ബജറ്റ് 600 കോടി, കല്‍ക്കിയില്‍ ദീപികയ്ക്ക് 20 കോടി; പ്രഭാസിനും അമിതാഭിനും ലഭിച്ച പ്രതിഫലം ഇത്ര
ബോളിവുഡും ദക്ഷിണേന്ത്യന്‍ ഒരു ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. പ്രഭാസ് നായകനാവുന്ന കല്‍ക്കി 2898 എഡിയാണ് ഈ ചിത്രം. തെലുങ്ക് സിനിമയിലെ വമ്പന്‍ ബാനറായ വൈജയന്തി മൂവിസാണ് ചിത്രം നിര്‍മിക്കുന്നത്. 600 കോടി ബജറ്റിലാണ് കല്‍ക്കി ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായും കല്‍ക്കി മാറിയിരിക്കുകയാണ്.
പ്രഭാസിനെ കൂടാതെ ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദിഷ പട്ടാണി, മലയാളത്തില്‍ നിന്ന് അന്നാ ബെന്‍, ശോഭന തുടങ്ങയിവരും ചിത്രത്തിലുണ്ട്. ഇതിനോടകം പുറത്തുവന്ന രണ്ട് ട്രെയിലറുകളും വമ്പന്‍ ഹിറ്റായി മാറിയിരുന്നു. മഹാഭാരത കാലം മുതലുള്ള കഥയാണ് ഇതെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ നേരത്തെ വെളിപ്പെടുത്തിയതാണ്.

അതേസമയം നാഗ് അശ്വിന്റെ മൂന്നാമത് ചിത്രമാണിത്. നേരത്തെ ചെയ്ത യെവഡെ സുബ്രഹ്‌മണ്യം, മഹാനടി, എന്നിവ വമ്പന്‍ ഹിറ്റുകളായി മാറിയിരുന്നു. കല്‍ക്കി ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. പോസ്റ്റ് അപോകലിപ്റ്റിക് വിഭാഗത്തില്‍ വരുന്നതാണ് ഈചിത്രം. ചിത്രത്തില്‍ കമല്‍ഹാസനാണ് വില്ലനായി വരുന്നത്.
ട്രെയിലറില്‍ കമലിന്റെ രൂപമാറ്റങ്ങള്‍ കണ്ട് ആവേശത്തിലാണ് കല്‍ക്കിയുടെ അഡ്വാന്‍സും വലിയ രീതിയില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം മികച്ച പ്രതികരണമാണ് പ്രീ സെയില്‍സിന് ലഭിക്കുന്നത്. യുഎസ്സില്‍ മാത്രം 210 ഐമാക്‌സ് സ്‌ക്രീനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റെക്കോര്‍ഡാണിത്.
യുഎസ്സില്‍ നിന്ന് അഡ്വാന്‍സ് സെയില്‍സിലൂടെ രണ്ട് മില്യണ്‍ യുഎസ് ഡോളറാണ് ഇതുവരെ നേടിയിരിക്കുന്നത്. അതേസമയം മെഗാ ബജറ്റ് ചിത്രത്തിനായി താരങ്ങളെല്ലാം വലിയ പ്രതിഫലമാണ് വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ദീപിക പദുക്കോണിന്റെ പ്രതിഫലം ഏറെ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ദീപികയുടേത് മാത്രമല്ല ഓരോ താരവും റെക്കോര്‍ഡ് പ്രതിഫലം തന്നെയാണ് വാങ്ങിയിരിക്കുന്നത്. കല്‍ക്കിയുടെ 600 കോടി ബജറ്റില്‍ 200 കോടിയും വിഷ്വല്‍ എഫക്ട്‌സിനും സിജിഐക്കുമായിട്ടാണ് ചെലവാക്കിയത്. ചിത്രത്തിന് അത്രത്തോളം മികച്ച വിഎഫ്എക്‌സ് ആവശ്യമാണ്. അതുകൊണ്ടാണ് റെക്കോര്‍ഡ് തുക ചെലവിട്ടത്.
അതേസമയം പ്രതിഫലം കൂടുതല്‍ വാങ്ങിയിരിക്കുന്നത് പ്രഭാസാണ്. ചിത്രത്തിനായി 150 കോടിയാണ് പ്രഭാസ് വാങ്ങിയത്. നിലവില്‍ പാന്‍ ഇന്ത്യ താരമാണെന്നതും പ്രഭാസിന് ഇത്ര പ്രതിഫലം ലഭിക്കാന്‍ കാരണമായിട്ടുണ്ട്. കല്‍ക്കിയില്‍ അശ്വത്ഥാമാവിന്റെ വേഷം ചെയ്യുന്ന അമിതാഭ് ബച്ചനും വമ്പന്‍ പ്രതിഫലമാണ് വാങ്ങിയത്. ഇരുപത് കോടിയാണ് താരത്തിന്റെ പ്രതിഫലം. ഇത് ബോളിവുഡ് ചിത്രങ്ങളില്‍ അദ്ദേഹം വാങ്ങുന്നതില്‍ കൂടുതലാണ്.
ചിത്രത്തില്‍ പ്രതിനായകനായി വേഷമിടുന്ന കമല്‍ഹാസന്‍ ഇരുപത് കോടിയാണ് വാങ്ങിയിരിക്കുന്നത്. ഇതും റെക്കോര്‍ഡ് തുകയാണ്. ഒരു വില്ലന്‍ വേഷത്തിന് കമല്‍ വാങ്ങുന്ന ഉയര്‍ന്ന പ്രതിഫലമാണിത്. ദീപികയ്ക്ക് ഇരുപത് കോടിയാണ് ലഭിക്കുന്നത്. മറ്റ് ടെക്‌നീഷ്യന്‍സിനും താരങ്ങള്‍ക്കുമായി 60 കോടിയാണ് പ്രതിഫലമായി നല്‍കിയത്.












Click it and Unblock the Notifications