Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ പൊന്നോ, രജനിയോ വിജയിയോ അല്ല, പ്രഭാസിന്റെ പ്രതിഫലം അതുക്കും മേലേ; ബജറ്റും ഞെട്ടിക്കും

എസ്എസ് രാജമൗലിയുടെ ബാഹുബലി പുറത്തിറങ്ങിയതോടെ രാജ്യം മുഴുവന്‍ തരംഗമായ നടനാണ് പ്രഭാസ്. താരത്തിന്റെ ചിത്രങ്ങളെല്ലാം ഇപ്പോള്‍ പാന്‍ ഇന്ത്യനാണ്. എല്ലാ ഭാഷകളിലും ചിത്രങ്ങള്‍ ഇറങ്ങാറുണ്ട്. അവസാനമായി ഇറങ്ങിയ സലാറും ഹിന്ദിയില്‍ മികച്ച ഓപ്പണിംഗ് ദിന കളക്ഷനാണ് നേടിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഷാരൂഖ് ഖാനോ അതിന് മുകളിലോ നില്‍ക്കുന്ന താരമാണ് പ്രഭാസ്.

ഷാരൂഖിന്റെ ഡങ്കിയെ ക്ലാഷില്‍ താരം വീഴ്ത്തിയിരിക്കുകയാണ്. പ്രഭാസ് ദിനത്തിന്റെ ആദ്യ ദിന കളക്ഷന്‍ ഡങ്കിക്ക് രണ്ട് ദിവസം എടുത്തിട്ടും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. അതില്‍ നിന്ന് പ്രഭാസിന്റെ സ്റ്റാര്‍ പവര്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. നിലവില്‍ തെലുങ്കില്‍ ഏറ്റവും വലിയ താരവും പ്രഭാസാണ്. ബാഹുബലിക്ക് ശേഷം പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രഭാസില്‍ നിന്ന് വന്നിട്ടില്ലായിരുന്നു.

prabhas-actor

രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങള്‍ വലിയ പരാജയമാവുകയും ചെയ്തു. എന്നാല്‍ സലാര്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിരിക്കുകയാണ്. മികച്ച റിവ്യൂകളാണ് സലാറിന് ലഭിച്ചത്. ബോക്‌സോഫീസില്‍ അത് കാണാനും സാധിക്കുന്നുണ്ട്. വലിയ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. ആഗോള തലത്തില്‍ രണ്ട് ദിവസം കൊണ്ട് 200 കോടി നേടാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

റിലീസ് ദിനത്തില്‍ തന്നെ 95 കോടിയാണ് ചിത്രം നേടിയത്. ഇത് ഷാരൂഖ് ചിത്രം നേടിയതിലും ഇരട്ടിയായിരുന്നു. ആന്ധ്രപ്രദേശിലും, തെലങ്കാനയിലുമാണ് ചിത്രം കൂടുതല്‍ കളക്ഷന്‍ വാരിയത്. ഈ വര്‍ഷം ഏറ്റവും വലിയ ബോക്‌സോഫീസ് വിജയങ്ങളായ പഠാന്‍, ജവാന്‍, ആനിമല്‍ എന്നിവയുടെ കളക്ഷനെല്ലാം സലാറിന് പിന്നിലാണ്. അതേസമയം ഇന്ത്യന്‍ സിനിമയില്‍ എതിരാളികള്‍ ഇല്ലാതെയാണ് പ്രഭാസ് ചിത്രം കുതിക്കുന്നത്.

താരപ്രതിഭയ്ക്ക് മങ്ങലേറ്റിരുന്നെങ്കിലും അത് തിരിച്ചുപിടിച്ചിരിക്കുകയാണ്. പ്രഭാസിന്റെ പ്രതിഫലം ഇപ്പോള്‍ എല്ലാവരേക്കാളും കുതിച്ചുയര്‍ന്നിരിക്കുകയാണ്. സലാര്‍ അടക്കമുള്ള ചിത്രങ്ങളില്‍ പ്രഭാസ് വാങ്ങിയത് നൂറ് കോടി രൂപയാണ്. ഷാരൂഖ് ഖാന്‍, രജനീകാന്ത് എന്നിവര്‍ വാങ്ങുന്ന പ്രതിഫലമാണിത്. എന്നാല്‍ ജയിലറിന് ശേഷം രജനീകാന്തും വിജയിയുമെല്ലാം പ്രതിഫലം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രഭാസിന്റെ പ്രതിഫലം ഇവരേക്കാള്‍ എല്ലാം ഉയരത്തിലാണ്.

പ്രഭാസിന് നൂറ് കോടി പ്രതിഫലം മാത്രമല്ല സലാറിന്റെ ലാഭവിഹിതത്തില്‍ നിന്ന് പത്ത് ശതമാനവും ലഭിക്കും. 150 കോടിക്ക് മുകളില്‍ എന്തായാലും താരത്തിന് കിട്ടുമെന്ന് ഉറപ്പായിട്ടുണ്ട്. ഇനി വരാനിരിക്കുന്ന പ്രഭാസ് ചിത്രമാണ് കല്‍ക്കി 2898 എഡി എന്ന ചിത്രം. ഇത് നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിലുണ്ട്. വില്ലനായി കമല്‍ഹാസനാണ് എത്തുന്നത്.

ഈ ചിത്രത്തിനായി പ്രഭാസ് വാങ്ങുന്ന പ്രതിഫലം ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 250 കോടിക്ക് മുകളിലാണ് പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ബജറ്റ് 600 കോടി രൂപ വരും. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായും ഇത് മാറും. അതേസമയം സലാറും കല്‍ക്കിയും കൂടി 1000 കോടിയാണ് നിര്‍മിക്കാനായി ചെലവിട്ടത്. എന്നാല്‍ പുഷ്പയ്ക്കായി 330 കോടി വാങ്ങുന്ന അല്ലു അര്‍ജുനാണ് ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന താരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+