കല്‍ക്കിയില്‍ 150 കോടി വാങ്ങിയ പ്രഭാസിന്റെ പ്രതിഫലം പിന്നോട്ട്; രാജാ സാബില്‍ വാങ്ങുന്നത് ഇത്ര
ഹൈദരാബാദ്: ടോളിവുഡിന്റെ ഡാര്‍ലിംഗാണ് പ്രഭാസ്. കല്‍ക്കി 2898 എഡിയുടെ മഹാവിജയം പ്രഭാസിന്റെ താരമൂല്യം ഉയര്‍ത്തിയിരിക്കുകയാണ്. ബോക്സോഫീസില്‍ ചിത്രം ആയിരം കോടിയില്‍ ഏറെ നേടിയിരുന്നു. വമ്പന്‍ താരനിരയുമായിട്ടാണ് ചിത്രം എത്തിയത്. പ്രഭാസിനെ കൂടാതെ ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്, കമല്ഹാസന്, ദിഷ പട്ടാണി തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.
ഇതെല്ലാം വലിയ വിജയം നേടാന്‍ ചിത്രത്തെ സഹായിച്ചിട്ടുണ്ട്. റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ചിത്രം ഇപ്പോള്‍ കോടികള്‍ നേടുന്നുണ്ട്. പ്രഭാസിന്റെ ബോക്സോഫീസിലേക്കുള്ള വലിയ തിരിച്ചുവരവായിട്ടാണ് കല്‍ക്കിയെ കാണുന്നത്. സലാറിന്റെ വിജയവും കല്‍ക്കിയുടെ മെഗാ കളക്ഷനും പ്രഭാസിനെ രാജ്യത്തെ ഏറ്റവും വലിയ താരമായി മാറ്റിയിരിക്കുകയാണ്.

സലാര്‍ 2, കല്‍ക്കി പാര്‍ട്ട് 2, രാജാ സാബ്, സ്പിരിറ്റ് തുടങ്ങി വമ്പന്‍ ചിത്രങ്ങളാണ് പ്രഭാസിന് ഇനി വരാനുള്ളത്. സീതാരാമത്തിന്റെ സംവിധായകന് ഹനു രാഘവപുഡിക്കൊപ്പമുള്ള ചിത്രവും പ്രഭാസിന്റേതായി വരാനുണ്ട്. നിലവില്‍ രാജാ സാബിലാണ് പ്രഭാസ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. തെലുങ്കിലെ ഏറ്റവും വലിയ താരമായി മാറിയിരിക്കുകയാണ്.
രാജാ സാബ് പ്രഭാസിന്റെ താരമൂല്യത്തിന് അനുസരിച്ചുള്ള ചിത്രമായിരിക്കും. അതുപോലെ ഇതുവരെ പ്രഭാസ് ചെയ്യാത്ത തരം ചിത്രവുമായിരിക്കും. എന്നാല്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാവുന്നത് പ്രഭാസിന്റെ പ്രതിഫലമാണ്. രാജാ സാബിന് വേണ്ടി താരം പ്രതിഫലം കുറച്ചിരിക്കുകയാണ്. 150 കോടിയാണ് പ്രഭാസ് സാധാരണ വാങ്ങുന്ന പ്രതിഫലം.
രാജാ സാബ് നിര്‍മിക്കുന്നത് പീപ്പിള്‍ മീഡിയ ഫാക്ടറിയാണ്. പ്രഭാസിന്റെ ആദിപുരുഷ് തെലുങ്കില്‍ വിതരണം ചെയ്തത് ഇവരാണ്. എന്നാല്‍ ആദിപുരുഷ് തെലുങ്കില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കിയില്ല. അതുകൊണ്ട് വലിയ നഷ്ടം പീപ്പിള്‍ മീഡിയ ഫാക്ടറിക്കുണ്ടായിരുന്നു. അതുകൊണ്ട് കുറഞ്ഞ പ്രതിഫലമാണ് രാജാ സാബിനായി പ്രഭാസ് വാങ്ങുന്നത്.
ആദിപുരുഷിന്റെ പരാജയത്തില്‍ ഇവര്‍ നേരിട്ട നഷ്ടം നികത്താന്‍ കൂടിയാണ് പ്രഭാസ് കുറഞ്ഞ പ്രതിഫലം വാങ്ങാന്‍ തീരുമാനിച്ചത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രമായ രാജാസാബ് മാരുതിയാണ് സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷമാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മാളവിക മോഹനാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായിക.
പ്രഭാസ് രാജാസാബിനായി 100 കോടി പ്രതിഫലമാണ് വാങ്ങുന്നതെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്തു. ഇത് സാധാരണ വാങ്ങുന്ന പ്രതിഫലത്തിലും വളരെ താഴെയാണ്. കല്‍ക്കിയിലും പ്രഭാസ് പ്രതിഫലം കുറച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്ക് സിനിമയില്‍ നായകന്മാര് വമ്പന്‍ പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്ന് നേരത്തെ നിര്‍മാതാക്കള്‍ പരാതിപ്പെട്ടിരുന്നു.
പല പ്രൊജക്ടുകളും ഇതേ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ചെറിയ ഓപ്പണിംഗ് പോലും നേടുന്നവര്‍ 50 കോടിക്ക് മുകളില്‍ പ്രതിഫലം ആവശ്യപ്പെടുന്നുവെന്നായിരുന്നു പരാതി. എന്നാല്‍ പ്രഭാസ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. അതാണ് നിര്‍മാതാക്കള്‍ കൂടുതലായി പ്രഭാസിനെ വെച്ച് ചിത്രങ്ങള്‍ ചെയ്യുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications