Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്തന്‍മാര്‍ ബോക്‌സോഫീസ് തൂക്കി മക്കളേ, കളക്ഷന്‍ ഇരട്ടിയാക്കി പ്രേമലു, രണ്ടാം ദിനം നേടിയത് ഇത്ര

ഹൈപ്പില്ലാതെ വന്ന് സൂപ്പര്‍ ഹിറ്റടിക്കുന്നതാണ് ഇപ്പോള്‍ മലയാള സിനിമയിലെ ഒരു രീതി. ജനുവരി മാസം ജയറാമിന്റെ തിരിച്ചുവരവായി എത്തിയ എബ്രഹാം സൂപ്പര്‍ ഹിറ്റായി മാറിയപ്പോള്‍, ഫെബ്രുവരി മാസം മറ്റൊരു ചെറിയ ചിത്രത്തിന്റെ തേരോട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നസ്ലന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി തിയേറ്ററിലെത്തിയ പ്രേമലു സര്‍പ്രൈസ് ഹിറ്റിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്.

ടൊവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിനൊപ്പമാണ് പ്രേമലു റിലീസ് ചെയ്തത്. തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ സംവിധായകനായ ഗിരീഷ് എഡിയുടെ പുതിയ ചിത്രമെന്നതായിരുന്നു റിലീസിന് മുമ്പുള്ള പ്രേമലുവിന്റെ ഏക പ്രതീക്ഷ. ആദ്യ ദിനം കൊണ്ട് തന്നെ വലിയ പ്രേക്ഷക ശ്രദ്ധ ചിത്രം നേടിയെടുത്തു.

premalu-day-2-collection

തിയേറ്ററിലെ പൊട്ടിച്ചിരി തന്നെയായിരുന്നു പ്രധാന കാരണം. വന്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ കളക്ഷനില്‍ അധികം വമ്പന്‍ കുതിപ്പാണ് നടത്തിയത്. ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ കൂടിയാണ്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രേമലു നിര്‍മിച്ചിരിക്കുന്നത്.

അതേസമയം മിക്ച അഭിപ്രായം വന്നതോടെ മുപ്പതോളം തിയേറ്ററുകളില്‍ ചിത്രം പുതുതായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇറങ്ങി വമ്പന്‍ ഹിറ്റടിച്ച ചിത്രമായിരുന്നു രോമാഞ്ചം. ആ ചിത്രവുമായിട്ടാണ് പ്രേമലുവിനെ പ്രേക്ഷകര്‍ താരതമ്യം ചെയ്യുന്നത്.

ആദ്യ ദിനം 90 ലക്ഷം രൂപയാണ് പ്രേമലു നേടിയത്. പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ഒരു ചിത്രത്തിന് ലഭിക്കുന്ന വലിയ കളക്ഷനാണിത്. ക്ലാഷ് വന്നിട്ടും ഇത്രയധികം കളക്ഷന്‍ വന്നത് ചിത്രത്തിന് ലഭിച്ച അഭിപ്രായത്തിന്റെ ബലത്തിലാണ്. അതേസമയം രണ്ടാം ദിനത്തിലെ കളക്ഷനാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമ്പരപ്പിക്കുന്ന കുതിപ്പാണ് ചിത്രം രണ്ടാം ദിനത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്.

കളക്ഷന്‍ ഇരട്ടിയായി മാറിയിരിക്കുകയാണ്. 1.75 കോടിയാണ് ചിത്രം രണ്ടാം ദിനത്തില്‍ നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ദിനം കൊണ്ട് ഇതുവരെ 2.65 കോടിയാണ് ചിത്രം കേരള ബോക്‌സോഫീസില്‍ നിന്ന് കളക്ട് ചെയ്തത്. പ്രേമലു വീക്കെന്‍ഡില്‍ അഞ്ചുകോടിക്ക് അടുത്ത് കളക്ഷന്‍ നേടാനും സാധ്യതയുണ്ട്.

രണ്ടാം ദിനമായ ശനിയാഴ്ച്ച 60.06 ശതമാനമായിരുന്നു പ്രേമലുവിന്റെ ഒക്ക്യുപ്പെന്‍സി. രാവിലത്തെ ഷോകള്‍ക്ക് 40.70 ശതമാനവും, നൂണ്‍ ഷോകള്‍ക്ക് 57.37 ശതമാനവുമായിരുന്നു ഒക്ക്യുപ്പെന്‍സി. എന്നാല്‍ ഈവനിംഗ്, നൈറ്റ് ഷോകള്‍ക്ക് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വൈകീട്ടത്തെ ഷോകള്‍ക്ക് 63.88 ശതമാനവും, നൈറ്റ് ഷോകള്‍ക്ക് 78.29 ശതമാനവുമായിരുന്നു ഒക്ക്യുപ്പെന്‍സി.

കൊച്ചിയിലാണ് കൂടുതല്‍ ഒക്ക്യുപ്പെന്‍സി രേഖപ്പെടുത്തി. 74 ശതമാനമാണ് ഇവിടെ ആകെ ഒക്ക്യുപ്പെന്‍സി. തൃശൂര്‍, കോഴിക്കോട്, കൊല്ലം, കോട്ടയം, എന്നിവിടങ്ങളിലാണ് ചിത്രത്തിന് കൂടുതല്‍ തിരക്കുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+