Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൃശ്യവിസ്മയമാകാന്‍ പ്രഭാസിന്റെ കല്‍ക്കി, റിലീസിന് മുമ്പ് കൈയ്യിലെത്തും കോടികള്‍; വന്‍ ലാഭം?

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാകാന്‍ ഒരുങ്ങുകയാണ് പ്രഭാസിന്റെ കല്‍ക്കി 2898 എഡി. മഹാഭാരത കാലത്ത് തുടങ്ങുന്ന കഥയാണിതെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മഹാനടി എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യെവഡേ സുബ്രഹമണ്യം എന്ന ഫാന്റസി ചിത്രമൊരുക്കി വെള്ളിത്തിരയിലേക്ക് എത്തിയ സംവിധായകനാണ് അദ്ദേഹം.

അതുകൊണ്ട് ഏറെ പ്രതീക്ഷ ഈ ചിത്രത്തിലുണ്ട്. സയന്‍സ് ഫിക്ഷന്‍ ഗണത്തിലുള്ളതാണ് കല്‍ക്കിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രം മെയ് മാസത്തില്‍ റിലീസ് ചെയ്യുമെന്നാണ് അഭ്യൂഹം. ചിത്രത്തിന്റെ റിലീസ് തുടര്‍ച്ചയായി വൈകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു കല്‍ക്കി.

kalki-2898-ott-rights

അതേസമയം ചിത്രത്തിന്റേതായി വന്ന ടീസര്‍ അടക്കം നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭൈരവ എന്നായിരിക്കും പ്രഭാസിന്റെ കഥാപാത്രമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു. കല്‍ക്കി റിലീസിന് മുമ്പേ തന്നെ വലിയ ഡിമാന്‍ഡുള്ള ചിത്രാണ്. ഒടിടി ഡീലുകള്‍ അടക്കം വൈകാതെ പ്രഖ്യാപിക്കാനാണ് സാധ്യത.

പ്രീ റിലീസ് ബിസിനസില്‍ കല്‍ക്കി റെക്കോര്‍ഡ് ഇടുമെന്നാണ് സൂചന. വന്‍ തുകയാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ ചിത്രത്തിന്റെ സ്ട്രീമിംഗിനായി ആവശ്യപ്പെടുന്നത്. ഒടിടി ഭീമന്‍മാര്‍ക്ക് ഈ തുക നല്‍കുന്നതിനോട് എതിര്‍പ്പില്ല. കാരണം ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ എല്ലാ ചിത്രങ്ങളും ബോക്‌സോഫീസില്‍ കുറഞ്ഞത് 200 കോടിയില്‍ അധികം നേടിയിട്ടുണ്ട്.

പ്രഭാസിന്റെ താരമൂല്യം തന്നെയാണ് കല്‍ക്കിയുടെ ഒടിടി അവകാശങ്ങളുടെ മൂല്യം വര്‍ധിപ്പിക്കുന്നത്. പ്രീറിലീസ്-പോസ്റ്റ് റിലീസ് ബിസിനസുകള്‍ കല്‍ക്കിയുടെ കാര്യത്തില്‍ റെക്കോര്‍ഡായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സും ആമസോണുമാണ് നിര്‍മാതാക്കളെ സ്ട്രീമിംഗ് അവകാശങ്ങള്‍ക്കായി സമീപിച്ചിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും കല്‍ക്കിയുടെ നിര്‍മാതാക്കള്‍ നടത്തിയിട്ടില്ല. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിര്‍മാതാക്കള്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ക്കായി 200 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. ഇത് ഒരിന്ത്യന്‍ സിനിമയെ സംബന്ധിച്ച് വന്‍ തുകയാണ്.

അതേസമയം സ്ട്രീമിംഗ് കമ്പനികള്‍ 150നും 170 കോടിക്കും ഇടയിലാണ് ചിത്രത്തിനായി നല്‍കാമെന്ന് അറിയിച്ചത്. എന്നാല്‍ 200 കോടിയാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മാതാക്കള്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. നെറ്റ്ഫ്‌ളിക്‌സാണ് അടുത്തിടെ വമ്പന്‍ ചിത്രങ്ങളുടെ സ്ട്രീമിംഗ് സ്വന്തമാക്കാറുള്ളത്.

ഒരുപക്ഷേ കല്‍ക്കിയും അവര്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ട്. കല്‍ക്കിയില്‍ ദീപിക പദുക്കോണാണ് നായികയായി അഭിനയിക്കുന്നത്. ദിഷ പട്ടാണി, കമല്‍ ഹാസന്‍, പശുപതി, അമിതാഭ് ബച്ചന്‍ തുടങ്ങിയ പ്രമുഖരും ചിത്ത്രിലുണ്ട്. മെയ് ഒന്‍പതിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+