Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമന്തയ്ക്ക് മുകളിലെത്തുമോ പൂജ ഹെഗ്‌ഡെ? നാഗചൈതന്യ ചിത്രത്തില്‍ മെഗാ പ്രതിഫലം; വാങ്ങുന്നത് ഇത്ര

തെലുങ്ക് സിനിമ സൂപ്പര്‍ താരങ്ങളോളം പോന്ന നായികയായിരുന്നു പൂജാ ഹെഗ്‌ഡെ. എന്നാല്‍ പെട്ടെന്നാണ് തെലുങ്ക് സിനിമയില്‍ അവരുടെ അവസരങ്ങളെല്ലാം നഷ്ടപ്പെട്ടത്. തുടരെ നിര്‍മാതാക്കള്‍ അവരെ സിനിമകളില്‍ നിന്ന് മാറ്റിയിരുന്നു. തുടരെ ഫ്‌ളോപ്പുകള്‍ വന്നതായിരുന്നു അതിന് പ്രധാന കാരണം.

രാധേ ശ്യാം, ബീസ്റ്റ്, കിസി ഓര്‍ കി ഭായ് കിസി ഓര്‍ കി ജാന്‍, ആചാര്യ, പോലുള്ള വമ്പന്‍ ഫ്‌ളോപ്പുകളാണ് നടിക്കുണ്ടായത്. അതുപോലെ മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരത്തില്‍ നിന്ന് നടി പിന്‍മാറുകയും ചെയ്തു. ഇതോടെ തെലുങ്കില്‍ സിനിമകളേ ഇല്ലാത്ത അവസ്ഥയായിരുന്നു നടിക്ക്. എന്നാല്‍ പൂജ തെലുങ്ക് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.

pooja-hegde-salary

നിലവില്‍ ഹിന്ദി സിനിമയിലാണ് പൂജ കൂടുതലായി ഫോക്കസ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഹിന്ദിയില്‍ ഉള്ള ചിത്രങ്ങളൊന്നും അത്ര മികച്ചതല്ല. വലിയ പ്രതീക്ഷയുള്ള ചിത്രങ്ങളുടെ നടിയുടെ കൈയ്യില്‍ ഇല്ല. അതുകൊണ്ട് തെലുങ്ക് സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് അവര്‍. എന്നാല്‍ വമ്പന്‍ പ്രതിഫലമാണ് നടി ആവശ്യപ്പെടുന്നത്.

സാമന്തയോളമോ അതിന് മുകളിലോ ആണ് പൂജ ഹെഗ്‌ഡെ പുതിയ ചിത്രത്തിനായി ആവശ്യപ്പെടുന്തനെന്ന് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്തു. നിര്‍മാതാക്കള്‍ക്ക് ഇത്രയും വലിയൊരു പ്രതിഫലം നല്‍കാന്‍ താല്‍പര്യമില്ല. നിലവില്‍ പൂജയുടെ മാര്‍ക്കറ്റ് ഇടിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് വലിയ പ്രതിഫലം നിര്‍മാതാവിന് ബാധ്യതയാവും.

അഞ്ച് കോടി രൂപയാണ് പൂജ ആവശ്യപ്പെടുന്ന പ്രതിഫലം. ഇത് സാമന്ത വാങ്ങുന്നതിനും മുകളിലാണ്. സാമന്ത ചില ചിത്രങ്ങള്‍ക്കായി പ്രതിഫലവും കുറച്ചിരുന്നു. ഖുശിക്ക് വേണ്ടി പ്രതിഫലം വളരെ കുറച്ചാണ് നടി അഭിനയിച്ചത്. നിലവില്‍ തെലുങ്ക് സിനിമയിലെ പ്രതിഫലക്കാര്യത്തില്‍ മുന്നിലുള്ള സാമന്തയാണ്. നയന്‍താര പോലും പ്രതിഫലം കുറച്ചാണ് തെലുങ്കില്‍ അഭിനയിക്കുന്നത്.

അതേസമയം വമ്പന്‍ പ്രതിഫലത്തെ തുടര്‍ന്ന് നടിക്ക് ചില നല്ല ചിത്രങ്ങളും നഷ്ടമായിരിക്കുകയാണ്. നാഗ ചൈതന്യയാണ് പൂജയുടെ വരാനിരിക്കുന്ന ചിത്രത്തിലെ നായകനായി എത്തിയേക്കാന്‍ സാധ്യതയുള്ളത്. കാര്‍ത്തിക് വര്‍മ ഡണ്ടുവാണ് സംവിധായകന്‍. നടിയുമായി പ്രതിഫലത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അതേസമയം പൂജ പ്രതിഫലം കുറയ്ക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. പൂജ പ്രതിഫലം കുറച്ചുവെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിരുപക്ഷ എന്ന വമ്പന്‍ ഹിറ്റിന്റെ സംവിധായകനാണ് കാര്‍ത്തിക് വര്‍മ. അലവൈകുന്തപുരമുലോ തൊട്ട് മൂന്ന് കോടിയാണ് പൂജ പ്രതിഫലമായി വാങ്ങിയിരുന്നത്.

എന്നാല്‍ കാര്‍ത്തിക്കിന്റെ ചിത്രത്തിനായി രണ്ട് കോടിയില്‍ താഴെയാണ് പൂജ പ്രതിഫലം വാങ്ങുന്നത്. ബോളിവുഡില്‍ വിചാരിച്ചത്ര തിളങ്ങാന്‍ സാധിക്കാത്തതും പൂജയെ നിരാശപ്പെടുത്തിയിട്ടുണ്ട്. തെലുങ്കില്‍ ഒരു ചിത്രം ഹിറ്റായാല്‍ പ്രതിഫലം പഴയ രീതിയിലാക്കാം എന്നാണ് പൂജ കരുതുന്നതെന്നും ഒടിടി പ്ലേ റിപ്പോര്‍ട്ടിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+