Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്‍ക്കി മെഗാഹിറ്റ്, അല്ലു അര്‍ജുന് മുകളിലെത്തി പ്രഭാസിന്റെ താരമൂല്യം; ഒരു ചിത്രത്തിന് പ്രതിഫലം ഇത്ര

ഹൈദരാബാദ്: തെലുങ്ക് സിനിമ അടുത്തകാലത്തായി വലിയ ഹിറ്റുകള്‍ ഒന്നുമില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ഈ സമയത്താണ് കല്‍ക്കി 2898 എഡി റിലീസ് ചെയ്യുന്നത്. ഇത് തെലുങ്ക് സിനിമയെ തന്നെ ഇപ്പോള്‍ രക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന് സിനിമയിലെ തന്നെ ബംപര്‍ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് കല്‍ക്കി.

പ്രഭാസിന്റെ താരമൂല്യം ഈ ചിത്രത്തിലൂടെ ഉയര്‍ന്നിരിക്കുകയാണ്. അല്ലു അര്‍ജുന് ഹിന്ദിയില്‍ അടക്കം ഉണ്ടായിരുന്ന താരമൂല്യത്തെയാണ് പ്രഭാസ് മറികടന്നിരിക്കുകയാണ്. നേരത്തെ രാധേ ശ്യാം, ആദിപുരുഷ് എന്നിവയുടെ പരാജയം പ്രഭാസിന്റെ താരമൂല്യത്തിന് ഇടിവുണ്ടാക്കിയിരുന്നു. സലാര്‍, കല്‍ക്കി എന്നീ തുടര്‍ വിജയങ്ങളോടെ പ്രഭാസ് രാജ്യത്തെ തന്നെ വമ്പന്‍ താരമായി മാറിയിരിക്കുകയാണ്.

prabhas-increases-remuneration

കൊവിഡ് കാലത്ത് വന്ന പുഷ്പ വന്‍ ഹിറ്റായതാണ് അല്ലു അര്‍ജുന്റെ താരമൂല്യം ഉയര്‍ത്തിയത്. ഹിന്ദിയിലും ചിത്രം കളക്ഷന്‍ നേടിയതോടെ പാന്‍ ഇന്ത്യന്‍ താരമായി അല്ലു അര്‍ജുന്‍ മാറിയിരുന്നു. എന്നാല്‍ പ്രഭാസിന്റെ മെഗാ ഹിറ്റുകള്‍ വന്നതോടെ അതെല്ലാം നിഷ്പ്രഭമായിരിക്കുകയാണ്. പ്രഭാസ് കല്‍ക്കിക്ക് ശേഷം പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ്.

പ്രഭാസ് തെലുങ്ക് സിനിമയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുന്നത് വര്‍ഷം എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തോടെയാണ്. ആ സമയം ആറ് കോടിയായിരുന്നു താരത്തിന്റെ പ്രതിഫലമെന്ന് ഇന്ത്യ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഛത്രപതിയും അതുപോലെ വലിയ ഹിറ്റായി മാറി. ബാഹുബലിക്ക് മുമ്പ് പ്രഭാസ് അഭിനയിച്ച മിര്‍ച്ചി സൂപ്പര്‍ ഹിറ്റായിരുന്നു. മിര്‍ച്ചിയില്‍ അഭിനയിക്കുമ്പോള്‍ വെറും 10 കോടിയായിരുന്നു പ്രഭാസിന്റെ പ്രതിഫലം.

ബാഹുബലിയുടെ ആദ്യ ഭാഗത്തിനായി 25 കോടിയാണ് പ്രതിഫലമായി വാങ്ങിയത്. രണ്ടാം ഭാഗത്തിനായി പ്രഭാസ് പ്രതിഫലത്തിന് പകരം ലാഭവിഹിതം മതിയെനന നിലപാടിലായിരുന്നു. ഇത് വലിയ തുക തന്നെ താരത്തിന് ലഭിക്കാന്‍ കാരണമാവുകയായിരുന്നു. ബാഹുബലിക്ക് ശേഷം വന്ന സാഹോയ്ക്ക് 70 കോടിയായിരുന്നു പ്രഭാസിന്റെ പ്രതിഫലം.

സലാറിനും കല്‍ക്കിക്കും 100 മുതല്‍ 150 കോടി വരെയായിരുന്നു പ്രഭാസിന്റെ പ്രതിഫലം. സലാറിന്റെയും കല്‍ക്കിയുടെയും രണ്ടാം ഭാഗമാണ് പ്രഭാസിന് വരാനിരിക്കുന്ന ചിത്രങ്ങള്‍. രാജാസാഹേബ്, സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ്, ഹനു രഘുവപുഡിയുടെ ചിത്രം എന്നിവയാണ് പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. എല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ്.

അതേസമയം പ്രഭാസ് ഇപ്പോള്‍ പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ്. 200 കോടി വരെ ഇപ്പോള്‍ ഒരു ചിത്രത്തിനായി പ്രഭാസ് ആവശ്യപ്പെടുന്നുണ്ട്. അത് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറുമാണ്. രണ്ടാം സ്ഥാനത്തുള്ളത് അല്ലു അര്‍ജുനാണ്. നൂറിനും 125 കോടിക്കും ഇടയിലാണ് അല്ലു അര്‍ജുന്റെ പ്രതിഫലം. പുഷ്പ 2 ആണ് ഇനി വരാനിരിക്കുന്ന അല്ലുവിന്റെ ചിത്രം.

മൂന്നാം സ്ഥാനത്ത് ജൂനിയര്‍ എന്‍ടിആറാണ്. നൂറ് കോടിയാണ് താരത്തിന്റെ പ്രതിഫലം. ദേവരയില്‍ പക്ഷേ 70 കോടിയാണ് താരം പ്രതിഫലമായി വാങ്ങിയത്. നാലാം സ്ഥാനത്തുള്ള രാംചരണ്‍ 90നും നൂറ് കോടിക്കും ഇടയിലാണ് പ്രതിഫലം. മഹേഷ് ബാബു 80 മുതല്‍ 100 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+