'നമ്മുടെ സമൂഹം കുട്ടികളോട് കരുണ കാണിച്ചിട്ടില്ല, രക്ഷാകർതൃത്വം ഈ കാലത്ത് കഠിനമാണ്'; പൂർണിമ ഇന്ദ്രജിത്
മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്. നിലവിൽ അത്ര സജീവമല്ലെങ്കിലും ഒരുകാലത്ത് മലയാളത്തിലെ മിന്നും നടിമാരിൽ ഒരാളായിരുന്നു താരം. പിന്നീടാണ് ഇന്ദ്രജിത്തിനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്. ഫാഷൻ രംഗത്തും സംരഭക രംഗത്തുമൊക്കെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് പൂർണിമ. മക്കളും അതേ പാത തന്നെയാണ് പിന്തുടരുന്നത്.
സോഷ്യൽ മീഡിയയിൽ താരമാണ് പൂർണിമയുടെയും ഇന്ദ്രജിതിന്റെയും മകളായ പ്രാർത്ഥന. സംഗീതത്തിലും പ്രാർത്ഥനയ്ക്ക് താൽപര്യമുണ്ട്. അനിയത്തിയായ നക്ഷത്രയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ ഇപ്പോഴത്തെ കാലത്ത് കുട്ടികളെ വളർത്തിക്കൊണ്ട് വരിക എന്നതാണ് വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പറയുകയാണ് പൂർണിമ. പലപ്പോഴും കൂട്ടികളോട് സമൂഹം കരുണ കാണിക്കാറില്ലെന്നും താരം പറയുന്നു.

പൂർണിമയുടെ വാക്കുകൾ
ഇന്നത്തെ കാലത്ത് പേരന്റിംഗ് വളരെ ബുദ്ധിമുട്ടാണ്. കുറച്ചുകൂടി വെല്ലുവിളി നിറഞ്ഞതാണ്. നേരത്തെ വീടുകൾക്ക് ഉള്ളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പുറത്തും വേണം. പ്രാർത്ഥന എന്റെ മകളാണ്, അവൾക്ക് പ്രായപൂർത്തിയായി. അവളുടെ താൽപര്യങ്ങൾ ഞാൻ മാനിക്കുന്നു. അവൾക്ക് അവളുടേതായ സ്വാതന്ത്ര്യവുമുണ്ട്. എനിക്ക് പക്ഷേ ഒരു കാര്യം പറയാനുണ്ട്. നമ്മുടെ സമൂഹം ഒരിക്കലും കുട്ടികളോട് കരുണ കാണിച്ചിട്ടില്ല എന്നത് തീർച്ചയാണ്.
പല കാര്യങ്ങളിലും അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സമൂഹത്തിൽ രണ്ട് വിഭാഗങ്ങളുമുണ്ടല്ലോ. പ്രായപൂർത്തിയായ ആളുകളുമുണ്ട്, കുട്ടികളുമുണ്ട്. എന്നാൽ ഇപ്പോൾ വരുന്നതെല്ലാം പ്രായപൂർത്തിയവരുടെ വാദങ്ങളാണ്. കുട്ടികളുടെ ഭാഗം കേൾക്കാൻ നമുക്ക് കഴിയുന്നില്ല. അതും അവർക്ക് വേണ്ടി പറയുന്നത് പലപ്പോഴും പ്രായപൂർത്തിയായവരാണ്.
രണ്ട് കൂട്ടർക്കും ഒരുപോലെ മനസിലാക്കാനും പരസ്‌പരം ബഹുമാനിക്കാനും കഴിയുന്ന ഒരു ഇടം വേണമെന്ന് പറയുമ്പോൾ അതിന് ചർച്ചകളാണ് വേണ്ടത്. സൈബർ ബുള്ളിയിങ് പോലെയുള്ള കാര്യങ്ങൾ ഒരുപാട് കുട്ടികൾ അതിജീവിക്കുന്നുണ്ട്. അവർ ഒരുപാട് പോരാടിക്കൊണ്ട്, എതിർത്തു കൊണ്ട് ഒക്കെ അവർ മുന്നോട്ട് പോവുമ്പോൾ ചിലപ്പോൾ നല്ല വ്യക്തിയാവാം മോശമായി മാറാം. സമൂഹം അവരെ ഇത്തരം കാര്യങ്ങളിലൂടെ കടത്തിവിടുന്നത് സങ്കടകരമായ കാര്യമാണ്.
ഇവിടെ നല്ല രക്ഷാകർതൃത്വം, മോശം രക്ഷാകർതൃത്വം എന്നൊന്നുമില്ല. എല്ലാവരും തങ്ങളുടെ മക്കൾ നല്ല രീതിയിൽ വളരണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ആയിരിക്കും. എന്നാൽ അതിന് അവർ കണ്ടെത്തുന്ന മാർഗങ്ങൾ ചിലപ്പോൾ വ്യത്യസ്‌തമായിരിക്കാം എന്നത് മാത്രമേയുള്ളൂ. അതിന് നമ്മൾ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
അതേസമയം, നേരത്തെ തന്നെ പ്രാർത്ഥന ഇന്ദ്രജിത് ഒരുപാട് സൈബർ ആക്രമണങ്ങൾക്ക് വിധേയയായിരുന്നു. വസ്ത്ര ധാരണത്തിന്റെ പേരിലാണ് പ്രാർത്ഥന കൂടുതൽ വിമർശനങ്ങൾ കേട്ടത്. പിതാവായ ഇന്ദ്രജിതിനും സഹോദരി നക്ഷത്രയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളുടെ താഴെ പോലും മോശം കമന്റുകൾ പ്രത്യേക്ഷപ്പെട്ടിരുന്നു.












Click it and Unblock the Notifications