കണ്ണപ്പയില്‍ ഇതിഹാസമാകാന്‍ പ്രഭാസ്; പ്രതിഫലം കേട്ട് ഞെട്ടി നിര്‍മാതാക്കള്‍; കാരണം ഇതാണ്
തെലുങ്ക് സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ താരമാണ് പ്രഭാസ്. താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വമ്പന്‍ കളക്ഷനാണ് നേടുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് ചെയ്യുന്നതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ്. തുടര്‍ച്ചയായി തിരിച്ചടി നേരിട്ടെങ്കിലും സലാര്‍ എന്ന വമ്പന്‍ ചിത്രത്തിലൂടെ വീണ്ടും ഹിറ്റ് താരമായി മാറിയിരിക്കുകയാണ് പ്രഭാസ്.
താരത്തിന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്നതാണ്. നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡിയാണ് പ്രഭാസിന്റെ ഇറങ്ങാനുള്ള ചിത്രം. പ്രശാന്ത് നീലിന്റെ സലാര്‍ 2, മാരുതിയുടെ ദ രാജാ സാബ്, സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ് എന്നിവയാണ് പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

അതേസമയം ഇത്രയും തിരക്കിനിടയിലും പ്രഭാസ് ഒരു ചിത്രത്തിനായി സമയം അനുവദിച്ചിരിക്കുകയാണ്. വിഷ്ണു മഞ്ജുവിന്റെ കണ്ണപ്പയില്‍ ഒരു അതിഥി വേഷം താരം ചെയ്യുന്നുണ്ട്. മൂന്ന് ദിവസത്തെ ഷൂട്ടിംഗാണ് ഈ ചിത്രത്തിനുള്ളത്. താരം ഇതിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഭഗവാന്‍ ശിവന്റെ റോളിലായിരിക്കും പ്രഭാസ് എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
നിരവധി താരങ്ങള്‍ കണ്ണപ്പയുടെ ഭാഗമാകുന്നുണ്ട്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ താരനിരയില്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷേ പ്രഭാസ് ഈ ചിത്രത്തിന്റെ ഭാഗമായത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ പ്രഭാസ് ഈ ചിത്രത്തിനായി എത്ര പ്രതിഫലം വാങ്ങിയിട്ടുണ്ട്. പ്രഭാസ് ഈ സിനിമയ്ക്കായി ആവശ്യപ്പെട്ടത് കേട്ട് നിര്‍മാതാക്കള്‍ പോലും അമ്പരന്നിരിക്കുകയാണ്.
പ്രഭാസ് കണ്ണപ്പയ്ക്ക് പ്രതിഫലമൊന്നും വാങ്ങുന്നില്ല. അതാണ് നിര്‍മാതാക്കളെ അടക്കം ഞെട്ടിച്ചിരിക്കുന്നത്. 150 കോടി പ്രതിഫലം വാങ്ങുന്ന പ്രഭാസാണ് ഇത്ര വലിയൊരു സിനിമയില്‍ യാതൊരു പ്രതിഫലവുമില്ലാതെ അഭിനയിക്കുന്നത്. അതാണ് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ പ്രഭാസ് ഇത് എല്ലാ സിനിമകള്‍ക്കുമായി ചെയ്യാറില്ല.
കണ്ണപ്പയ്ക്ക് പ്രത്യേക പരിഗണനയാണ് പ്രഭാസ് നല്‍കുന്നത്. അതിന് പ്രധാന കാരണം നിര്‍മാതാവ് മോഹന്‍ ബാബുവാണ്. പ്രഭാസുമായി വളരെ അടുത്ത ബന്ധം മോഹന്‍ ബാബുവിനുണ്ട്. പ്രഭാസ് അദ്ദേഹത്തെ വലിയ പ്രചോദനമാണെന്ന് മുമ്പ് പറഞ്ഞിട്ടുമുണ്ട്. ഇരുവരും തമ്മിലുള്ള ഈ ബന്ധത്തിന്റെ പുറത്താണ് ഈ ചിത്രം ചെയ്യാന്‍ പ്രഭാസ് സമ്മതിച്ചത്.
സിനിമയില്‍ അഭിനയിക്കുന്നത് മാത്രമല്ല പ്രതിഫലം വേണ്ടെന്നും പ്രഭാസ് മോഹന്‍ ബാബുവിനെ അറിയിക്കുകയായിരുന്നു. തെലുങ്ക് സിനിമയിലെ അറിയപ്പെടുന്ന താരം കൂടിയാണ് മോഹന്‍ ബാബു. നേരത്തെ പ്രഭാസിന്റെ ചിത്രത്തിന്റെ ഷൂട്ടില്‍ ജോയിന്‍ ചെയ്തതായി വിഷ്ണു മഞ്ജു ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.
അതേസമയം വമ്പന്‍മാരാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അക്ഷയ് കുമാര്‍, ശിവരാജ്കുമാര്‍, മോഹന്‍ലാല്‍ എന്നിവര്‍ ഈ ചിത്രത്തിലുണ്ട്. മോഹന്‍ലാലും ശിവരാജ്കുമാറും ചിത്രത്തിനായി പ്രതിഫലം വാങ്ങുന്നില്ല. അക്ഷയ് കുമാര്‍ ചിത്രത്തിനായി പ്രതിഫലം കുറച്ചിട്ടുണ്ട്.












Click it and Unblock the Notifications