പൊട്ടിചിരിപ്പിച്ച് ആ നേട്ടത്തിലെത്തി പ്രേമലു, 70 കോടി ക്ലബിലെത്താന്‍ നസ്ലന്; ഇതുവരെ നേടിയത് ഇത്ര
മലയാള സിനിമ സമീപകാലത്ത് കണ്ട ഏറ്റവും വലിയ വിജയമായിരിക്കുകയാണ് പ്രേമലു, നിര്‍ണായകമായ രണ്ട് നേട്ടങ്ങളാണ് പ്രേമലു ഈ ആഴ്ച്ച കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ബ്ലോക്ബസ്റ്ററായ രോമാഞ്ചത്തെ അടക്കം മറികടന്ന് മുന്നേറുകയാണ് ചിത്രം. നാലാം വാരത്തിലേക്കാണ് ചിത്രം പ്രവേശിച്ചിരിക്കുന്നത്.
ഇപ്പോഴും ചിത്രം ഹൗസ്ഫുള് ഷോകളുമായി മുന്നേറുകയാണ്. നോണ്‍സ്റ്റോപ്പ് ചിരി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. 50 കോടി ക്ലബിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും നേരത്തെ നസ്ലന് സ്വന്തമാക്കിയിരുന്നു. പല ആക്ഷന്‍ ചിത്രങ്ങളെയും കളക്ഷനില്‍ മറികടക്കാന്‍ പ്രേമലുവിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ചിത്രം ഈ വാരത്തില്‍ തന്നെ നിര്‍ണായകമായ ഒരു നാഴിക കല്ലാണ് പിന്നിടാന്‍ പോകുന്നത്. ചിത്രം 70 കോടി ക്ലബില്‍ പ്രവേശിക്കാന്‍ പോവുകയാണെന്ന് പ്രമുഖ ട്രാക്കിംഗ് പേജായ മലയാളം റിവ്യു റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കോമഡി ചിത്രം ഇത്ര വലിയൊരു വിജയമാകുന്നതും അപൂര്‍വമാണ്. ഇതുവരെ വേള്‍ഡ് വൈഡ് കളക്ഷനായി 66.75 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.
ഇന്ത്യയിലെ ഗ്രോസ് കളക്ഷന്‍ 39.5 കോടിയാണ്. ഓവര്‍സീസില്‍ നിന്ന് 27.25 കോടിയും ചിത്രം നേടി. കണ്ണൂര്‍ സ്ക്വാഡും, ഭീഷ്മപര്‍വവും അടുത്ത ദിവസങ്ങളിലായി വീഴുമെന്ന് ഉറപ്പാണ്. റോഷാക്ക് അടക്കമുള്ള ചിത്രങ്ങളെ ഇത് മറികടന്ന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് 50 കോടി നേടാനുള്ള സാധ്യതയും ചിത്രത്തിനുണ്ട്.
റിപ്പീറ്റ് ഓഡിയന്‍സാണ് പ്രേമലുവിന്റെ ഏറ്റവും വലിയ കരുത്ത്. ആദ്യ ദിനം വെറും 90 ലക്ഷമാണ് ചിത്രം നേടിയത്. എന്നാല്‍ പിന്നീട് ഒരു കോടി രൂപ കളക്ട് ചെയ്യാത്ത ദിവസങ്ങളില്ല. മമ്മൂട്ടിയുടെ ഭ്രമയുഗവും, മഞ്ഞുമ്മല്‍ ബോയ്സും വന്നിട്ടും പ്രേമലുവിന് യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല. തണ്ണീര്‍മത്തന്‍ ദിനങ്ങളേക്കാള്‍ വലിയ വിജയമായി മാറിയിരിക്കുകയാണ് പ്രേമലു.
മൂന്നാം ശനിയാഴ്ച്ച മാത്രം ചിത്രം കേരളത്തില്‍ നിന്ന് 2,45 കോടിയാണ് കളക്ട് ചെയ്തത്. ശനിയാഴ്ച്ച 2.2 കോടിയും ചിത്രം നേടിയിരുന്നു. ഒന്‍പത് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രമാണ് പ്രേമലു. മലയാളത്തില്‍ സമീപകാലത്തിലിറങ്ങിയ ഏറ്റവും ലാഭമേറിയ ചിത്രമായും പ്രേമലു മാറിയിരിക്കുകയാണ്.
പ്രേമലു ഇതിനോടകം ബ്ലോക്ബസ്റ്റര്‍ സ്റ്റാറ്റസ് നേടിക്കഴിഞ്ഞു. 200 ശതമാനത്തില്‍ അധികമാണ് ചിത്രത്തിന്റെ ലാഭം. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. വെറും പത്ത് ദിവസത്തെ കളക്ഷന്‍ കൊണ്ട് യുകെയിലും അയര്‍ലന്‍ഡിലും മലയാള ചിത്രങ്ങളുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് പ്രേമലു.
മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെയാണ് ഈ ചിത്രം മറികടന്നത്. മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ 2018 മാത്രമാണ് ഇപ്പോള്‍ പ്രേമലുവിനേക്കാള് മുന്നിലുള്ള ചിത്രം. അതേസമയം പ്രേമലു തെലുങ്കിലേക്ക് മൊഴി മാറ്റി ഇറങ്ങാന്‍ പോവുകയാണ്.
എസ്എസ് രാജമൗലിയുടെ മകന് കാര്‍ത്തികേയയാണ് ചിത്രം തെലുങ്കില്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച്ച ഭ്രമയുഗം തെലുങ്കില്‍ റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായം ആ ചിത്രത്തിന് ലഭിച്ചതാണ് പ്രേമലുവിന്റെ മൊഴി മാറ്റത്തിന് വഴിയൊരുക്കിയത്. വലിയ തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications