Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒളിക്യാമറ വച്ച് നടക്കുന്ന കുറേ മഞ്ഞ പത്രക്കാർ, ഒരുപാട് മനുഷ്യരുടെ ജീവിതമാണ് അവർ തകർത്തത്'; സാബുമോൻ

മലയാളികൾക്ക് അന്യമായിരുന്ന പാപ്പരാസി സംസ്‌കാരം പതുക്കെ ഇവിടെയും ശക്തമാവുകയാണ്. കഴിഞ്ഞ ദിവസമാണ് നടനും മുൻ ബിഗ് ബോസ് താരവുമായിരുന്ന സാബുമോൻ ഇത്തരത്തിൽ ചില ചാനലുകളുടെ മുഖം പൊതുസമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടിയത്. നിരന്തരം വിമർശന വിധേയമായ കണ്ടന്റുകൾ പ്രസിദ്ധീകരിച്ച ഒരു ചാനലിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരെ സാബു വീഡിയോയിലൂടെ കാണിച്ചത് ചർച്ചകൾക്ക് ഇടയായിരുന്നു.

അതിന് പിന്നാലെ സാബുവിനെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. അതിന്റെ പ്രധാന കാരണം സാബു മുൻപ് ടെലിവിഷനിൽ അവതരിപ്പിച്ചിരുന്ന തരികിട എന്ന പ്രാങ്ക് ഷോ ആയിരുന്നു. അത്തരത്തിൽ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി വീഡിയോകൾ ചെയ്‌തിരുന്ന സാബുവിന് പ്രതികരിക്കാൻ അവകാശം ഇല്ലെന്നായിരുന്നു ഒരുകൂട്ടരുടെ വാദം.

sabumonabdusamad

എന്നാൽ കൂടുതൽ പേരും സാബുവിന്റെ നടപടിയെ പിന്തുണയ്ക്കുകയാണ് ചെയ്‌തത്. ഇപ്പോഴിതാ വിഷയത്തിൽ നിർണായക പ്രതികരണം നടത്തിയിരിക്കുകയാണ് സാബു. പാപ്പരാസികളാണ് ലോകത്ത് എവിടെ ആണെങ്കിലും കുറേ മനുഷ്യരുടെ ജീവിതം തകർത്തത് എന്നാണ് സാബുമോൻ ആരോപിക്കുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സാബുവിന്റെ പ്രതികരണം.

സാബുമോന്റെ വാക്കുകൾ

സിനിമകളുടെ പ്രമോഷന്റെ ഭാഗമായി പല കോലം കെട്ടലും പരിപാടികളും ഒക്കെ നടക്കും. അതൊക്കെ അതിന്റെ ഭാഗം മാത്രമാണ്, അതൊരു വിനോദ മേഖലകളാണ്. പക്ഷേ ഈ സെലിബ്രിറ്റി ഇമേജ് ഞങ്ങൾക്ക് എന്ത് തോന്നിവാസം കാണിക്കാനുള്ളതാണ് എന്ന് വേറെ കൊറേ സെലിബ്രിറ്റികൾ വിചാരിക്കുന്നതിടത്ത് അല്ലേ പ്രശ്‌നം. ഇത് രണ്ടും രണ്ടാണ്, സോഷ്യൽ മീഡിയയും ഒരു ഇൻഡസ്ട്രി ആയി മാറി കഴിഞ്ഞു. അതൊരു സമാന്തര ലോകമാണ്.

ഞാൻ എനിക്കറിയാവുന്ന മനുഷ്യരോട് എല്ലാം പറയും നിങ്ങൾ ഇവരെ പ്രോത്സാഹിപ്പിക്കരുത്. കൊടുക്കാതിരുന്നാൽ ഇവരൊക്കെ മാറി നിന്നോളും. ഞാൻ ഇവരെ പാപ്പരാസികൾ എന്നാണ് വിളിക്കുക. ഇവർ പാപ്പരാസികളാണ്. ഇതേ ആളുകളാണ് ഡയാനയെ കൊന്ന് കളഞ്ഞത്, ഇതേ പാപ്പരാസികൾ തന്നെയാണ് ഒരുപാട് മനുഷ്യരുടെ ജീവിതം തകർത്തുകളഞ്ഞത്.

അതായത് ഒളിക്യാമറ വച്ച് നടക്കുന്ന കൊറേ മഞ്ഞ പത്രക്കാർ. അവർക്ക് അക്കൗണ്ടബിലിറ്റിയുമില്ല, വായിൽ തോന്നുന്നത് എഴുതാം, വായിൽ തോന്നുന്നത് പറയാം. നവ മാധ്യമങ്ങളെ വ്യത്യസ്‌ത ലോകവും വ്യത്യസ്‌ത മനുഷ്യർ ജീവിക്കുന്ന ഇടമായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. കാര്യം അവിടെയുള്ള മനുഷ്യർക്ക് യാതൊരു വിധ സാമൂഹിക ഉത്തരവാദിത്തമോ, ചിന്താശേഷിയോ ഒന്നും ഇല്ലാത്ത ഒരു സംഘം ആളുകളാണ്.

ഈ മനുഷ്യർ ഒരുപക്ഷേ അവരുടെ ദൈനംദിന ജീവിതത്തിൽ ഒരു മാന്യൻ ആയിട്ട് ജീവിക്കുന്ന മനുഷ്യൻ ആയിരിക്കും. പക്ഷേ നടിയുടെ ചിത്രത്തിന് താഴെ ചെന്ന് വളരെ വൃത്തികെട്ട, മോശമായ പ്രയോഗം നടത്തുകയും അത് ബന്ധപ്പെട്ട ആളുകൾ പിടിക്കുമ്പോൾ ഞാൻ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞു ഊരിവരുന്ന ഇടമാണ് അത്.

ഈ മനുഷ്യൻ ആലോചിക്കണം, അയാൾക്ക് മക്കളുണ്ട്, ആ മക്കൾ ഇയാളെ പിടിച്ചുകൊണ്ട് പോവുമ്പോൾ അനുഭവിക്കുന്ന വിഷമം. ഈ പാരലൽ വേൾഡിലുള്ള പരിപാടി ഒരിക്കലും നല്ലതല്ല. ഇവർ രണ്ട് ജീവിതം ജീവിക്കുന്നവരാണ്. അവർ സമൂഹത്തിന് മുൻപിൽ ഭയങ്കര നല്ല മനുഷ്യർ ഒക്കെ ആയിരിക്കും. അവരുടെ മുഴുവൻ വൈകൃതങ്ങളും ഈ സമന്താലോകത്തിലാണ് കൊണ്ടിടുക.

ഈ മനുഷ്യരോട് എനിക്ക് അറപ്പും വെറുപ്പുമാണ്. അവർ എന്നെ കാണണ്ട, എനിക്ക് സപ്പോർട്ട് ചെയ്യണ്ട. ഇത്തരം ഓൺലൈൻ മീഡിയകളാണ് ഇത്തരം ദുഷിപ്പുകളെ പ്രമോട്ട് ചെയ്യുന്നത്. പത്രപ്രവർത്തകർക്ക് മൊറാലിറ്റിയുണ്ട്. എത്തിക്‌സ് ഉണ്ട്. നമ്മളുടെ നാട്ടിലെ വാർത്താ മാധ്യമങ്ങളുടെ നിലവാരം അമ്പേ തകർന്നുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+