Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിദ്ദിഖിന്റെ കവാലക്കുറ്റിക്ക് അയാൾ അടിച്ചു, അമ്മയോട് ഗവൺമെന്റിനും മറ്റ് ചിലർക്കും അസൂയ'; പൂജപ്പുര രാധാകൃഷ്‌ണൻ

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. സിനിമാ വ്യവസായത്തിൽ ഏറ്റവും പ്രബലവും ശക്തവുമായ സംഘടനകളിൽ ഒന്നാണിതെന്നും പറയാം. പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ട അമ്മ മുൻകാല അംഗങ്ങൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. കൂടാതെ ഇടവിട്ട് വർഷങ്ങളിൽ മെഗാ ഷോ പോലെയുള്ള പരിപാടികളും മറ്റുമായി സംഘടന മികച്ച രീതിയിലാണ് മുന്നോട്ട് പോവുന്നത്.

എന്നാൽ അടുത്തിടെ ഇടിത്തീ പോലെ വന്നുവീണ ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയിലും പ്രകമ്പനമുണ്ടാക്കി. ഈ റിപ്പോർട്ട് ഏറ്റവും കൂടുതൽ ബാധിച്ചത് അമ്മ സംഘടനയെയാണ്. നിരവധി പ്രമുഖ നടൻമാർ ഇതിന് പിന്നാലെ വെളിപ്പെടുത്തലുകളിൽ കുടുങ്ങി. സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു, ബാബുരാജ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവർക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഇതോടെ സംഘടനയിൽ വലിയ പ്രതിസന്ധി ഉണ്ടായിരുന്നു.

siddiqueamma

കടുത്ത എതിർപ്പുകളെ തുടർന്ന് ആരോപണ വിധേയനായ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവയ്ക്കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് സംഘടന. ഇപ്പോഴിതാ പിറവിയിലേക്ക് നയിച്ച കാര്യത്തെ കുറിച്ചും നിലവിൽ അമ്മ സംഘടന നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടൻ പൂജപ്പുര രാധാകൃഷ്‌ണൻ. അമ്മയോട് അസൂയയുള്ള ഒരുപാട് പേർ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

പൂജപ്പുര രാധാകൃഷ്‌ണന്റെ വാക്കുകൾ

അമ്മ സംഘടനയെ ഒരിക്കലും മറക്കാൻ പറ്റില്ല. എല്ലാ നന്മയോടും കൂടി നിലനിൽക്കട്ടെ. ഒരുപാട് പാവപ്പെട്ട ആളുകൾക്ക് സഹായമാണ് ഈ സംഘടന. ദിവസവും ഗുളിക കഴിക്കേണ്ട ആളുകൾക്ക് 5000 രൂപയാണ് അമ്മ നൽകുന്നത്. ഗവൺമെന്റിന് പോലും കൊടുക്കാൻ പറ്റാത്ത കാര്യമാണത്. പക്ഷേ അമ്മ 5000 രൂപ വീതം മാസം അവർക്ക് കൊടുക്കും. 150ൽ താഴെ ആളുകൾക്ക് ഈ പൈസ കൊടുക്കുന്നുണ്ട്. പുതിയൊരു സംവിധാനം കൂടി വന്നിട്ടുണ്ട്.

മരുന്ന് വാങ്ങിച്ച് അവർക്ക് അയക്കുന്ന പരിപാടിയുണ്ട്. എനിക്കും കിട്ടിയിട്ടുണ്ട്. ഈ അമ്മ ഉള്ളത് കൊണ്ടല്ലേ അങ്ങനെയൊക്കെ ചെയ്യുന്നത്. അമ്മ ഉണ്ടായത് എങ്ങനെയെന്ന് വച്ചാൽ ഒരു അടിയിലാണ്. സിംപിൾ ബഷീർ എന്ന് പറയുന്നൊരു നിർമ്മാതാവ് ഉണ്ടായിരുന്നു. മിമിക്‌സ് പരേഡ് എന്നൊരു പരിപാടി ഉണ്ടായിരുന്നു. അതിൽ ഡബ്ബ് ചെയ്യാനായിട്ട് ചിത്രാഞ്ജലി സ്‌റ്റുഡിയോ തിരുവനന്തപുരത്ത് വന്നതായിരുന്നു സിദ്ദിഖ്.

അദ്ദേഹം ഇവിടെ നിൽക്കുകയാണ്. ഞങ്ങൾ ഒക്കെ രാജീവ് കുമാറിന്റെ മഹാനഗരം എന്ന സിനിമയുമായി കോഴിക്കോടാണ് ഉണ്ടായിരുന്നത്. അന്ന് ക്യാരവാൻ സംസ്‌കാരം ഒന്നുമില്ല. എല്ലാവരും വട്ടം കൂടി കസേരയിട്ട് ഇരിക്കും. അവിടെ ഇരുന്ന് കൊണ്ടാണ് കാര്യങ്ങളൊക്കെ സംസാരിക്കുന്നത്. അന്നാണ് ഒരു ഫോൺ വെളിയിൽ വരുന്നത്. അന്ന് മൊബൈൽ ഒന്നുമില്ലലോ.

വേറെയേതോ തരത്തിലാണ് അറിഞ്ഞത്. നമ്മുടെ സിദ്ദിഖിനെ സിംപിൾ ബഷീർ സിംപിൾ ആയിട്ട് കവാലകുറ്റിക്ക് അടിച്ചു. അങ്ങനെയൊരു ന്യൂസ് വന്നു. അപ്പൊ പ്രധാനമായിട്ട് മമ്മൂക്കയും കെബി ഗണേഷ് കുമാറും മുരളിയുണ്ട് തിലകൻ ചേട്ടൻ എല്ലാവരുമുണ്ട്. അവിടെയാണ് ഒരു സംഘടന വേണമെന്ന് പറഞ്ഞത്. അന്ന് മാക്റ്റ ഉണ്ടായിരുന്നു.

അമ്മ അന്തസായിട്ട് എല്ലാ കാര്യങ്ങളും നടത്തുന്ന സമയമാണിത്. മറ്റ് സംഘടനകൾക്കും ഗവൺമെന്റിനും ഒക്കെ അസൂയ ഉണ്ടായിട്ടുണ്ട്. എന്തെങ്കിലും ആവശ്യം വന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്ര പണം വേണമെന്ന് പറഞ്ഞാൽ കൊടുക്കാൻ കഴിയും, അതാണ് അമ്മ. വേറെയേത് സംഘടനയ്ക്ക് അതിന് കഴിയും. ഒരു പിണ്ണാക്കും കഴിയില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+