്പോഴും ആരാധകരെ ഞെട്ടിക്കുന്ന താരത്തിന് പലപ്പോഴും വിമർശനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വരാറുണ്ട്. എന്നാൽ സിനിമാ മേഖലയിൽ നിന്ന് തന്നെയുള്ള പ്രമുഖർ താരത്തിന് പിന്തുണയുമായി എത്താറുമുണ്ട്.

ഇപ്പോഴിതാ മലയാളത്തിലെ പ്രമുഖ അവതാരകയായ പേർളി മാണി പ്രയാഗയുടെ ഫോട്ടോയ്ക്ക് താഴെ പങ്കുവച്ച കമന്റാണ് ശ്രദ്ധ നേടുന്നത്. ഹെയർസ്‌റ്റൈലിലും വേഷവിധാനത്തിലും പുത്തൻ പരീക്ഷണം നടത്താറുള്ള താരം വിമർശനത്തിന് വിധേയയാകാറുണ്ട്.
എന്നാൽ ഇക്കുറി മുടിയിൽ പുത്തൻ മേക്കോവർ നടത്തിയ ഫോട്ടോ പങ്കുവച്ച പ്രയാഗയുടെ പോസ്‌റ്റിൽ രസകരമായ കമന്റ് പങ്കുവെച്ചാണ് പേർളി ചിരിപടർത്തിയത്.
"ഒന്നും മോശമായിട്ടില്ല! എല്ലാം കുറച്ച് കളർഫുൾ ആയി എന്ന് മാത്രം" എന്നായിരുന്നു പുത്തൻ രൂപത്തിലുള്ള വീഡിയോ ഷെയർ ചെയ്‌തുകൊണ്ട് പ്രയാഗ ഇൻസ്‌റ്റഗ്രാമിൽ കുറിച്ചത്. തൊട്ടുപിന്നാലെയാണ് കമന്റുമായി പേർളി എത്തിയത്. ജനിക്കുകയാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ട് ജനിക്കണം എന്നാണ് പേർളി കമന്റിൽ കുറിച്ചത്.
"ലെ മറ്റ് ആളുകളുടെ മുടി: ജനിക്കാണെങ്കിൽ പ്രയാഗയുടെ മുടിയായിട്ട് ജനിക്കണം. എല്ലാ സാധ്യതകളും പരീക്ഷിച്ചോളും" എന്നായിരുന്നു പേർളിയുടെ കമന്റ്. ഇതിന് പിന്നാലെ നിരവധി പേരാണ് ഇത് ഈ കമന്റ് ലൈക്ക് ചെയ്‌ത് രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം, നിലവിൽ സിനിമയിൽ അത്രത്തോളം സജീവമല്ല പ്രയാഗ മാർട്ടിൻ. സൂര്യയോടൊപ്പം ഗൗതം മേനോൻഒരുക്കിയ ആന്തോളജി ചിത്രമായ നവരസായിലാണ് അവസാനമായി പ്രയാഗ വേഷമിട്ടത്. പിന്നീട് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും താരം പൊതുമധ്യത്തിൽ ഇപ്പോഴും സജീവമാണ്.












Click it and Unblock the Notifications