Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഭാസിന്റെ സലാർ 700 കോടിയിലേക്ക്; കെജിഎഫ് രണ്ടിനെ കടത്തി വെട്ടുമോ..? കണക്കുകൾ ഇങ്ങനെ...

ബ്രഹ്മാണ്ഡ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കി പ്രഭാസ് നായകനായെത്തിയ ചിത്രം സലാര്‍ വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഉത്തരേന്ത്യയിൽ ഉൾപ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത് എന്ന കാര്യം കഴിഞ്ഞ ദിവസത്തെ കളക്ഷനിൽ നിന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ മറ്റൊരു നാഴികക്കല്ല് കൂടി ചിത്രം പിന്നിടാൻ ഒരുങ്ങുകയാണ്.

ആഭ്യന്തര മാർക്കറ്റിൽ മാത്രം 373.57 കോടി രൂപ നേടിയ പ്രഭാസിന്റെ സലാര്‍ ആഗോളതലത്തില്‍ 700 കോടിയിലേക്ക് കുതിക്കുകയാണെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്. ഷാരൂഖ്-രാജ്‌കുമാർ ഹിറാനി ചിത്രമായ ഡങ്കിയ്ക്ക് ഒപ്പമാണ് സലാർ ക്രിസ്‌മസ്‌-ന്യൂയർ റിലീസായി പ്രദർശനത്തിന് എത്തിയത്.

salaarcollection

ഡങ്കി വേണ്ടത്ര ശ്രദ്ധിക്കാതെ പോയതോടെ സലാർ കളക്ഷനിൽ മുന്നേറുകയാണെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. കെജിഎഫ് ഫ്രാഞ്ചൈസിയുടെ വമ്പൻ വിജയത്തിന് ശേഷം പ്രശാന്ത് നീൽ ഒരുക്കിയ ചിത്രത്തിൽ പ്രഭാസ് കൂടി എത്തിയതോടെ മാർക്കറ്റ് വലിയ രീതിയിൽ വളർന്നു. ഒപ്പം മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ചിത്രത്തിലെ മുഖ്യവേഷം അവതരിപ്പിക്കുന്നതോടെ മൂന്ന് ഇൻഡസ്ട്രികളിൽ ചിത്രത്തിന്റെ മാർക്കറ്റ് വിപുലമായി.

കന്നഡയിൽ നിന്നുള്ള പ്രശാന്ത് നീൽ ഒരുക്കിയ ചിത്രത്തിൽ മറ്റ് രണ്ട് ഭാഷകളായ മലയാളം-തെലുഗു എന്നിവിടങ്ങളിൽ നിന്നുള്ള യുവ സൂപ്പർ താരങ്ങൾ പ്രധാന വേഷത്തിലെത്തിയതോടെ ചിത്രം വാർത്തകളിൽ ഇടം നേടി. പ്രഭാസിന് നോർത്ത് ഇന്ത്യയിലുള്ള സ്വാധീനവും മുതൽകൂടായെന്ന് വേണം പറയാൻ. രാധേ ശ്യാം, ആദിപുരുഷ് എന്നിവ വേണ്ടത്ര വിജയിച്ചില്ലെങ്കിലും ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന് വലിയൊരു ഫാൻ ബേസ് തന്നെ ഉത്തരേന്ത്യയിലുണ്ട്.

സലാര്‍ സിനിമയുടെ ഒടിടി റൈറ്റ് നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്‌സ് ആണെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഒടിടി റൈറ്റ്സ് വിറ്റത് 120 കോടി രൂപയ്ക്കാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. ഇത് റെക്കോര്‍ഡ് തുകയാണെന്നുമായിരുന്നു ലഭ്യമായ വിവരം. നേരത്തെ ജനുവരി 12ന് സംക്രാന്തി റിലീസായി ഒടിടിയില്‍ സലാര്‍ എത്തുമെന്ന് പ്രചാരണം നടന്നെങ്കിലും ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇത് തള്ളിയിരുന്നു.

എന്നാൽ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി അണിയറ പ്രവർത്തകർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ചിത്രത്തിന്റെ കളക്ഷൻ ഉയരാൻ തന്നെയാണ് സാധ്യത. മറ്റ് മേജർ റിലീസുകൾ ഒന്നും ഉടൻ ബോളിവുഡ് ഉൾപ്പെടെയുള്ള ഇൻഡസ്ട്രികളിൽ നിന്ന് വരാനില്ല എന്നതും ചിത്രത്തിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+