കൊടുമണ്‍ പോറ്റിയെ പറപ്പിച്ച് നസ്ലനും പിള്ളേരും; ഞായറാഴ്ച്ച പ്രേമലു മുകളില്‍; നേടിയത് ഇത്ര
മലയാള സിനിമയുടെ നല്ല കാലം തിരിച്ചുകൊണ്ടുവന്ന് ഭ്രമയുഗവും പ്രേമലുവും. റെക്കോര്‍ഡ് കളക്ഷനാണ് ഇരു ചിത്രങ്ങളും സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ആരാണ് ഈ ചിത്രങ്ങളിലെ ക്ലാഷ് വിന്നര്‍. അതൊരു സര്‍പ്രൈസാണ്. മമ്മൂട്ടിയുടെ ഭ്രമയുഗത്തിനെ ഞായറാഴ്ച്ചത്തെ കളക്ഷനില്‍ മറികടന്നിരിക്കുകയാണ് പ്രേമലു.
ഞായറാഴ്ച്ച കേരളത്തില്‍ നിന്ന് നസ്ലെന്‍ നായകനായ പ്രേമലു 3.52 കോടിയാണ് നേടിയത്. ക്ലാഷിനിടയിലും ഈ നേട്ടം റെക്കോര്‍ഡാണ്. അതേസമയം മമ്മൂട്ടിയുടെ ഭ്രമയുഗം 3,4 കോടി രൂപ നേടി രണ്ടാം സ്ഥാനത്തെത്തിയെന്നാണ് കേരള ബോക്‌സോഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതാരങ്ങള്‍ മാത്രമുള്ള ഒരു ചിത്രത്തിന് ഇത്ര വലിയ കളക്ഷന്‍ നേടി ഒന്നാമത്തെത്തിയത് വലിയ നേട്ടമാണ്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് വെബ്‌സൈറ്റായ സാക്‌നില്‍ക്ക് പക്ഷേ വ്യത്യസ്തമായ കളക്ഷനാണ് നല്‍കുന്നത്. ഭ്രമയുഗം നാലാം ദിനത്തില്‍ 3.85 കോടി കളക്ട് ചെയ്തുവെന്നാണ് അവകാശപ്പെടുന്നത്. ആദ്യ ദിനം 3.1 കോടിയാണ് ഭ്രമയുഗം നേടിയത്. രണ്ടാം ദിനത്തില്‍ 2.45 കോടിയും, മൂന്നാം ദിനത്തില്‍ 3.35 കോടിയും ചിത്രം നേടിയിരുന്നു.
മൂന്ന് ദിവസം കൊണ്ട് 12.75 കോടിയാണ് ചിത്രം നേടിയത്. റെക്കോര്‍ഡ് വീക്കെന്‍ഡാണിത്. അതേസമയം ആ ഗോള തലത്തില്‍ ചിത്രം വലിയ റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ വന്നിരിക്കുന്നതും വിദേശത്ത് നിന്നാണ്. നാല് ദിവസം കൊണ്ട് 16.50 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. മൊത്തം 31.60 കോടിയാണ് കളക്ഷന്‍.
മലയാളം സിനിമയെ സംബന്ധിച്ച് റെക്കോര്‍ഡ് വീക്കെന്‍ഡാണ് ഭ്രമയുഗം സ്വന്തമാക്കിയിരിക്കുന്നത്. പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നാണ് കളക്ഷന്‍ തെളിയിക്കുന്നത്. അതേസമയം പ്രേമലു രണ്ടാമത്തെ ആഴ്ച്ചയിലേക്കാണ് കടന്നിരിക്കുന്നത്. ആദ്യ മൂന്ന് ദിവസത്തേക്കാള്‍ ഉയര്‍ന്ന കളക്ഷനാണ് ചിത്രം പിന്നീട് നേടിയത്.
കേരളത്തില്‍ നിന്ന് മാത്രം 21.35 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഞായറാഴ്ച്ച 3.7 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സൂപ്പര്‍ താരം ചിത്രത്തിനൊപ്പം മത്സരിച്ച് നില്‍ക്കാന്‍ ഈ ചിത്രത്തിന് സാധിച്ചു എന്നതാണ് മികവ്. ബോക്‌സോഫീസില്‍ ഒന്നിലധികം ചിത്രങ്ങള്‍ ഒരുമിച്ച് തകര്‍ത്തോടുന്നതിനും കേരളം സാക്ഷ്യം വഹിച്ചു.
അതേസമയം ഇന്ത്യയില്‍ നിന്ന് പ്രേമലു ഗ്രോസ് കളക്ഷനായി 25.25 കോടിയാണ് നേടിയത്. പത്ത് ദിവസം കൊണ്ട് ആഗോള തലത്തില്‍ നിന്ന് 44.25 കോടിയും ചിത്രം നേടി. വൈകാതെ തന്നെ 50 കോടി ക്ലബിലേക്ക് ചിത്രമെത്തും എന്ന് ഉറപ്പാണ്. ഭ്രമയുഗവും ഇതേ നേട്ടം കൈവരിക്കും എന്ന് ഉറപ്പാണ്. ഭ്രമയുഗം എറണാകുളത്തെ കവിത തിയേറ്ററില്‍ റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
19000 ടിക്കറ്റുകളാണ് ഞായറാഴ്ച്ച വരെ ഈ തിയേറ്ററില്‍ വിറ്റുപോയത്. സീറ്റിംഗ് കപ്പാസിറ്റിയില്‍ കേരളത്തിലെ ഒന്നാം സ്ഥാനത്തുപള്ള തിയേറ്ററാണിത്. 1130 സീറ്റുകളാണ് കവിത തിയേറ്ററില്‍. ഞായറാഴ്ച്ച മാത്രം 5500 പേര്‍ കവിതയിലെത്തി ഭ്രമയുഗം കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications