കല്‍ക്കിയുടെ ബജറ്റ് 700 കോടി, പ്രഭാസിന് മാത്രം പ്രതിഫലം ഇത്ര? ബാഹുബലി താരം പോക്കറ്റ് നിറയ്ക്കും
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയമാകാന്‍ ഒരുങ്ങുകയാണ് കല്‍ക്കി 2898 എഡി. നാഗ് അശ്വിന്‍ ഈ ചിത്രത്തില്‍ എന്താണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന് പറയാന്‍ പോലും പറ്റില്ല. പല കാലങ്ങളിലായിട്ടുള്ള കഥയാണിതെന്ന് മാത്രം പറയാനാവും. ടൈം ട്രാവലര്‍ ചിത്രമല്ല കല്‍ക്കിയെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.
മഹാഭാരത കാലം മുതല്‍ നടക്കുന്ന കഥയാണിതെന്നും സംവിധായകന്‍ നാഗ് അശ്വിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതുവരെ വന്ന ടീസറുകളെല്ലാം ഞെട്ടിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന്റെ ക്യാരക്ടര്‍ ടീസറും പുറത്തുവിട്ടിരുന്നു. അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് അവതരിപ്പിക്കുന്നത്.

കല്‍ക്കിയില്‍ വമ്പന്‍ താര നിരയാണ് ഉള്ളത്. നായകന്‍ പ്രഭാസ് ആണെങ്കില്‍, നായിക ദീപിക പദുക്കോണാണ്. ഒപ്പം ദിഷ പട്ടാണിയും ചിത്രത്തിലുണ്ട്. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ സുപ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. കമല്‍ഹാസന്‍ വില്ലന്‍ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ സമയമാണ് കമല്‍ ചിത്രത്തിലുണ്ടാവുക.
ഉറപ്പായും കല്‍ക്കിയുടെ സീക്വലുമുണ്ടാവുമെന്ന് നേരത്തെ തന്നെ നാഗ് അശ്വിന്‍ സൂചിപ്പിച്ചതാണ്. രണ്ടാം ഭാഗത്തില്‍ അടക്കം കമല്‍ഹാസന് വലിയ പ്രാധാന്യം ചിത്രത്തിലുണ്ടാവും. ആദ്യ ഭാഗത്തിനായി 25 കോടിയാണ് കമല്‍ഹാസന്‍ വാങ്ങുന്ന പ്രതിഫലം. ഇന്ത്യന്‍ സിനിമയില്‍ ഒരു വില്ലന് ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലമാണിത്.
അതേസമയം ചിത്രത്തിലെ നായകനായ പ്രഭാസിന്റെ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനേക്കാള്‍ വളരെ മുന്നിലാണ് ഈ പ്രതിഫലം. ആദിപുരുഷ് എന്ന ചിത്രത്തിന് ശേഷം പ്രതിഫലകാര്യത്തില്‍ പ്രഭാസ് വലിയ വിട്ടുവീഴ്ച്ചകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇത് തെറ്റാണെന്ന് പ്രഭാസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. 125 കോടിയില്‍ അധികം സലാറിനായി പ്രഭാസ് പ്രതിഫലം വാങ്ങിയിരുന്നു. ഈ ചിത്രം വിജയമായിരുന്നു. കല്‍ക്കിയില്‍ പ്രഭാസ് റെക്കോര്‍ഡ് പ്രതിഫലമാണ് വാങ്ങുന്നത്. 150 കോടിയാണ് ബാഹുബലി താരം വാങ്ങുന്നതെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
125-150 കോടിക്ക് ഇടയിലായിരുന്നു സലാറില്‍ പ്രഭാസ് വാങ്ങിയ പ്രതിഫലം. ചിത്രത്തിന്റെ വലിയ വിജയത്തോടെ പ്രഭാസ് ബോക്‌സോഫീസിലെ വമ്പന്‍ താരമായി മാറിയിരിക്കുകയാണ്. ഹിന്ദിയിലും ചിത്രം വിജയമായിരുന്നു. കല്‍ക്കി ചിത്രത്തിന്റെ ബജറ്റ് 600 കോടിക്കും 700 കോടിക്കും ഇടയിലാണ്.
പ്രഭാസിന്റെ പ്രതിഫലം മൊത്തം ബജറ്റിന്റെ 25 ശതമാനം വരും. നിലവില്‍ തെലുങ്ക് സിനിമയില്‍ പ്രഭാസിന്റെ ചിത്രങ്ങള്‍ക്ക് മാത്രമാണ് വലിയ ഓപ്പണിംഗ് ലഭിക്കുന്നത്. അതേസമയം അമിതാഭ് ബച്ചന്‍ ചിത്രത്തിനായി പതിനെട്ട് കോടിയാണ് പ്രതിഫലം വാങ്ങുന്നത്. പ്രഭാസ് ഭൈരവ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications