സൂപ്പര്‍ താര പട്ടം വിടാതെ പ്രഭാസ്, വരാനിരിക്കുന്നത് 2000 കോടിയുടെ ചിത്രങ്ങള്‍; പ്രതിഫലം ഇത്ര
ഹൈദരാബാദ്: ബോളിവുഡിനോട് ഇന്ന് ഇന്ത്യയില്‍ പിടിച്ച് നില്‍ക്കുന്ന ഇന്‍ഡസ്ട്രി തെലുങ്ക് സിനിമ മാത്രമാണ്. അത്ര വലിയ ചിത്രങ്ങളാണ് തെലുങ്കില്‍ വരുന്നത്. ഈ വര്‍ഷം തന്നെ ഏറ്റവും വലിയ ഹിറ്റ് കല്‍ക്കി 2898 എഡിയാണ്. ആയിരം കോടിയിലേറെ ചിത്രം ബോക്‌സോഫീസില്‍ നിന്ന് കളക്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഏറ്റവും നേട്ടമായിരിക്കുന്നത് നടന്‍ പ്രഭാസിനാണ് താരത്തിന്റെ സ്റ്റാര്‍ഡം കുതിച്ചുയര്‍ന്നിരിക്കുകയാണ്. അത് മാത്രമല്ല മറ്റേത് താരത്തേക്കാളും വലിയ ലൈനപ്പാണ് പ്രഭാസിനുള്ളത്.
ഈ വര്‍ഷം വിജയിക്ക് ഗ്രേറ്റസ്റ്റ്സ്റ്റ് ഓഫ് ഓള്‍ ടൈമാണ് ലഭിച്ചിരിക്കുന്ന പ്രധാന ഹിറ്റ്. 450 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്. രജനീകാന്തിനെ വേട്ടയന്‍ കല്‍ക്കിയെ വീഴ്ത്താനുള്ള സാധ്യതയില്ല. ഈ വര്‍ഷാവസാനം വരാനുള്ള പുഷ്പ 2 ആണ് പ്രഭാസിന്റെ താരമൂല്യത്തിന് വെല്ലുവിളിയുയര്‍ത്താവുന്ന ചിത്രം. നിലവില്‍ പ്രതിഫലത്തില്‍ അടക്കം പ്രഭാസിന് നേട്ടങ്ങളുണ്ട്.

രാജ്യത്തെ തന്നെ ഏറ്റവും മൂല്യമേറിയ താരമായിട്ടാണ് പ്രഭാസ് മാറിയിരിക്കുന്നത്. ഹിന്ദിയില്‍ ഷാരൂഖ് ഖാനെയും തെലുങ്കില്‍ അല്ലു അര്‍ജുനെയും മഹേഷ് ബാബുവിനെയുമെല്ലാം മറികടന്നാണ് പ്രഭാസിന്റെ മുന്നേറ്റം. കല്‍ക്കിക്ക് പുറമേ നേരത്തെ സലാര്‍ വമ്പന്‍ ഹിറ്റായതും പ്രഭാസിന് നേട്ടമായി മാറിയിട്ടുണ്ട്. ബാഹുബലിക്ക് ശേഷമാണ് പ്രഭാസ് പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത്. എന്നാല്‍ അതിന് ശേഷം താരത്തിന് തിരിച്ചടി നേരിട്ടിരുന്നു. സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു.
വലിയ ഓപ്പണിംഗ് പരാജയ ചിത്രങ്ങള്‍ക്ക് പോലും പ്രഭാസിന് ലഭിച്ചിരുന്നു. എന്നാല്‍ സലാറും സാഹോയും വിജയിച്ചതോടെ പ്രഭാസിനെ തേടി വലിയ ചിത്രങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് പ്രൊജക്ടുകളാണ് പ്രഭാസിന് മുന്നില്‍ ഇപ്പോഴുള്ളത്.
ഈ ചിത്രങ്ങളുടെ എല്ലാം മൂല്യം 2000 കോടി രൂപ വരും. ഇന്ത്യയില്‍ നിലവില്‍ ഒരു താരത്തിനും ഇത്ര വലിയ പ്രൊജക്ടുകള്‍ കൈവശമില്ല. രാജാ സാബാണ് ഇതില്‍ ആദ്യം വരാനിരിക്കുന്ന ചിത്രം. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അതിന് ശേഷം ഹനു രഘുവപുഡിയുടെ ചിത്രത്തിലാണ് താരം അഭിനയിക്കുക. ഫോജി എന്നാണ് ഈ ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. 350 കോടി രൂപയാണ് ബജറ്റ്.
ആനിമലിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പമുള്ള സ്പിരിറ്റിന് 300 കോടിയാണ് ബജറ്റ്. കല്‍ക്കിയുടെ രണ്ടാം ഭാഗം, സലാറിന്റെ രണ്ടാം ഭാഗം എന്നിവയും താരത്തിന്റെ ലൈനപ്പിലുണ്ട്. 650 കോടിയാണ് കല്‍ക്കിയുടെ രണ്ടാം ഭാഗത്തിന്റെ ബജറ്റ്. സലാര്‍ രണ്ടിന് 400 കോടിയും വരും ബജറ്റ്.
ആദ്യ ദിനത്തില്‍ തന്നെ നൂറ് കോടി നേടിയ അഞ്ച് ചിത്രങ്ങളാണ് പ്രഭാസിനുള്ളത്. നിലവില്‍ നൂറ് മുതല്‍ 200 കോടി വരെയാണ് പ്രഭാസിന്റെ പ്രതിഫലം. രജനീകാന്തും, ഷാരൂഖ് ഖാനും, വിജയിയും മാത്രമാണ് പ്രഭാസിന് മുകളില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍. അല്ലു അര്‍ജുന്‍ 100 മുതല്‍ 125 കോടി വരെയും മഹേഷ് ബാബുവും രാം ചരണും നൂറ് കോടി വരെയും, പവന്‍ കല്യാണും ജൂനിയര്‍ എന്‍ടിആറും 60 മുതല്‍ 100 കോടി വരെയുമാണ് പ്രതിഫലം വാങ്ങുന്നത്.












Click it and Unblock the Notifications