കല്‍ക്കി 100 കോടി അടിച്ചു, പ്രഭാസിന്റെ പ്രതിഫലം പിന്നോട്ട്, 150 കോടി ലഭിക്കില്ല; ഇനി പ്രതിഫലം ഇത്ര
ഹൈദരാബാദ്: ബാഹുബലി സീരീസിലെ രണ്ട് ചിത്രങ്ങള്‍ കൊണ്ട് പാന്‍ ഇന്ത്യന്‍ താരമായതാണ് പ്രഭാസ്. താരത്തിന്റെ പരാജയ ചിത്രങ്ങള്‍ക്ക് പോലും വലിയൊരു പ്രേക്ഷ സമൂഹമുണ്ട് എന്നതാണ് സത്യം. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ കല്‍ക്കി 2898 എഡി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
മഹാഭാരത കാലവുമായുള്ള ബന്ധമെല്ലാം ചിത്രത്തിന് ഏറെ ഗുണകരമായിട്ടുണ്ട്. വിജയ് ദേവരകൊണ്ട അര്‍ജുനനായി എത്തിയപ്പോള്‍ മലയാളത്തിലെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ പ്രഭാസിന്റെ ഗുരുവായും ചിത്രത്തില്‍ എത്തിയിട്ടുണ്ട്. അമിതാഭ് ബച്ചന് ചിത്രത്തില്‍ അശ്വത്ഥാമാവായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമേ പ്രഭാസിന്റെ സര്‍പ്രൈസായിട്ടുള്ള വേഷവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം ആരാധകര്‍ക്ക് വലിയ ഞെട്ടലുണ്ടാക്കുന്ന കാര്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രഭാസിന്റെ പ്രതിഫലത്തില്‍ കാര്യമായ ഇടിവുണ്ടായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കിയില്‍ പ്രഭാസിന് 150 കോടി പ്രതിഫലം കിട്ടുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തെലുങ്ക് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രഭാസിന്റെ പ്രതിഫലിയില്‍ കല്‍ക്കിയില്‍ അടക്കം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
വരാനിരിക്കുന്ന ചിത്രങ്ങളിലും പ്രതിഫല കാര്യത്തില്‍ പ്രഭാസ് പിന്നോട്ട് പോയിരിക്കുകയാണ്. നേരത്തെ അമിതാഭ് ബച്ചനേക്കാള്‍ കുറവാണ് പ്രഭാസിന്റെ പ്രതിഫലമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് വാസ്തവമല്ല. ബച്ചനേക്കാളും വളരെ കൂടുതലാണ് പ്രഭാസിന്റെ കല്‍ക്കിയിലെ പ്രതിഫലം. 80 കോടി രൂപയാണ് പ്രഭാസ് പ്രതിഫലമായി വാങ്ങിയത്.
പ്രഭാസ് ഇത്ര പ്രതിഫലം കുറയ്ക്കാന്‍ കാരണമെന്താണ്? ഇക്കാര്യം ഇതുവരെ താരം വിശദീകരിച്ചിട്ടില്ല. ഇത് ആദ്യമായിട്ടല്ല പ്രഭാസ് ഈ രീതിയില്‍ പ്രതിഫലം കുറയ്ക്കുന്നത്. ബാഹുബലി വിജയിച്ചപ്പോള്‍ തന്നെ ഇന്ത്യയില്‍ പ്രതിഫലം കൂടുതല്‍ വാങ്ങുന്ന താരങ്ങളില്‍ ഒരാളി പ്രഭാസ് മാറിയിരുന്നു. പ്രഭാസിന്റെ അടുത്ത ചിത്രമാണ് രാജാ സാബ്. അടുത്ത വര്‍ഷത്തെ സുപ്രധാന റിലീസുകളില്‍ ഒന്നായിരിക്കും ഈ ചിത്രം.
ബിഗ് ബജറ്റ് ചിത്രമായിട്ടാണ് ഇത് അണിയിച്ചൊരുക്കുന്നത്. ഹൊറര്‍ കോമഡി ഗണത്തിലുള്ളതായിരിക്കും ഈ ചിത്രം. എന്നാല്‍ ഈ ചിത്രത്തിനായി പ്രഭാസ് പ്രതിഫലമൊന്നും വാങ്ങുന്നില്ല. എന്താണ് ഈ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമല്ല. അതേസമയം തെലുങ്ക് സിനിമയില്‍ താരങ്ങളുടെ പ്രതിഫലം വളരെ ചര്‍ച്ചയായിരിക്കുന്ന ഘട്ടത്തിലാണ് പ്രഭാസ് വളരെ കുറഞ്ഞ പ്രതിഫലം വാങ്ങുന്നത്.
അതേസമയം അടുത്തിടെ പ്രഭാസിന്റെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയായിരുന്നില്ല ലഭിച്ചത്. ആദിപുരുഷിന്റെ പരാജയം താരത്തെ ബാധിച്ചിരുന്നു. പക്ഷേ ആദിപുരുഷ് ബജറ്റ് നോക്കുമ്പോള്‍ പരാജയമാണെങ്കിലും 350 കോടി കളക്ട് ചെയ്തിരുന്നു. ഇത് പ്രഭാസിന്റെ താരമൂല്യത്തെ ഉറപ്പിക്കുന്നതാണ്. ആദിപുരുഷിന് ശേഷം പ്രഭാസ് പ്രതിഫലം കുറച്ചിരുന്നു. സലാറിനായി 100 കോടിയായിട്ടാണ് പ്രതിഫലം കുറച്ചത്.
എന്നാല്‍ സലാര്‍ മികച്ച വിജയമായി മാറിയിരുന്നു. കല്‍ക്കി വന്‍ വിജയമാകുന്നതോടെ ഉറപ്പായും പ്രഭാസിന്റെ താരമൂല്യം ഉയരുമെന്ന് ഉറപ്പാണ്. അമിതാഭ് ബച്ചന് ചിത്രത്തില്‍ 20 കോടിയാണ് പ്രതിഫലമായി ലഭിച്ചത്. ദീപിക പദുക്കോണിനും ഇത്ര തന്നെയാണ് പ്രതിഫലം ലഭിച്ചത്. ദിഷ പട്ടാണിക്ക് 2 കോടിയും കമല്‍ ഹാസന് ഇരുപത് കോടിയും പ്തിഫലം ലഭിച്ചു.












Click it and Unblock the Notifications